2019 ഫെബ്രുവരിയില് ആണ് 40 CRPF ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്വാമ ഭീകരാക്രമണം നടന്നത്. റോഡു വഴിയുള്ള സൈനിക നീക്കം പാടില്ലെന്ന മുന്നറി യിപ്പ് അവഗണിച്ചത് തുടങ്ങി നിരവധി സംശയങ്ങള് ഭീ കരാക്രമണ ത്തെ സംബന്ധിച്ച് അന്നേ ഉയര്ന്നു വന്നിരുന്നു.ഉടന് തന്നെ അന്വേഷണം നട ത്തി നിജസ്ഥിതി കണ്ടെത്തുമെന്ന് കേന്ദ്ര സര്ക്കാര് പ്രഖ്യാപി ച്ചെങ്കിലും NIA കൊണ്ട് പിടിച്ചന്വേഷിച്ചിട്ടും ഇന്നേവരെ ആക്രമണ ത്തെ കുറിച്ചു കൃത്യമായ വിവരം പുറത്ത് പറയാന് സര് ക്കാരിനു കഴിഞ്ഞിട്ടില്ല.പൊതു തെരഞ്ഞെടുപ്പി ല് ജയിക്കാന് മോഡി സര്ക്കാര് സൈനികരെ കുരുതി കൊടു ത്തതാണെന്ന ആരോപണം ചില പ്രതിപക്ഷപ്പാര്ട്ടികള് അന്നേ ഉന്നയിച്ചിരുന്നു.മുന് CRPF ഇന്സ്പെക്ടര് ജനറല് വി.പി.എസ്.പന്വാര് "പുല്വാമ ആക്രമണം ഒരു വലിയ തെ റ്റായിപ്പോയി''എന്ന് പറയുകയുണ്ടായി.കൊല്ലപ്പെട്ട ജവാന്മാരുടെ ബന്ധുക്കളും അന്വേഷണം നടത്തി യാഥാര്ത്ഥ്യം കണ്ടെത്തുന്നതില് സര്ക്കാര് പുലര്ത്തു ന്ന ഉദാസീനതയില് അസംതൃപ്തരാണ്. എല്ലാ സംശയങ്ങളും തീര്ക്കാന് പോരു ന്നതാണ് ഇപ്പോള് പുറത്ത് വന്ന, മോഡി ഭക്തനായ അര്ണോബ് ഗോസ്വാമി, പാ ര്ത്തോ ദാസ് ഗു പ്തയുമായി നടത്തിയ വാട്സ് ആപ് ചാറ്റുകള്. 2019 ലെ തെരഞ്ഞെ ടു പ്പില് ജയിക്കാന് വേണ്ടി സൈനികരെ മോഡി ഭരണകൂടം കുരുതി കൊടുക്കു കയായിരുന്നു എന്ന പ്ര തിപക്ഷ ആരോപണം വാസ്തവമാണെന്ന് അതില് നിന്ന് തെളിഞ്ഞിരിക്കുന്നു.
No comments:
Post a Comment