Total Pageviews
Wednesday, June 30, 2010
എം.പി.നമ്പൂതിരിമാർ
നമ്മുടെ പാർലമെന്റ് മെംബറന്മാരുടെ പ്രതിമാസശമ്പളം 16000 രൂപയിൽ നിന്നും 80001രൂപയായി വർദ്ധിപ്പിക്കാൻപാർലമെന്ററി സമിതി ശുപാർശ ചെയ്തിരിക്കുന്നത്രെ.കേന്ദ്രസർക്കാരിലെ സെക്രട്ടറിയുടെശമ്പളത്തെക്കാൾ ഒരു രൂപ കൂട്ടിയാണു 80001 എന്ന അത്ഭുത സംഖ്യ കണ്ടെത്തിയിരിക്കുന്നത്.
80001രൂപയായി എം.പി ശമ്പളം നിജപ്പെടുത്താനുള്ള യുക്തിയാണു ഏറ്റവുംപ്രശംസിക്കപ്പെടേണ്ടത്.കൂലിത്തല്ലിനും ഗുണ്ടായിസത്തിനും ഒന്നും പോകാതെ, പഠിച്ചു നേടിയ ബിരുദങ്ങളും സിവിൽ
സർ വ്വീസ് പരീക്ഷാ യോഗ്യതകളും മാത്രമുള്ള മന്ദബുദ്ധി സെക്രട്ടറിമാർക്കൊപ്പം നമ്മുടെ മാന്യന്മാരായ ജനപ്രതിനിധികളെ പരിഗണിക്കുന്നതിൽ പരം അപമാനം ഈ രാജ്യത്തെ പ്രജകൾക്കു വരാനുണ്ടോ?അത്തരം അപമാന ഭാരത്തിൽനിന്നും രക്ഷിക്കാനാണു സ്ക്രട്ടറിമാരെക്കാൽ മുന്തിയ ശമ്പളമായി ഒരു രൂപാ കൂട്ടി എം.പി മാർക്ക് നൽകണമെന്ന് ശുപാർശ ചെയ്തിരിക്കുന്നത്.
പണ്ട് ഒരു നമ്പൂതിരിയും അദ്ദേഹത്തിന്റെ വാല്യക്കരൻഗോപാലനും കൂടി പാലത്തിൽകൂടി നടന്നു പോകു
മ്പോൾപാലം തകർന്ന് രണ്ടു പേരും വെള്ളത്തിൽ വീണു.എങ്ങനെയോ തല വെള്ളത്തിനു മുകളിൽ വന്നപ്പോൾ,ഗോപാലനും താനും കുടിക്കുന്നത് ഒരേ വെള്ളം തന്നെയാണെന്ന് നമ്പൂതിരി കണ്ടു.ശ്വാസം മുട്ടുന്നതിനിടയിലും നമ്പൂതിരി വിളിച്ചു പറഞ്ഞത്രേ: "എടാ ഗോപാലാ വെള്ളം ശ്ശി കലക്കി കുടിക്കൂ" എന്ന്.
സെക്രട്ടറി വാല്യക്കാരേക്കാൾ മികച്ച ശമ്പളം എം.പി നമ്പൂതിരിമാർക്ക് ലഭിക്കേണ്ടത് പുതിയ വർണ്ണാശ്രമ ധർമ്മം പുലരാൻ അത്യന്താപേക്ഷിതമാണു.
പാർലമെന്റ് അംഗങ്ങൽ മാത്രം വിചാരിച്ചാൽ മതി ശമ്പളം കൂട്ടാൻ.ആരോടും മൂപ്പു ചോദിക്കേണ്ടതില്ല.
കക്ഷിഭേദമെന്യെ എല്ലാവരും അനുകൂലിച്ച് എം.പി മാരുടെ 'ദാരിദ്ര്യം' നിർമ്മാർജ്ജനം ചെയ്യുമെന്നു പ്രതീക്ഷിക്കാം.പെട്രോൽവില കൂട്ടിയ സ്ഥിതിക്ക് എം.പിമാരുടെ ശമ്പളം കൂട്ടാതിരിക്കുന്നന്നത് ശരിയല്ല.കേരളത്തിൽമില്മ പാലിന്റെ വില വർദ്ധിപ്പിച്ചതിനാൽ ഇവിടുത്തെ എം. എൽ.എ മാരുടെ ശമ്പളവും കൂട്ടേണ്ടതാണു.
Fans on the page
Friday, June 25, 2010
ഭോപ്പാൽ
രജത മേഘങ്ങൾനൃത്തം ചവുട്ടിയ
രജനിയിൽ വൽണ്ണ സ്വപ്നങ്ങൾ നെയ്തവർ,
വ്യഥിത ചിന്തയാൽ മസ്തിഷ്ക തന്തുക്കൾ
വ്രണിതമാകയാലസ്വസ്ഥരായവർ,
പുഴു കണക്കെ പ്പിടഞ്ഞു തെരുവിന്റെ
മിഴികളിൽ പീള കെട്ടുകയായ് പിണം.
മകനെ വേർ പെട്ട മാതാവു,ഭാര്യ തൻ
മരണ ഗോഷ്ഠികൾ കണ്ടു സഹിക്കാതെ
സമനില വിട്ട ഭർത്താവ;നങ്ങുവാൻ
ചെറുതുമാകാത്ത കൈശോര സഞ്ചയം;
രതി സുഖത്തിൻ പ്രവാഹ വേഗങ്ങളിൽ
പുതിയ രഥ്യയിലെത്തുന്നതിൻ മുമ്പേ
മൃതി കുരുക്കി ഞെരുക്കിയൊടുക്കിയ
മിഥുനം;എല്ലാം കിടപ്പൂ ചലിക്കാതെ.
ഇതു കുരുക്ഷേത്ര സംഗരാന്ത്യത്തിലെ
ചിതയൊരുക്കല്ല;നാസികൾ നിർമ്മിച്ച
കൊലയറയല്ല;ലോകയുദ്ധത്തിന്റെ
കഥയുരയ്ക്കുന്ന ജപ്പാൻ നഗരമ-
ല്ലി;വിടഹിംസയ്ക്കു ജന്മമരുളിയ
ധരയി,ലാളുകളൊന്നിച്ചു വാണിടം;
എളിയ ദു:ഖവും മോഹഭംഗങ്ങളും
ചെറിയ പോരും കുശുമ്പുമുണ്ടെങ്കിലും
സഹജ ഭാവവും സ്നേഹവും വറ്റാത്ത
സരള ചിത്തരിടതിങ്ങി വാണിടം;
അവിടെയിന്നു വിഷപ്പുക സം ഹാര
നടനമാടി വിതച്ചൂ കൊടും മൃതി.
പുകയടിക്കും നഗരത്തിലമ്മ തൻ
ജഡമടക്കാനിടം തെല്ലു കിട്ടാതെ
ചകിതരായി പ്രതിമകൾ പോലവേ
ചുടല വക്കിലിരിക്കുന്നു കുഞ്ഞുങ്ങൾ
ഇനിയൊരിക്കൽ നീണ്ടെത്തും വിഷത്തിന്റെ
ചടുല നാവിന്നുപദംശമാകുവാൻ.
