11.ഇന്ദ്രനെ പ്രീതിപ്പെടുത്തുകയാണ് വായു മലിനീകര ണം നിയന്ത്രിക്കാനുള്ള ഏക പോംവഴി.—ഉത്തര്പ്രദേശ് മന്ത്രി സുനില് സരള
(ഇന്ദ്രന് ദേവന്മാരുടെ രാജാവാണ് എന്ന് പുരാണങ്ങളില് പറയുന്നു.അഗസ്ത്യ മുനി യുടെ ഭാര്യ അഹല്യയെ പീ ഡിപ്പിച്ചതിന്റെ പേരില് മുനിശാപമേറ്റ ഇദ്ദേഹത്തി ന്റെ പോര്ട്ട്ഫോളിയോ മഴയാണ്.മലിനീകരണ നിയ ന്ത്രണ വകുപ്പ് കൂടി ഉണ്ടെന്നു പുരാണങ്ങളില് പോലു മില്ല.)
12.പശുവിന്റെ പാലില് സ്വര്ണ്ണം അടങ്ങിയിട്ടുണ്ട്. ....ബംഗാള് ബിജെപി നേതാവ് ദിലീപ് ഘോഷ്
(യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത വെറും ബഡായി)
13.സംസ്കൃതം സംസാരിച്ചാല് ഡയബറ്റിസും കൊള സ്ട്രോളും നിയന്ത്രിക്കാം –മദ്ധ്യ പ്രദേശില് നിന്നുള്ള എം.പി ഗണേഷ് സിംഗ്
(ഒരു തെളിവുമില്ലാത്ത ശുദ്ധ ഭോഷ്ക് )
14.അര്ജ്ജുനന്റെ അമ്പില് ആണവശക്തി ഉണ്ടായിരു ന്നു---പശ്ചിമ ബംഗാള് ഗവര്ണ്ണര് ജഗ്ദീപ് ധന്കര്
(പുരാണങ്ങളില് ഒന്നില് പോലും ഇല്ലാത്ത അവകാശ വാദം ഗവര്ണ്ണറുടെ സ്വന്തം’ make in India ആണ്. അര്ജ്ജുനന്റെ പുരാണപ്രസിദ്ധങ്ങളായ അമ്പുകള് ഏതൊ ക്കെ യെന്നോ ആണവ ശക്തി എന്തെന്നോ അറിയാവുന്ന ആരും ഇത്തരം ഭോഷത്തം പു ലമ്പില്ല.)
15 യൂറോപ്യരുടെ ബഹിരാകാശ ഗവേഷണ വളര്ച്ചയ്ക്ക് പിന്നില് ഇന്ത്യയുടെ ‘’സൂ ര്യസിദ്ധാന്ത’’.—കേരള ഗവര് ണ്ണര് ആരിഫ് മുഹമ്മദ് ഖാന്
(ജ്യോതി ശാസ്ത്രത്തെ കുറിച്ചു പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ് ''സൂര്യസിദ്ധാന്ത'' പ്രാചീന കാലത്ത് ഇന്ത്യ യില് രചിക്കപ്പെട്ടതാണ് .പക്ഷേ ഗവര്ണ്ണടെ കണ്ടുപിടുത്ത ത്തിനെ സാധൂകരിക്കാന് യാതൊരു തെളിവും ഇല്ല.)
16.കൊറോണ വൈറസ് ബാധയ്ക്ക്,ചാണകവും ഗോമൂ ത്രവും നല്ല മരുന്ന്. ഓം നമ ശ്ശിവായ മന്ത്രം ജപിച്ചുകൊണ്ട് ശരീരത്തില് ചാണകം തേച്ചാല് കൊറോണ വൈറ സിനെ തടയാം —ഹിന്ദു മഹാ സഭാ അദ്ധ്യക്ഷന് സ്വാമി ചക്രപാണി മഹാരാജ്
(ചികിത്സിച്ചു ഭേദമാക്കാന് പറ്റിയ മരുന്നോ പകരാതിരിക്കാന് വാക്സിനോ കണ്ടുപി ടിച്ചിട്ടില്ലാത്ത ഒരു മഹാരോഗത്തിനെ പറ്റി എത്ര അജ്ഞനായിട്ടായിരിക്കും ഇങ്ങനെ ഒരു ഭോഷത്തം വിളമ്പിയത്!)
17.ആണവായുധത്തിന്റെ പിതാവ് ശ്രീരാമനാണ് .രാമായണകാലത്ത് തന്നെ വിമാ നം കണ്ടു പിടിച്ചിരുന്നു.അത് ഒറിജിനല് തന്നെയാണ്.അല്ലെന്നു പറയുന്നവര് വി ഡ്ഢികളുടെ സ്വര്ഗ്ഗത്തിലാണ് ജീവിക്കുന്നത്.--ബംഗാള് ഗവര്ണ്ണര് ജഗ് ദീപ് ധന്കര്.
(കുബേരന് തപസ്സു ചെയ്തു നേടിയതാണ്, ഇവിടെ ഗവര് ണ്ണര്,ഒറിജിനല് വിമാനം എ ന്ന് പറയുന്ന പുഷ്പകവിമാനം. അല്ലാതെ ആരും കണ്ടുപിടിച്ചതല്ല.അയാളില് നി ന്നും രാവണന് ബലാല്ക്കാരമായി പിടിച്ചെടുത്തതാണ് അത്.അതിന്റെ സവിശേഷതക ള് മുകളില് 6 ല് വിവരിച്ചിട്ടുണ്ട്.വാല്മീകിയുടെ ഭാവനയില് പിറന്നതാണ് പു ഷ്പക വിമാനം. ടെക്നോള ജിയിലും പുരാണത്തിലും ഉള്ള അജ്ഞതയാണ് ഇവിടെ പ്രകട മാകുന്നത്.)
18.കൊറോണ വൈറസ്സിനെ ഇല്ലാതാക്കാന് കഞ്ചാവ് ഉപയോഗിച്ചാല് മതി .—സിനി മാ സംവിധായകനും സംഘപരിവാര് സഹയാത്രികനുമായ വിവേക്അ ഗ്നിഹോത്രി
(ഒരു തെളിവുമില്ലാത്ത അസംബന്ധ പ്രസംഗം)
19.ആര്ത്തവ സമയത്ത് പാചകം ചെയ്യുന്ന സ്ത്രീകള് അടുത്ത ജന്മത്തില് പട്ടികളാ യിത്തീരും.—ഗുജറാത്തിലെ ഭുജിലുള്ള സ്വാമി നാരായണ ക്ഷേത്ര പൂജാരി കൃഷ്ണസ്വ രൂപ ദാസ്ജീ.
(അശാസ്ത്രീയവും അസംബന്ധ പൂര്ണ്ണവുമായ വെറും അന്ധവിശ്വാസം)
20.ഇരട്ടയക്ക തീയതികളില് ബന്ധപ്പെട്ടാല് ആണ് കു ഞ്ഞും ഒറ്റ അക്കതീയതി കളി ല് ബന്ധപ്പെട്ടാല് പെണ്കുഞ്ഞും ഉണ്ടാകും.—മറാത്തി പുരോഹിതന് നിവൃതി മ ഹാരാജ് ഇന്ദരീക്കര്.
(കേവലം അന്ധവിശ്വാസം.യാതൊരു ശാസ്ത്രീയ തെളി വുമില്ല.)
(തുടരും)
No comments:
Post a Comment