Total Pageviews

Sunday, January 3, 2021

വിഡ്ഢിവിജ്ഞാനകോശം അഥവാ സംഘി എന്‍സൈക്ലോപീഡിയ--തുടര്‍ച്ച..3


21.ഗുരുത്വാകര്ഷണബലം കണ്ടുപിടിക്കുന്നതിനു ഐന്സ്റ്റീനെ കണക്കു സഹാ യിച്ചിട്ടില്ല.—കേന്ദ്രമന്ത്രി പീയൂഷ് ഗോയല്
(ഗുരുത്വാകര്ഷണം കണ്ടുപിടിച്ചത് ന്യൂട്ടണ് ആണ് ;ഐന്സ്റ്റീന് അല്ല. സമരം ചെയ്യുന്ന കര്ഷകരെ കഴിഞ്ഞ ദിവസം ഈ മന്ത്രി വിരട്ടാന് പോയതു കണക്കു പഠിക്കാത്തത് കൊണ്ടായിരിക്കും.)
22.ജ്യോതിഷമാണ്‌ ഏറ്റവും ആധികാരികമായ ശാസ്‌ത്ര വിഷയം.കമ്പ്യൂട്ടറിന് സംസാരശേഷി ഉണ്ടായാല് അത് സംസ്കൃത ഭാഷയിലേ സംസാരിക്കൂ.—കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്.
(കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നമ്മുടെ ‘ആന്ഡ്രോയ്ഡ് കുഞ്ഞ പ്പന്’ എന്ന സിനിമപോ ലും കണ്ടിട്ടില്ല എന്ന് തോന്നുന്നു. ഇദ്ദേഹത്തിന്റെ ബിരുദങ്ങള് വ്യാജമാണെന്ന പത്ര വാര്ത്തകളെ സാധൂകരിക്കാന് പോരുന്ന വിഡ്ഢിത്തമാണ് ഈ അസംബ ന്ധ വര്ത്തമാനം.)
23.''ഞാന് ശപിച്ചിട്ടാണു ഹേമന്ത് കാര്ക്കറെയെ (മഹാ രാഷ്ട്രാ ആന്റി ടെറ റിസ്റ്റ് സ്ക്വാഡിന്റെ തലവന്)പാക് ഭീകരര് വധിച്ചത്'' .—പ്രങ്ങ്യാ സിംഗ് താക്കൂര്
(ശപിക്കാന് ഇത്ര മിടുക്കിയാണെങ്കില് നമ്മളെ ആക്രമിക്കുന്ന ശത്രു രാജ്യ സൈ നികരെ ശപിച്ചു ഭാസ്മമാക്കട്ടെ. കോടിക്കണക്കിനു രൂപ ചെലവഴിച്ചു യുദ്ധോപക രണങ്ങള് വാങ്ങുന്നത് നിര്ത്തി ആ തുക വികസന പ്രവര്ത്തനങ്ങള്ക്ക് ഉപയോ ഗിക്കുകയും ചെയ്യാം.)
24.പ്ലക്കാഡും പിടിച്ച് ‘’ഗോ ഗോ കൊറോണ’’ എന്ന് ഉച്ചത്തില് വിളിച്ചാല് കൊ റോണ വൈറസ് ഒഴിഞ്ഞു പോകും..—കേന്ദ്രമന്ത്രി രാംദാസ് അത്തെവാല .
(പറഞ്ഞതു പോലെ പ്ലക്കാര്ഡും പിടിച്ചു ഇന്ത്യാഗേറ്റില് പ്രകടനം നടത്തിയ ഇദ്ദേ ഹം കൊവിഡ് രോഗത്തിന്റെ പിടിയിലായതില് നിന്ന് തന്നെ പ്രസ്താവനയുടെ ശാസ്ത്രീയത വ്യക്തമല്ലേ? )
25.കോവിഡിനെ പ്രതിരോധിക്കാന് ഭാഭ്ജി പപ്പടം ഉണ്ടാക്കി തിന്നാല് മതി—കേന്ദ്ര മന്ത്രി അര്ജ്ജുന് റാം മേഘ് വാള്
(കേന്ദ്രത്തിന്റെ 'ആത്മനിര്ഭര്ര് ഭാരതി'ന്റെ പ്രചാര ണത്തിന്റെ ഭാഗമായിനി ര്മ്മിച്ച ഭാഭ്ജി പപ്പടം തിന്ന മന്ത്രി താമസിയാതെ കോവിഡിന്റെ പിടിയിലായി )