ഹരിത വസ്ത്രവും മുടിയും നശിപ്പി-
ച്ചറുതിയില്ലാതുപദ്രവമേകീട്ടും
അകമലിഞ്ഞു സഹതാപതപ്തയാ-
യഴലകറ്റുന്ന സർ വ്വം സഹയായ
പ്രകൃതി പോലും കരഞ്ഞു പോമീ ശവ-
പ്രകര മദ്ധ്യത്തിൽ നിൽക്കുന്നു ഗാന്ധാരി
കൊടിയ ശാപാർഹരായിരം കൃഷ്ണന്മാ-
രരുകിൽ നിൽക്കിലും നാവനങ്ങാതിതാ.
Fans on the page
രജനിയിൽ വൽണ്ണ സ്വപ്നങ്ങൾ നെയ്തവർ,
വ്യഥിത ചിന്തയാൽ മസ്തിഷ്ക തന്തുക്കൾ
വ്രണിതമാകയാലസ്വസ്ഥരായവർ,
പുഴു കണക്കെ പ്പിടഞ്ഞു തെരുവിന്റെ
മിഴികളിൽ പീള കെട്ടുകയായ് പിണം.
മകനെ വേർ പെട്ട മാതാവു,ഭാര്യ തൻ
മരണ ഗോഷ്ഠികൾ കണ്ടു സഹിക്കാതെ
സമനില വിട്ട ഭർത്താവ;നങ്ങുവാൻ
ചെറുതുമാകാത്ത കൈശോര സഞ്ചയം;
രതി സുഖത്തിൻ പ്രവാഹ വേഗങ്ങളിൽ
പുതിയ രഥ്യയിലെത്തുന്നതിൻ മുമ്പേ
മൃതി കുരുക്കി ഞെരുക്കിയൊടുക്കിയ
മിഥുനം;എല്ലാം കിടപ്പൂ ചലിക്കാതെ.
ഇതു കുരുക്ഷേത്ര സംഗരാന്ത്യത്തിലെ
ചിതയൊരുക്കല്ല;നാസികൾ നിർമ്മിച്ച
കൊലയറയല്ല;ലോകയുദ്ധത്തിന്റെ
കഥയുരയ്ക്കുന്ന ജപ്പാൻ നഗരമ-
ല്ലി;വിടഹിംസയ്ക്കു ജന്മമരുളിയ
ധരയി,ലാളുകളൊന്നിച്ചു വാണിടം;
എളിയ ദു:ഖവും മോഹഭംഗങ്ങളും
ചെറിയ പോരും കുശുമ്പുമുണ്ടെങ്കിലും
സഹജ ഭാവവും സ്നേഹവും വറ്റാത്ത
സരള ചിത്തരിടതിങ്ങി വാണിടം;
അവിടെയിന്നു വിഷപ്പുക സം ഹാര
നടനമാടി വിതച്ചൂ കൊടും മൃതി.
പുകയടിക്കും നഗരത്തിലമ്മ തൻ
ജഡമടക്കാനിടം തെല്ലു കിട്ടാതെ
ചകിതരായി പ്രതിമകൾ പോലവേ
ചുടല വക്കിലിരിക്കുന്നു കുഞ്ഞുങ്ങൾ
ഇനിയൊരിക്കൽ നീണ്ടെത്തും വിഷത്തിന്റെ
ചടുല നാവിന്നുപദംശമാകുവാൻ.
ഹരിത വസ്ത്രവും മുടിയും നശിപ്പി-
ച്ചറുതിയില്ലാതുപദ്രവമേകീട്ടും
അകമലിഞ്ഞു സഹതാപതപ്തയാ-
യഴലകറ്റുന്ന സർ വ്വം സഹയായ
പ്രകൃതി പോലും കരഞ്ഞു പോമീ ശവ-
പ്രകര മദ്ധ്യത്തിൽ നിൽക്കുന്നു ഗാന്ധാരി
കൊടിയ ശാപാർഹരായിരം കൃഷ്ണന്മാ-
രരുകിൽ നിൽക്കിലും നാവനങ്ങാതിതാ.
Fans on the page
Sunday, June 13, 2010
ദൈവമേ നിന്‍ പേരു കേട്ടാല്‍.....
"ജാതി വേണ്ട,മതം വേണ്ട
ദൈവം വേണ്ട മനുഷ്യനു"
ശക്തിയുക്തമുരയ്ക്കുന്നു
യുക്തിവാദികളൊന്നായി.
"ദൈവമില്ലേല്‍ ലോകമില്ല,
മര്‍ത്യരില്ല ജീവനില്ല"
എതിര്‍ വാദ വാളുമായി
എത്തിയല്ലോ വിശ്വാസികള്‍.
ളോഹയിട്ടോര്‍,വട്ടത്തൊപ്പി
ധരിച്ചവര്‍;കാവി വസ്ത്ര-
മുടുത്തവര്‍;തലപ്പാവും
കൃപാണവും പേറുന്നവര്‍,
ഏകസ്വരത്തി,ലുച്ചത്തില്‍
ഈശ്വരന്റെ മഹത്വത്തെ
പാടി വാഴ്ത്തി നില കൊണ്ടു
ഒരമ്മ പെറ്റ മക്കള്‍ പോല്‍.
അന്തം വി,ട്ടവിശ്വാസികള്‍
ശബ്ദമില്ലാതെ നില്‍ക്കവേ
ഭസ്മമെടുത്തു നീട്ടുന്നു
കാവി വസ്ത്രമുടുത്തവന്‍.
'ഹറാ'മെന്നോതി മാറുന്നു
വട്ടത്തൊപ്പിയണിഞ്ഞവര്‍;
'തൊട്ടുകൂടെ'ന്നു ചൊല്ലുന്നു
ളോഹയിട്ട വിശുദ്ധന്മാര്‍.
ജാള്യ ഭാവം മറയ്ക്കാനായ്
കാവിക്കൂട്ടമൊരുങ്ങവേ
ഈശോമിശിഹയ്ക്കു സ്തുതി-
യോതി കുരിശ് വരച്ചച്ചന്‍,
കര്‍ത്താവിന്‍ മഹിമാവാകെ
കീര്‍ത്തിച്ചു പ്രാര്‍ത്ഥിക്കയായി;
മുട്ടുകുത്തി യച്ചനൊപ്പം
കൂടുന്നു കുഞ്ഞാടുകളും.
വാങ്കു വിളിയപ്പോള്‍ കേള്‍ക്കേ
പടിഞ്ഞാറേക്കു തിരിഞ്ഞു
തല കുമ്പിട്ടു ഭക്തിയില്‍
വട്ടത്തൊപ്പികള്‍ താഴുന്നു.
"നടുറോഡു പള്ളിയാക്കാന്‍
നശൂലങ്ങള്‍ തുനിയുന്നോ ?"
തമ്മില്‍ തമ്മില്‍ പറയുന്നു
നീരസത്തോടെ കാവിക്കാര്‍ .
കാതു പൊട്ടുമാറുച്ചത്തില്‍
ഉരുവിട്ടാര്‍ "ഹരേ രാമ"
"ഹരേ കൃഷ്ണ"നിരന്തരം
താളമേള സമന്വിതം.
“നിസ്ക്കരിക്കാന്‍ നിന്റെയൊക്കെ
സമ്മതം വേണ്ടെങ്ങ”ള്‍ക്കെന്നു
ക്രുദ്ധരായൊരു കൂട്ടരും
“വിരട്ടേണ്ടെ”ന്നപരരും,
രാമ നാമം ചൊല്ലുന്നോര്‍ക്കു
നേര്‍ക്കു ചീറിയടുക്കുന്നു;
"ഇതു ഞങ്ങടെ പുണ്യഭൂ-
വെ"ന്നോതി വെട്ടി കാവിക്കാര്‍.
വാളു നക്കുന്നു വാക്കിനെ
തോക്കെരിക്കുന്നു നോക്കിനെ;
വിശ്വാസത്തിന്‍ കൊള്ളിമീനില്‍
വിണ്ടു സ്നേഹ,സൗഹൃദങ്ങള്‍.
തല്ലുകൂടിത്തലകീറി
എല്ലൊടിഞ്ഞും ചോര വാര്‍ന്നും
ചത്തും,കൊന്നും കഴിഞ്ഞിട്ടും
തീരുമാനമായതില്ല,
ആരു ചൊല്‍വൂ സത്യമെന്നും
ഏതു ദൈവം കേമനെന്നും
ആരില്‍ വിശ്വാസമര്‍പ്പിച്ചാല്‍
രക്ഷ കിട്ടിടുമെന്നതും.
Fans on the page
Sunday, June 6, 2010
പട്ടിയ്ക്കു വച്ചത് ഭക്തനു കൊണ്ടപ്പോള്‍
"ജീവനകലയുടെ പരമാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തില്‍ വെടി.ഭക്തന്റെ കാലില്‍ നിന്നും
ഉണ്ട കണ്ടെടുത്തു.പക്ഷേ തോക്കും വെടിവച്ച ആളിനെയും കാണാനില്ല." സംഭ്രമ ജനകമായ ഈ സംഭവത്തെ കുറിച്ച് പരസ്പര വിരുദ്ധങ്ങളായ വാര്‍ത്തകളാണ് കുറേ ദിവസങ്ങളയി പ്രചരിച്ചു കൊണ്ടിരുന്നത്.തനിക്കു
നേരെയാണ് വെടി ഉതിര്‍ത്തതെന്നും തന്റെ ജീവനു ഭീഷണിയുണ്ടെന്നുമാണ് രവിശങ്കറ് അവകാശപ്പെട്ടത്. എന്നാല്‍ അനുയായികള്‍ തമ്മില്‍ നടന്ന വെടി വയ്പാണ് ആശ്രമത്തില്‍ നടന്നതെന്നും ശ്രീ ശ്രീ രവിശങ്കറെ ലക്ഷ്യം വച്ചല്ലെ
ന്നും ആയിരുന്നു കേന്ദ്ര ഗവണ്മെന്റിന്റെയും കര്‍ണ്ണാടക പോലീസിന്റെയും ആദ്യ പ്രതികരണം.
കേന്ദ്രത്തിന്റെയും പോലീസിന്റെയും പ്രതികരണം തന്റെ അമാനുഷിക പരിവേഷത്തിനു മങ്ങലേല്പിച്ചതില്‍ ആള്‍ദൈ
വവും, തങ്ങളുടെ ആരാധനാ മൂര്‍ത്തിയുടെ ജീവന്‍ അപകടത്തിലായതോര്‍ത്ത് ഭക്തന്മാരും അമര്‍ഷരും ദു:ഖിതരുമാ
യിരുന്നു.എന്നാല്‍ എല്ലാവര്‍ക്കും ആശ്വാസം പകരുന്ന 'യഥാര്‍ത്ഥ വസ്തുത' ഇപ്പോള്‍ പുറത്തു വന്നു.ആശ്രമത്തിന്റെ അടുത്തുള്ള കൃഷിയിടത്തിന്റെ ഉടമ ഡോ. മഹാദേവ് പ്രസാദ് തെരുവുനായ്‌ക്കളെ വിരട്ടിയോടിക്കാനായി ഉതിര്‍ത്ത വെടിയുണ്ടകളിലൊന്നു ലക്ഷ്യംതെറ്റി ആശ്രമവളപ്പിനുള്ളിലെത്തിയതു രവിശങ്കറിനു നേരേയുള്ള വധശ്രമമായി തെറ്റിദ്ധരി
ക്കപ്പെടുകയായിരുന്നുവെന്ന് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ബംഗളുരു ഡി.ജി.പി. അജയ്‌കുമാര്‍ സിംഗ് പറയുന്നു.കൃഷിയിടത്തിന് അടുത്താണെങ്കിലും അവിടെനിന്നു നോക്കിയാല്‍ ആശ്രമം കാണാന്‍ കഴിയില്ല.ഡോ.മഹാ
ദേവ് പ്രസാദിനു തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സുണ്ട്. ഫാമില്‍ അടുത്തിടെ നായ് ശല്യം രൂക്ഷമാവുകയും ആടുകളെ ആക്രമിക്കുകയും ചെയ്‌തിരുന്നു.നായ്ക്കള്‍ക്കു നേരേയാണ് അദ്ദേഹം വെടിയുതിര്‍ത്തതെന്നും വെടിവയ്‌പിനു പി
ന്നില്‍ കൊലപാതക ലക്ഷ്യമുണ്ടായിരുന്നുമില്ല എന്നു ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണത്തില്‍ സന്തുഷ്‌ടിയുണ്ടെന്നാണ് രവിശങ്കറുടെ ആദ്യ പ്രതികരണമെന്നു കേള്‍ക്കുന്നു.അനുയായികള്‍ തമ്മിലു
ള്ള ഏറ്റുമുട്ടലാണു വെടിവയ്‌പിലെത്തിയതെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തെറ്റാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അമാനുഷികനെന്നും ത്രികാലജ്ഞാനിയെന്നും ആള്‍ദൈവം എന്നും ഒക്കെ ഭക്തര്‍ കരുതുന്ന ഒരു ദിവ്യന്റെ ആശ്രമത്തില്‍ നടന്ന വെടിവയ്പിന്റെ സത്യാവസ്ഥ അറിയാന്‍ വാസ്തവത്തില്‍ മറ്റെങ്ങും പോകേണ്ടിയിരുന്നില്ല;അദ്ദേഹം ഇതൊക്കെ ആയിരുന്നെങ്കില്‍.പട്ടിയെ ഉന്നം വച്ചത് ഭക്തന് കൊള്ളുമെന്ന് മുന്‍ കൂട്ടി അറിയാനുള്ള ജ്ഞാനം പോലുമില്ലാത്ത ഇ
ദ്ദേഹമോ ത്രികാലജ്ഞാനി?അത് മുന്‍ കൂട്ടി അറിയുകയും വെടിയുണ്ടയുടെ സഞ്ചാര പഥം തെറ്റിച്ച് ഭക്തനെ രക്ഷിക്ക
യും ചെയ്തിരുന്നെങ്കില്‍ ഇദ്ദേഹത്തിന്റെ ദിവ്യത്വം അംഗീകരിച്ചു കൊടുക്കാമായിരുന്നു.യാതൊരു ദിവ്യത്വവും ഇല്ലാത്ത, കാമ,ക്രോധ,ലോഭ,മോഹങ്ങള്‍ എല്ലാമുള്ള വെറും സാദാ മനുഷ്യന്‍ മാത്രമാണ് താനെന്ന് സര്‍ക്കാര്‍ കണ്ടെത്തലി
നോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നു വ്യക്തമാകുകയും ചെയ്തു.എന്നിട്ടും അദ്ദേഹം ദൈവമാണെന്നാണ് ഭക്തരുടെ പ്രചരണം.
പുട്ടപര്‍ത്തിയിലെ ആള്‍ദൈവം കുളിമുറിയിലോ മറ്റോ വീണ് നടുവൊടിഞ്ഞിട്ടും ദൈവമാണെന്നു വിശ്വസിച്ച് ആരാധി
ക്കുമ്പോള്‍ ഇതില്‍ അതിശയിക്കേണ്ട കാര്യമില്ല.തൊട്ടടുത്ത കടപ്പുറത്ത് സുനാമിത്തിരകള്‍ അടിച്ച് മനുഷ്യനും വീടും വളര്‍ത്തു മൃഗങ്ങളും നശിച്ചത് വള്ളിക്കാവിലെ അമ്മദൈവം അറിഞ്ഞത് ഭക്തന്മാരും മറ്റു മാലോകരും അറിഞ്ഞതിനു ശേഷമാണ്.എന്നിട്ടും അവരെയും ദൈവമാണെന്നും പറഞ്ഞ് കുമ്പിടാന്‍ ജനം ക്യൂ നില്‍ക്കുന്നു!നാല്പത്തഞ്ചുംഅമ്പതും ലക്ഷം കോഴ വാങ്ങി സ്വന്തം മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ സീറ്റു വില്‍ക്കുന്ന അവര്‍ നടത്തുന്ന കഞ്ഞിവീ
ഴ്ത്തു ചൂണ്ടിക്കാട്ടി ദാനശീലത്തെ വാഴ്ത്താന്‍ ഇടതുപക്ഷ മന്ത്രിമാര്‍ പോലും മത്സരിക്കുന്നു!!
വിശ്വാസത്തിന്റെ ഹിസ്റ്റീരിയാ ബാധിച്ചവര്‍ക്ക് സ്വയം ദുരനുഭവങ്ങളുണ്ടാകുമ്പോഴേ ബോധം ഉണ്ടാകു.അത് നമുക്ക് കാ
ലത്തിനു വിടാം.പക്ഷേ ഈ ആള്‍ ദൈവങ്ങളുടെ പഞ്ചനക്ഷത്ര സങ്കേതങ്ങളില്‍ ഇങ്ങനെ വെടിയും പുകയും ഉയരുന്ന
ത് എന്തുകൊണ്ടെന്ന് അന്വേഷിക്കുവാനുള്ള ചുമതല ഭരണകൂടങ്ങള്‍ക്കുണ്ട്.ഏതാനും വര്‍ഷം മമ്പു സായിബാബയെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു മലയാളി യുവാവിനെ ദൈവത്തിന്റെ അംഗരക്ഷകര് വെടി വയ്ക്കുകയുണ്ടായി.
ആ കേസ് എങ്ങനെ അവസാനിച്ചു എന്ന് ആര്‍ക്കും അറിയില്ല.അമൃതാനന്ദമയിയെ അവരുടെ സങ്കേതത്തിലെ ത
ന്നെ ഒരു അന്തേവാസി കുത്താന്‍ ചെന്നെന്നും പറഞ്ഞ് മര്‍ദ്ദിച്ചത് ഒരിക്കല്‍ വാര്‍ത്തയായിരുന്നു.അയാള്‍ മാനസിക
രോഗി ആയിരുന്നു എന്നാണ് അമ്മദൈവത്തിന്റെ പബ്ലിസിറ്റി മാനേജര്‍മാര്‍ പറഞ്ഞുപരത്തിയത്. ആ സാധുവിനും പിന്നീട് എന്തു സംഭവിച്ചു എന്നും ആര്‍ക്കും അറിയില്ല.
ഇപ്പോള്‍ ശ്രീശ്രീ രവിശങ്കറുടെ ആശ്രമത്തിലെ വെടിവയ്പിന് തുമ്പുണ്ടാക്കിയെങ്കിലും ഒരു തമാശക്കഥയ്ക്കപ്പുറമുള്ള വിശ്വാ
സ്യത അതിനില്ല. വെടിവയ്പ് തനിക്കെതിരെ നടന്ന വധശ്രമമാക്കി ചിത്രീകരിച്ചത് സ്വന്തം അനുയായികള്‍ പോലും വിശ്വസിച്ചില്ല.ഭക്തര്‍ തമ്മില്‍ നടത്തിയ ശണ്ഠയാണ് വെടിവയ്പില്‍ എത്തിയതെന്ന യഥാര്‍ത്ഥ വസ്തുത കേന്ദ്ര ആഭ്യന്ത
ര മന്ത്രി വെളിപ്പെടുത്തിയത് വല്ലാത്ത മാനക്കേടായി.ഡി.വൈ.എഫ്.ഐ യെ ചീത്ത പറഞ്ഞും മറ്റും താന്‍ പ്രീണി
പ്പിച്ചു നിര്ത്തിയിരുന്ന ആര്‍ഷസംസ്കാര സംരക്ഷക പാര്‍ട്ടി സര്‍ക്കാരിന്റെ പോലീസ് കൂടി അതേ നിലപാടെടുത്തത് അതിനേക്കാള്‍ വലിയ ക്ഷീണമായി.'ആര്‍ട്ട് ഓഫ് ലിവിങ്ങി'ന്റെ ഉപജ്ഞാതാവിന്റെ മുഖം രക്ഷിക്കാന്‍ അണിയറ
യില്‍ നടന്ന 'ആര്‍ട്ട് ഓഫ് ലൈയിങ്'(കള്ളം പറച്ചില്‍)വീരന്മാരുടെ പുനരാലോചനയുടെ ഫലമാകും, പട്ടിക്കു വച്ച വെടി അബദ്ധത്തില്‍ ചുറ്റിത്തിരിഞ്ഞ് ഭക്തനു കൊണ്ടതാണെന്ന കണ്ടെത്തല്‍.പോലീസിന്റെ പുതിയ വ്യാഖ്യാനത്തില്‍ ദൈവം തൃപ്തനാണെന്ന പ്രസ്താവന കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോള്‍ കാര്യങ്ങള്‍ വളരെ വ്യക്തമാകും.
ജനങ്ങളെയും സര്‍ക്കാരിനെയും കബളിപ്പിച്ചു ഭക്തി വ്യവസായം നടത്തുന്ന ആള്‍ദൈവങ്ങളുടെ സങ്കേതങ്ങള്‍ ആയുധപ്പുരകളായി മാറിക്കൊണ്ടിരിക്കുകയാണ്.രക്ഷകരെന്ന് ഭക്തരെ വിശ്വസിപ്പിച്ച് വിലസുന്നവര്‍ക്ക് എന്തിനാണ് അംഗ രക്ഷകരും ആയുധസന്നാഹങ്ങളും?സാധാരണ നിയമങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ലെന്ന മട്ടിലാണിവരുടെ പ്രവ
ര്‍ത്തനങ്ങള്‍.വോട്ടു ലക്ഷ്യമാക്കിയും വിശ്വാസത്തിന്റെ പേരിലും വ്യാജദൈവങ്ങളെ കയറൂരി വിടുന്ന ഭരണകര്‍ത്താ ക്കള്‍ ഗുരുതരമായ ഉത്തരവാദിത്തമില്ലായ്മയാണ് കാട്ടുന്നത്.കൊലയാളിയുടെയും ഭീകരപ്രവര്‍ത്തകന്റെയും ഗുണ്ടകളുടെ
യും പോലും മനുഷ്യാവകാശങ്ങളെ കുറിച്ച് ഉത്കണ്ഠപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ഈ ആള്‍ ദൈവങ്ങളുടെ അന്തപ്പുരങ്ങളില്‍ അരങ്ങേറുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കു നേരേ മൗനം പാലിക്കുക
യാണ്.
സാമാന്യ ബുദ്ധി ആര്‍ക്കും അടിയറ വച്ചിട്ടില്ലാത്തവര്‍ സംഘടിച്ചെങ്കിലേ ഈ വ്യാജ സത്വങ്ങള്‍ നടത്തുന്ന സാമൂഹിക മലിനീകരണം അവസാനിപ്പിക്കാന്‍ കഴിയൂ.

Monday, May 31, 2010
പെപ്സികരിം
കൊക്കാ കോളാ ഫാക്റ്ററി പൂട്ടിയതില്‍ മനസ്സു നൊന്ത വ്യവസായ സെക്രട്ടറി ഹൃദയം പൊട്ടി മരിക്കാത്തത് പെപ്സി ഫാക്റ്ററി നിലനില്‍ക്കുന്നതു കൊണ്ടാണ്.തനിക്കും പെപ്സിക്കും മൃതസ്ഞ്ജീവനി
ആയത് ബഹു വ്യവസായ മന്ത്രി എളമരം കരീം ആണെന്ന് അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യം.വകുപ്പു സെക്രട്ടറിയുടെ സാക്ഷി മൊഴിയും വാഴ്ത്തിപ്പാട്ടും കേട്ട് ഹര്‍ഷ പുളകിതനായ മന്ത്രിയുടെ മുഖത്തു അഭിമാനത്തിന്റെ നിറഞ്ഞ പുഞ്ചിരി.
പക്ഷേ ആ പുഞ്ചിരി ഏറെ നേരം മുഖത്ത് തങ്ങി നിന്നില്ല.സെക്രട്ടറിയുടെ അഭിപ്രായം തന്നെയോ സര്‍ക്കാരിനും? എന്ന മാദ്ധ്യമപ്പടയുടെ ചോദ്യത്തിനുമുമ്പില്‍ മന്ത്രിമണ്ട(തെങ്ങിന്റെ മണ്ടയല്ല) ഉലഞ്ഞു.
സര്‍ക്കാര്‍ പോളിസിയല്ല സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായമാണ് അത് എന്നു വിശദീകരിച്ചു.
ഒരു സെമിനാറില്‍ ആര്‍ക്കും ഏതു വിധത്തിലുള്ള അഭിപ്രായവും പ്രകടിപ്പിക്കാം;അതില്‍ അപാകതയൊന്നും
ഇല്ല എന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിയെ ന്യായീകരിക്കുക കൂടി ചെയ്തു.
സെക്രട്ടറിയെ എതിര്‍ത്തു കൊണ്ട് മുഖ്യമന്ത്രിയുടെയും ഡിവൈ എഫ് ഐ യുടെയും പ്രസ്താവനകള്‍ താമസിയാതെ വന്നു.പ്ലാച്ചിമട സമര സമിതിയുടെ പ്രതിഷേധം ഉണ്ടായി.പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വ്യവസായ സെക്രട്ടറിയുടെ നിലപാടിനെതിരെ അഭിപ്രായമുയര്‍ന്നു.പക്ഷേ മന്ത്രി മഹാശയന്‍,സെക്രട്ടറിയെ ന്യായീകരിക്കാന്‍ തന്നെയായിരുന്നു ഭാവം.വാനര ചാപല്യം കാട്ടിയ ഒരു പാര്‍ട്ടി സാഹിത്യകാരനെ 'കുരങ്ങന്‍' എന്ന് മുഖ്യമന്ത്രി പരാമര്‍ശിച്ചതു പോലും ശരിയായില്ലെന്ന് വളരെ പെട്ടെന്ന് പ്രതികരിച്ച പാര്‍ട്ടി സെക്രട്ടറിയുടെ മൗനം കൂടി ആയപ്പോള്‍ വകുപ്പു സെക്രട്ടറിക്കു വേണ്ടി വാദിക്കുവാന്‍ അദ്ദേഹത്തിന് ആവേശം മൂത്തു.പ്രസ് ക്ലബ്ബിലും മന്ത്രി സഭായോഗത്തിലും തന്റെ മാസ്റ്റര്‍ ബ്രയിനെ സം രക്ഷിക്കാന്‍ അശ്രാന്ത പരിശ്രമമാണ് മന്ത്രി നടത്തിയത്.
ഈ സര്‍ക്കാരിന്റെ ആദ്യ കാലത്തു തന്നെ ഭൂപരിഷ്ക്കരണ നയം തിരുത്തണമെന്ന് ഔദ്യോഗികമായും വ്യക്തിപരമായും ആവശ്യപ്പെട്ട ആളാണ് വ്യവസായ വകുപ്പു സെക്രട്ടറി.തികച്ചും ഇടതുപക്ഷ വിരുദ്ധമായ പ്രസ്തുത നിലപാടെടുത്ത സെക്രട്ടറിയുടെ രക്ഷയ്ക്ക് അന്നും എത്തിയത് മന്ത്രിയും പാര്‍ട്ടി നേതൃത്വവുമാണ്.
ഇപ്പോഴും സെക്രട്ടറിയെ സംരക്ഷിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ അരങ്ങേറുന്നത്.മന്ത്രിയുടെ പ്രസ്താവന ചട്ടവിരുദ്ധമാണോ എന്ന് അന്വേഷിച്ചു റിപ്പോര്ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതല പ്പെടുത്തിയതില്‍ നിന്നു വ്യക്തമാകുന്നത് അതാണ്.അന്ന് സെക്രട്ടറുടെ മാത്രം രക്ഷയായിരുന്നു അജന്‍ഡയില്‍
ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് മന്ത്രിയുടെ രക്ഷ കൂടി അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായം എന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിക്കാനാണ് മന്ത്രിയും പാര്‍ട്ടിയിലെ ഒരു വിഭാഗവും ചില മാദ്ധ്യമങ്ങളും ശ്രമിക്കുന്നത്.അദ്ദേഹത്തിന്റേത് വെറും അഭിപ്രായമല്ല.
ഒരു സാക്ഷി മൊഴിയാണ്.പെപ്സി ഫാക്റ്ററി അടച്ചു പൂട്ടാത്തത് മന്ത്രിയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണെന്നാണ് സെക്രട്ടറി തറപ്പിച്ചു പറഞ്ഞത്. എന്നുവച്ചാല്‍,കുടി വെള്ളത്തിനും ശുദ്ധവായുവിനും
ആരോഗ്യകരമായ പരിസ്ഥിതിയ്ക്കും വേണ്ടി ദീര്‍ഘനാളായി സമരം ചെയ്യുന്ന പ്രദേശവാസികള്‍ക്കു നീതി ലഭി
ക്കാത്തത് മന്ത്രിയുടെ കടുംപിടുത്തം കൊണ്ടാണെന്ന്.പെപ്സിക്കമ്പനിയുടെ പ്രവര്‍ത്തനം മൂലം കുടിക്കാന്‍ ശുദ്ധ ജലമില്ലാതെയും ശ്വസിക്കാന്‍ ശുദ്ധവായുവില്ലാതെയും കൃഷി നശിച്ചും കഷ്ടപ്പെടുന്ന പാവപ്പെട്ട ജനങ്ങളുടെ നിലനി
ല്പിനേക്കാള്‍ ജലചൂഷണഭീമനായ പെപ്സി കമ്പനിയുടെ പുരോഗതിയിലാണ് മന്ത്രിയ്ക്ക് താല്പര്യം.
കൊക്ക കോള കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ പ്രത്യാഘാതം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി 216 കോടി രൂപയുടെ പാരിസ്ഥിതിക നഷ്ടം കമ്പനി ഉണ്ടാക്കിയതായി കണ്ടെത്തി.അമിതമായ ജലചൂഷണം മൂലം പ്ലാച്ചിമട പ്രദേശത്ത് ഭൂജലം കാര്യമായി കുറഞ്ഞിട്ടുണ്ട്. ഫാക്ടറിയില്‍ നിന്ന് പുറന്തള്ളിയ മാലിന്യം പ്രദേശത്തെ മണ്ണിനെയും വെള്ളത്തെയും മലിനമാക്കി. വളമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഈയവും കാഡ്മിയവും അടങ്ങിയ മാലിന്യം കൃഷിയിടങ്ങളില്‍ തള്ളി കാര്‍ഷിക നഷ്ടവും വരുത്തിവെച്ചു. ജലചൂഷണം മൂലം കാര്‍ഷിക മേഖലയില്‍ 84 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ആരോഗ്യ പ്രശ്‌നങ്ങളാല്‍ 30 കോടിയുടെ നഷ്ടമുണ്ടായി.വ്യവസായ വകുപ്പു സെക്രട്ടറിയേക്കാല്‍ സീനിയറായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ അദ്ധ്യക്ഷതയിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ
വിവരങ്ങളുള്ളത്.അങ്ങനെയുള്ള ഒരു ഫാക്റ്ററി അടച്ചു പൂട്ടിയത് തെറ്റായിപ്പോയി എന്ന് വ്യവസായ വകുപ്പു സെക്രട്ടറിയുടെ അഭിപ്രായം സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനം തന്നെയാണ്.പ്ലാച്ചിമടയിലെ സാധാരണ ജനങ്ങളെ
അവഹേളിക്കലാണ്.
ഇതേ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പെപ്സി ഫാക്ടറിയാണ് പൂട്ടാതിരിക്കാന്‍ മന്ത്രി 'അവസരോ
ചിതമായി' ഇടപെട്ടെന്ന് വകുപ്പു സെക്രട്ടറി പറയുന്നത്.സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിച്ച് കുത്തകകളെ സംരക്ഷിക്കുക എന്നത് ഇടതുപക്ഷ സര്‍ക്കരിന്റെ നയമല്ലാത്തിടത്തോളം ശ്രീ.എളമരം കരീമിന്റെ നിലപാട് വര്‍ഗ്ഗ ശത്രുക്കളെ സഹായിക്കുന്നതാണ്.വ്യവസായം വരണമെങ്കില്‍ നൂറു മീറ്റര്‍ വീതയുള്ള റോഡു വേണമെന്ന അഭിപ്രായമുള്ള കരീമിനു പറ്റിയ സെക്രട്ടറിയായിരിക്കാം വ്യവസയ സെക്രട്ടറി.എങ്കിലും അദ്ദേഹം സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.ശ്രി.കരിമിന്റെ സ്വകാര്യ കാര്യസ്ഥനല്ല.ഒരു ഗവണ്മെന്റ് സെക്രട്ടറി എന്ന നിലയ്ക്ക് അദ്ദേഹത്തിന് സര്‍ക്കാര്‍ നയങ്ങളെയും തീരുമാനത്തെയും പരസ്യമായി വിമര്‍ശിക്കുവാന്‍ അവകാശമില്ല.
മുമ്പ് പ്രതിപക്ഷത്തിരുന്നപ്പോള്‍ എതിര്‍ത്ത എക്സ്പ്രസ് ഹൈവേ, കരിമണല്‍ ഖനനം തുടങ്ങിയവയോടൊക്കെ മന്ത്രി കരീമിന് വല്ലാത്ത ആസക്തിയാണിപ്പോള്‍.അഴിമതിയുടെ ആള്‍ രൂപമെന്ന് മുമ്പു ഇടതുപക്ഷം ആക്ഷേപിച്ച സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയുടെ മുമ്പില്‍ പോലും എക്സ്പ്രസ് ഹൈവേയെ ചൊല്ലി കുമ്പസാരം നടത്താന്‍ അദ്ദേഹം തയ്യാറായി.പഴയ ആരോപണങ്ങള്‍ക്ക് ഒരു മയവും മര്യാദയുമില്ലാതെ കുഞ്ഞാലിക്കുട്ടി അക്കമിട്ടു മറുപടി പറഞ്ഞത് പ്രസന്നവദനനായി ചെവി കുളര്ക്കെ കേട്ടിരുന്നതില്‍ നിന്നും സ.കരീമിനു വന്ന പരിണാമം മനസ്സിലാക്കാവുന്നതേ ഉള്ളൂ.ഭൂ മാഫിയകളുടെയും കുത്തകക്കമ്പനികളൂടെയും ചങ്ങാത്തത്തില്‍ അഭിമാനിക്കുന്ന മൂലധനത്തിന്റെ ആരാധകന് അവരുടെ ഏജന്റായ വകുപ്പു സെക്രട്ടറി വിശ്വസ്തനും ആചാര്യനും ഒക്കെയായി തോന്നും.പക്ഷേ അങ്ങനെയുള്ളവരെ തീറ്റിപ്പോറ്റേണ്ട ചുമതല സര്‍ക്കാരിനല്ല.ഈ രണ്ടു കൂട്ടരെയും ചുമക്കേണ്ട ആവശ്യം ഇടതുപക്ഷ മുന്നണിയ്ക്കുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതാണ്.

Monday, May 24, 2010
തെറ്റുന്ന തെറ്റയില്‍
ഒരുമാതിരി നേരേ ചൊവ്വേ ഭരിച്ചു കൊണ്ടിരുന്ന മന്ത്രി ആയിരുന്നു ശ്രീ.മാത്യു റ്റി.തോമസ്.ജനതാദള്‍ ഒന്നാ
യിരുന്നപ്പോള്‍ വീരേന്ദ്രകുമാറും സംഘവും കൂടി അദ്ദേഹത്തെ രാജി വയ്പ്പിച്ചു.രാജി കൊണ്ടും ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നു കണ്ടപ്പോള്‍ ഇടതുപക്ഷ മുന്നണിയില്‍ നിന്നു തന്നെ പിണങ്ങിപ്പോയീ.പക്ഷേ കൂടെപ്പോകാന്‍
മാത്യു.റ്റി.തോമസും ജോസ് തെറ്റയിലും കൂട്ടാക്കിയില്ല. ജനതാദള്‍ രണ്ടു കഷണമായി.അത് അവരുടെ ആഭ്യന്തര കാര്യം എന്ന് കരുതി ജനം സമാധാനിച്ച് ഇരുന്നപ്പോഴാണ് കൂടെ നിന്ന ജനനതാദള്‍ കഷ്ണത്തിന് പാരിതോഷിക
മായി മന്ത്രിസ്ഥാനം നല്‍കാന്‍ ഇടതു മുന്നണി തീരുമാനിച്ചത്.മന്ത്രി ആയതു ജോസ് തെറ്റയിലും.പക്ഷേ അത് കേര
ളത്തിനും മന്ത്രിസഭയ്ക്കും ബാദ്ധ്യതയാകുമെന്ന് മന്ത്രി പദം നല്‍കിയവരും പാവം ജനങ്ങളും സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല.
മന്ത്രി ആയപ്പോള്‍ മുതല്‍ ഓരോ മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞു മാദ്ധ്യമ ശ്രദ്ധ നേടുന്നത് ശ്രീ.തെറ്റയിലിന്റെ പതിവാണ്.ഇപ്പോഴും മാദ്ധ്യമ ശ്രദ്ധ കൈവശപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു.പക്ഷേ മണ്ടത്തരം പറഞ്ഞല്ല വിവരക്കേടു തട്ടിവിട്ടാണെന്നു മാത്രം.കേരളത്തില്‍ ദേശീയ പാതയുടെ വീതി 30 മീറ്റര്‍ ആയി നിജപ്പെടു
ത്തണമെന്ന ഡിമാന്റ് ദീര്‍ഘ വീക്ഷണമില്ലായ്മയാണെന്നാണ് ബഹു.മന്ത്രിയുടെ അഭിപ്രായം. നമ്മുടെ വികസനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കണ്ടെത്തി.ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വ ത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെക്കണ്ട് നിവേദനം സമര്‍പ്പിച്ച് തിരിച്ചു വീട്ടിലെത്തുന്നതിനു മുമ്പാണ് മ
ന്ത്രിപുംഗവന്റെ വികസന വായ്ത്താരി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു മാത്രം മുന്നില്‍ കണ്ടുള്ള ഈ വികസന വിരുദ്ധനിലപാട് സംസ്ഥാനത്തെ പിറകോട്ടടിയ്ക്കുമെന്നതിനും അദ്ദേഹത്തിനു സംശയമില്ല.
ഭരണകക്ഷി(അതില്‍ തന്റെ പാര്‍ട്ടി ഉള്‍പ്പെടുമെങ്കിലും)മാത്രമാണ് ഇങ്ങനെ ഒരാവശ്യം മുന്നോട്ടു വച്ചതെങ്കില്‍ ഇദ്ദേഹ
ത്തിന്റെ വിമര്‍ശനം ശരിയാണെന്നു സമ്മതിക്കാമായിരുന്നു.പ്രതിപക്ഷ കക്ഷികളും 30 മീറ്റര്‍ മതിയെന്നു വാദിക്കു
മ്പോള്‍ എന്തടിസ്ഥാനത്തിലാണ് സങ്കുചിത രാഷ്ട്രീയ താല്പര്യം ശ്രീ. തെറ്റയില്‍ ഈ പ്രശ്നത്തില്‍ ആരോപിക്കുന്നത്?
പ്രസംഗിക്കുവാന്‍ അറിയാത്തവന്‍ മൈക്കിനു മുമ്പില്‍ എത്തുമ്പോള്‍ വായില്‍ വരുന്നതൊക്കെ വിളിച്ചു പറഞ്ഞുപോ
കും.തെറ്റയില്‍ ഇതു പറഞ്ഞത് പ്രസംഗവേദിയില്‍ വച്ചായിരുന്നില്ല.പ്രസ് ക്ലബ്ബില്‍ വച്ച് പത്രക്കാരോടാണ്.അദ്ദേഹ
ത്തിന് ഈ അഭിപ്രായം ഉണ്ടായിരുന്നെങ്കില്‍ അത് എല്‍.ഡി.എഫ് യോഗത്തില്‍ വേണമായിരുന്നു പറയേണ്ടിയി
രുന്നത്.
വ്യവസായ മന്ത്രി കരീമിനെ പോലെ മറ്റു വല്ല അജണ്ടയും മനസ്സില്‍ വച്ചുകൊണ്ടാണോ തെറ്റയിലിന്റെപുതിയ അഭി
നയം?തെങ്ങിന്റെ മണ്ടയിലാണോ വ്യവസായം തുടങ്ങേണ്ടത് എന്ന് ചോദിച്ചു ചോദിച്ച്,ഒടുവില്‍ കിനാലൂരാണ് വ്യവ
സായത്തിനു പറ്റിയ മണ്ടയെന്നും അതിന് ആദ്യം കുറഞ്ഞത് 100 മീറ്ററെങ്കിലും വീതിയുള്ള പാത നിര്‍മ്മിക്കയാണു വേണ്ടതെന്ന് കണ്ടു പിടിക്കുകയും ചെയ്ത ബുദ്ധിശാലിയാണ് അദ്ദേഹം.യു.ഡി.എഫ് ഭരണകാലത്ത് എക്സ്പ്രസ് ഹൈ
വേയെ എതിര്‍ത്തവരില്‍ മുമ്പില്‍ ഉണ്ടായിരുന്ന കരീം സാഹിബ്ബ്,ഇപ്പോള്‍ പറയുന്നത് വികസനം വരുന്നത് റോഡു വഴിയാണെന്നാണ്.റോഡിന് എത്രയ്ക്കു വീതി കൂടുന്നോ അത്രയ്ക്കു വികസനം വരും എന്നാണ് അദ്ദേഹത്തിന്റെയും കൂ
ട്ടരുടെയും പുതിയ തിയറി.
തനിക്കു മന്ത്രിസ്ഥാനം നല്‍കുവാന്‍ ഏറെ താല്പര്യമെടുത്ത ഭരണ കക്ഷിയിലെ വലിയ വിഭാഗത്തിലെ കരീം ഉള്‍പെ
ടുന്ന ഭൂസ്വാമിമാരോടു ഉപകാരസ്മരണസ്മരണ പ്രകടിപ്പിക്കാനാണോ ജോസ് തെറ്റയിലിന്റെ പുതിയ വേഷം കെട്ടല്‍?
തന്റെ വകുപ്പില്‍ അഴിമതിയുണ്ടെന്നു മുമ്പു പറഞ്ഞ മുഖ്യമന്ത്രിയോടു പക വീട്ടാനുള്ള അവസരമായി ഇതിനെ കണ്ടതാ
ണോ?കാരണം,നാട്ടുകാരുടെ നെഞ്ചത്തു കൂടി ബുള്‍ഡോസര്‍ കേറ്റി വികസനം വരുത്തുന്നത് നിര്‍ത്തി വയ്ക്കാന്‍ ഉത്ത
രവിട്ടത് അദ്ദേഹമാണല്ലൊ.
ഗള്‍ഫ് നാടുകളില്‍,മനുഷ്യനും മറ്റു ജന്തുക്കളും ഇല്ലാത്ത മണലാരണ്യത്തില്‍ കൂടി 100 ഉം 150 ഉം മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹൈവേകളില്‍ കൂടി പ്രവാസികളെ ഓസി ആഡംബരക്കാറില്‍ നൂറ്റന്‍പതും ഇരുന്നൂറും കിലോമീറ്റര്‍ സ്പീഡില്‍ യാത്ര ചെയ്ത ഓര്‍മ്മയുമായി മന്ത്രിമാരും മറ്റും നാട്ടില്‍ തിരിച്ചെത്തുമ്പോഴുള്ള മതിഭ്രമമാണ് ഈ റോഡു വിക
സന മാനിയ.ഭരണത്തിലിരിക്കുന്ന കാലത്തേക്കെങ്കിലും മന്ത്രിമാരെയും ഭരണകക്ഷി നേതാക്കളെയും വിദേശത്ത് വിടാ
തിരിക്കയാണ് ഈ രോഗം വരാതിരിക്കാനുള്ള ഏക പോം വഴി. നീണ്ടുപരന്ന വിജന പ്രദേശങ്ങള്‍ കൊണ്ടു സമ്പന്ന
മായ ഗള്‍ഫ് രാജ്യങ്ങളില്‍ റോഡിന് വീതി എത്ര വേണമെങ്കിലും കൂട്ടാം. ഒരു കുഞ്ഞു കുരുവിയെ പോലും കുടി ഒഴി
പ്പിക്കേണ്ടി വരില്ല.അതുപോലെ സാധിക്കുമോ മുഴത്തിനു മുന്നൂറു വീടുകളുള്ള കേരളത്തില്‍?
ദേശീയപാതാ വികസനത്തിന്റെ അപ്പോസ്തലനായി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ട്രാന്‍സ്പോര്‍ട്ട് വകുപ്പുമന്ത്രി മന്ത്രി
സഭായോഗത്തിലും സര്‍ വ്വകക്ഷിയോഗത്തിലും എന്തുകൊണ്ട് തന്റെ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയില്ല?സ്വന്തം
പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായി ഇത്തരം ഒരു പ്രസ്താവന നടത്തുവാനുണ്ടായ പ്രകോപനം എന്താണ്? വീതി കൂട്ടിക്കൊടുക്കാം എന്നു പറഞ്ഞ് ആരില്‍ നിന്നെങ്കിലും ഇദ്ദേഹം അച്ചാരം വാങ്ങിയിട്ടുണ്ടെങ്കില്‍ അതങ്ങ് തിരിച്ചു കൊടു
ക്കുകയാണു ഭംഗി.
ഇതിനിടെ ഏതോ സിനിമയില്‍ അഭിനയിക്കാന്‍ ഇദ്ദേഹം വേഷം കെട്ടി നില്‍ക്കുന്നത് ടിവിയില്‍ കാണുകയുണ്ടായി.
മന്ത്രിവേഷം കെട്ടി കോമാളിത്തം വിളിച്ചു പറയുന്നതിനേക്കാള്‍ ഭേദം.സിനിമയില്‍ കോമാളി വേഷം കെട്ടി കോമാ
ളിത്തം പുലമ്പുന്നതാണ്.അവരവര്‍ക്കു പറ്റുന്ന പണി ചെയ്യുന്നതാണ് എന്തു കൊണ്ടും നല്ലത്.

Tuesday, May 18, 2010
അടിയന്തിരം
ഇന്നു ഞങ്ങടമ്മേടെ അടിയന്തിരം
-പതിനാറടിയന്തിരം-
പത്തു മക്കളുടമ്മ
ചത്തതനാഥയെപ്പോലെങ്കിലെന്ത്?
പത്തു കൂട്ടം കൂട്ടാനും
പത്തു തരം പായസവും കൂട്ടി
പത്തുരണ്ടായിരം പേരെയൂട്ടി
പതിനാറടിയന്തിരം കേമ മാക്കി ഞങ്ങള്‍.
വായ്ക്കരിയിട്ടില്ലെങ്കിലും
അസ്ഥി നിമജ്ജനം ആഘോഷമാക്കി.
തിരുനാവായ,ആലുവാ,വര്‍ക്കല പാപനാശം,
തിരുവല്ലം വഴി രാമേശ്വരം വരെ
വാടകയ്ക്കെടുത്ത തന്ത്രി മുഖ്യരൊപ്പം
വാഹന വ്യൂഹത്തിനകമ്പടിയോടെ
ചിതാഭസ്മ മൊഴുക്കിയതോടെ
അമ്മയോടു കാട്ടിയ ക്രൂരതകള്‍ക്കും,
അവഗണനയ്ക്കും പരിഹാരക്രിയയായി.
അതുകൊണ്ടും പാപമോചനമായില്ലെങ്കില്‍
അക്ഷയ ത്രിതീയ നാള്‍ വാങ്ങും
സ്വര്‍ണ്ണത്താലമ്മതന്‍
പൂര്‍ണ്ണകായ രൂപം തീര്‍ത്ത്
പൂജിച്ചും ബലിയിട്ടും
പരേതാത്മാവിന്നു സായൂജ്യമേകും.
ഈ ലോക ജീവിതത്തില്‍
ദാഹിച്ചു വലഞ്ഞപ്പോള്‍
വെള്ളമേകിയില്ലെങ്കിലും
വിശപ്പിന്നു ഭക്ഷണ-
മശിക്കാന്‍ കൊടുത്തില്ലെങ്കിലും
ഉടുതുണിയ്ക്കുതകിയില്ലെങ്കിലും
ഭീതിപ്പെടുത്തുമേകാന്തതയില്‍
കൂട്ടു നല്‍കാനായില്ലെങ്കിലും
പരലോകം പൂകുന്നോര്‍-
ക്കരുളണ്ടേ പലതും നാം?
മര്ത്യനും ജീവിതവുമല്ലല്ലോ പ്രധാനം
പിതൃക്കളും പരലോകവുമല്ലേ.
Fans on the page
-പതിനാറടിയന്തിരം-
പത്തു മക്കളുടമ്മ
ചത്തതനാഥയെപ്പോലെങ്കിലെന്ത്?
പത്തു കൂട്ടം കൂട്ടാനും
പത്തു തരം പായസവും കൂട്ടി
പത്തുരണ്ടായിരം പേരെയൂട്ടി
പതിനാറടിയന്തിരം കേമ മാക്കി ഞങ്ങള്‍.
വായ്ക്കരിയിട്ടില്ലെങ്കിലും
അസ്ഥി നിമജ്ജനം ആഘോഷമാക്കി.
തിരുനാവായ,ആലുവാ,വര്‍ക്കല പാപനാശം,
തിരുവല്ലം വഴി രാമേശ്വരം വരെ
വാടകയ്ക്കെടുത്ത തന്ത്രി മുഖ്യരൊപ്പം
വാഹന വ്യൂഹത്തിനകമ്പടിയോടെ
ചിതാഭസ്മ മൊഴുക്കിയതോടെ
അമ്മയോടു കാട്ടിയ ക്രൂരതകള്‍ക്കും,
അവഗണനയ്ക്കും പരിഹാരക്രിയയായി.
അതുകൊണ്ടും പാപമോചനമായില്ലെങ്കില്‍
അക്ഷയ ത്രിതീയ നാള്‍ വാങ്ങും
സ്വര്‍ണ്ണത്താലമ്മതന്‍
പൂര്‍ണ്ണകായ രൂപം തീര്‍ത്ത്
പൂജിച്ചും ബലിയിട്ടും
പരേതാത്മാവിന്നു സായൂജ്യമേകും.
ഈ ലോക ജീവിതത്തില്‍
ദാഹിച്ചു വലഞ്ഞപ്പോള്‍
വെള്ളമേകിയില്ലെങ്കിലും
വിശപ്പിന്നു ഭക്ഷണ-
മശിക്കാന്‍ കൊടുത്തില്ലെങ്കിലും
ഉടുതുണിയ്ക്കുതകിയില്ലെങ്കിലും
ഭീതിപ്പെടുത്തുമേകാന്തതയില്‍
കൂട്ടു നല്‍കാനായില്ലെങ്കിലും
പരലോകം പൂകുന്നോര്‍-
ക്കരുളണ്ടേ പലതും നാം?
മര്ത്യനും ജീവിതവുമല്ലല്ലോ പ്രധാനം
പിതൃക്കളും പരലോകവുമല്ലേ.
Fans on the page
Subscribe to:
Posts (Atom)