26. ദേഹമാസകലം ചളി വാരിപൂശി ചെളിയില് ഇരുന്നു ശംഖ് ഊതി, ഇലകള്കൊണ്ടുണ്ടാക്കിയ ജ്യൂസ് കുടിക്കുകയും ചെയ്‌താല് കോവിഡിനെ ഓടിക്കാം.—രാജസ്ഥാ നില് നിന്നുള്ള BJPഎം.പി സുഖ്ബീര്സിംഗ്ജൌനാപുരി
(അടിസ്ഥാനമില്ലാത്ത ശുദ്ധ മണ്ടത്തരം.)
27.അയോദ്ധ്യയില് രാമക്ഷേത്രം നിര്മ്മിക്കുവാന് തുടങ്ങുന്ന 2020 ഓഗസ്റ്റ് 5 ഓടെ ഇന്ത്യയില് നിന്നും കൊറോണ വൈറസ് ഒഴിഞ്ഞുപോകും.—മദ്ധ്യപ്രദേശ് BJP നേതാവും ഒരു പ്രാവശ്യം പ്രോട്ടം സ്പീക്കറും ആയ രാമേശ്വര് ശര്മ്മ .
(രാമക്ഷേത്ര നിര്മ്മാണോദ്ഘാടനത്തിനു പൂജ നടത്തിയ പൂജാരികളില് നല്ലൊ രു പങ്കിനും കോവിഡ് ബാധിച്ചു. ഓഗസ്റ്റ് 5 നുശേഷം രോഗം കൂടുതല് വ്യാപി ക്കുകയുമുണ്ടായി)
28.കാറ്റാടി യന്ത്രം ഉപയോഗിച്ചു കുടിവെള്ളം ഉത്പാദി പ്പിക്കാനും വായുവില് നിന്ന് ഓക്സിജന് വേര്തിരിക്കാനും സാധിക്കും.—നരേന്ദ്രമോഡി
(ഈ പൊട്ടത്തരം കേട്ട് ശാസ്ത്രലോകം അന്തം വിട്ടിരിക്കുകയാണ്.നെല്ല് തൂറ്റി പതിരു കളയുന്നത് പോലെ വായുവില് നിന്ന് ഒക്സിജന് വേര്തിരിച്ചെടുക്കാം എ ന്ന് കരു തുന്ന ഒരു ശാസ്ത്ര ജീനിയസിനോടാണല്ലോ താന് സംസാരിക്കുന്നത് എന്നോര്ത്ത്,ലോകത്തിലെ ഏറ്റവും വലിയ കാറ്റാടിയന്ത്ര ഉത്പാദക സ്ഥാപന ത്തിന്റെ (വെസ്ടാ സ് -vestas )സി.ഇ.ഓ(അദ്ദേഹത്തോടാണ് ഇന്ത്യന് പ്രധാന മന്ത്രി ഈ 'വിജ്ഞാനം' വിളമ്പിയത്) ബോധം കെട്ട് വീഴാ ഞ്ഞതു രാജ്യത്തിന്റെ ഭാഗ്യം)
29.ലോകത്തിന്റെ വിഷാംശം മുഴുവന് ഹിമാലയ പര്വ്വത നിരകള് ആഗിരണം ചെയ്തുകൊണ്ടിരി ക്കയാണ്.—കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്.
(വിദ്യാഭ്യാസം വഴിയെ പോയിട്ടില്ലാത്ത മരമണ്ടാന്മാര് പോലും പറയാന് മടി ക്കുന്ന വിഡ്ഢിത്തം.വായു മലി നീകരണം കൊണ്ട് ശ്വാസം മുട്ടുന്ന ന്യൂഡല്ഹി ഈ ലോകത്തല്ലേ?)
അന്ധവിശ്വാസവും വിവരക്കേടും ഭൂഷണമായി കരുതു ന്നവരുടെ ഭരണം നിലനില്ക്കുന്നിടത്തോളം കാലം ഈ വിഡ്ഢിവിജ്ഞാന കോശത്തിന്റെ വലിപ്പം കൂടിക്കൊണ്ടിരിക്കും.ഇതിനു നിരവധി അനുബന്ധങ്ങള് പ്രസിദ്ധീ കരിക്കേണ്ടാതായും വരും.














Fans on the page

No comments: