Total Pageviews

Tuesday, April 14, 2020

2020 ലെ ഈസ്റ്ററും വിഷുവും റംസാനും




ഈസ്റ്ററും റംസാനും വിഷുവുമെല്ലാം
ഈടെഴും കോവിഡിന്‍ താഴെ മാത്രം.
വായും പിളര്‍ന്നു വിഴുങ്ങാനടുക്കും
വൈറസെ ക്കാണാതെ ഭീതരായി
ദൈവങ്ങള്‍  പോലും പോയേതോ ഗുദാമില്‍
വൈഭവമററു മറഞ്ഞിരിക്കേ
ജീവനു വേണ്ടി പിടയും മനുഷ്യര്‍--
ക്കെന്തീസ്റ്റര്‍,റംസാനും,വിഷുക്കണിയും?








Fans on the page

Friday, February 21, 2020

ഓടി വാടാ





(''ആനത്തലയോളം വെണ്ണ തരാമെടാ...'' എന്ന മട്ട് )
ചേരിചേരാനയം തോട്ടില്‍ കളഞ്ഞിടാം
ചേരി ചമപ്പോനെ ഓടിവാടാ
ചേരികളൊക്കയും മാറ്റിത്തരാമെടാ
ചോരക്കൊതിയാ നീയിങ്ങു വായോ
ചേരി നിവാസിയെ കാണാതിരിക്കുവാന്‍
ചേരി നിരപ്പാക്കാം; ഓടിവാടാ
ആയുധക്കച്ചോടം മൊത്തത്തില്‍ തന്നേക്കാം
ആര്‍ത്തിപ്പണ്ടാരമേ ഓടിവാടാ
ഗ്രേറ്റാ തന്‍ ബര്‍ഗ്ഗിനെ ചീത്ത വിളിക്കുവാന്‍
ഏറ്റു ഞാന്‍ നിന്നൊപ്പം;ഓടിവാടാ
കള്ളത്തരം കൊണ്ടഭിഷേകം ചെയ്യാം ഞാന്‍
വെള്ളക്കാര്‍ മൂപ്പാ നീ ഓടിവാടാ.
ഗോമൂത്രച്ചാരായം മോന്തിക്കുടിപ്പിക്കാം
ഗോമാംസ ഭക്ഷകാ ഓടിവാടാ
ആന മണ്ടത്തരമെല്ലാം പഠിപ്പിക്കാം
ആസുര ചിന്തകാ ഓടിവാടാ.
വ്യാജ ബിരുദങ്ങളേറെ വാങ്ങിത്തരാം
വ്യാകുലം വേണ്ടാ നീ ഇങ്ങു വാടാ.
ഇമ്പീച്ചുമെന്റീന്നു രക്ഷപ്പെടുത്തുവാൻ
കൂടോത്രം ചെയ്യിക്കാം ഓടിവായോ
കൈവീശിക്കാണിക്കാനെമ്പതു ലക്ഷത്തെ
കണ്മുന്നിൽ നിർത്താം നീ ഓടിവാടാ.
ആർത്തവപെണ്ണുങ്ങളാരുമടുക്കാതെ
ആട്ടിയകറ്റാം നീ ഓടിവാടാ
വറ്റുന്നെമുനയിൽ വെള്ളം നിറച്ചേക്കാം
താജ്മഹൽ കാണിക്കാം; ഓടിവാടാ
സായിപ്പിൻ കാൽ നക്കി ശീലിച്ച ഞങ്ങൾക്കു
കാൽ നീട്ടി തന്നിടാന്‍ ഓടിവായോ.
പത്തുലക്ഷത്തിന്റെ കോട്ടിട്ടു കുമ്പിടാം
പാത്തും പതുങ്ങാതേമോടിവാടാ.








Fans on the page

Saturday, February 8, 2020

തീവ്രവാദികള്‍ മുഴുവന്‍ സംഘികള്‍




ഭരണഘടനാ വിരുദ്ധമായി മുസ്ലീങ്ങളെ ഒഴിവാക്കി അമിത് ഷാ കൊണ്ടുവന്ന പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരു കയാണ്. ഈ സമരങ്ങളെ നേരിടാന്‍ സകലവിധ പരിപാടികളും ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരും സംഘികളും. നുണയും വെറുപ്പും കള്ളക്കേസ്സുകളും അവര്‍ ചമച്ചു കൊണ്ടിരിക്കുന്നു. മുസ്ലീങ്ങളെല്ലാം തീവ്രവാ ദികള്‍ ആണെന്നതാണ് സംഘികൾ പ്രചരിപ്പിക്കുന്ന ഒരു പ്രധാന നുണ.

ഐ.എസ്സും അതുപോലുള്ള ഭീകര സംഘങ്ങളും ആഗോള തലത്തില്‍ നടത്തി ക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാ ട്ടിയാണ് അവര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. പക്ഷേ വാസ്തവം മറിച്ചാണ്. ഇന്ത്യയില്‍ തീവ്രവാദത്തിന്റെ പ്രചാരകരും പ്രവര്‍ത്തകരും ബ്രാഹ്മണ പൌരോ ഹിത്യ മേധാവികള്‍ നിയന്ത്രിക്കുന്ന ഹിന്ദുക്കളാണെന്ന്ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കൊടും ഭീകരന്‍, രാഷ്ട്ര പിതാവായ ഗാന്ധിജി യുടെ നേര്‍ക്ക്‌ നിറയൊഴിച്ച ഗോഡ്സെയാണ്.അയാൾ മുസ്ലീം ആയിരുന്നില്ല. ഒന്നാംതരം മഹാരാഷ്ട്രബ്രാഹ്മണന്‍. മാത്രമല്ല ഒരേ സമയം ഹിന്ദുമഹാസഭാ നേ താവും ആർ.എസ്.എസ് പ്രവര്‍ത്തകനുമായിരുന്നു.ഗാന്ധിജി വധക്കേസ്സില്‍ ഗോ ഡ്സേയോടൊപ്പം പ്രതികളായിരുന്ന  എല്ലാവരും ഉന്നതകുലജാതരായ ഹിന്ദുക്ക ളായിരുന്നു. അയാളോടൊപ്പം തൂക്കിലേറ്റിയ നാരായണ്‍ ആപ്തെ, മറ്റു കൂട്ടു പ്രതി കളായ വി.ഡി.സവര്‍ക്കര്‍, ദിഗംബര്‍ ബാഡ്ഗെ,ശങ്കര്‍ കിസ്തയ്യ, ദത്താത്രേയ പര്ച്ചു രെ, വിഷ്ണു കാര്‍ക്കറെ, മദന്‍ലാല്‍ പഹ് വാ,ഗോപാല്‍ ഗോഡ്സേ എന്നിവരാരും മുസ്ലീങ്ങളായിരുന്നില്ല. തന്നെയുമല്ല ഇവരെല്ലാം ആർ.എrസ്.എസ്സിന്റെയും ഹിന്ദു മഹാസഭയുടെയും നേതാക്കളും പ്രവർത്തകരുമായിരുന്നു.ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ എന്നാരോപിക്കപ്പെട്ട  വി.ഡി.സവര്‍ക്കറാകട്ടെ ഒന്നാംതരം മറാത്തി ബ്രാഹ്മണനും.ഇന്ത്യയെ വിഭജിക്കണമെന്ന് ജിന്നയ്ക്ക് മുമ്പേ 1937 ല്‍  തന്നെ ആവശ്യപ്പെട്ട വിഘടനഭീകരനും സവര്‍ക്കരാണ്.

ഇന്ത്യയെ ശിഥിലീകരിക്കാനും അസ്ഥിരപ്പെടുത്താനും ഭിന്ന മതക്കാരെ തമ്മില ടിപ്പിച്ചു മുതലെടുക്കാനും ശ്രമിച്ചവരും ശ്രമിച്ചുകൊണ്ടിരിക്കുന്നവരും ആർ.എസ്. എസ്, ഹിന്ദു തീവ്രവാദികളാണ്. ഇന്ത്യന്‍ യൂണിയനും പാകിസ്ഥാനുമായി വേര്‍പി രിഞ്ഞതിനുശേഷംഇന്ത്യയില്‍ ഏറ്റവും വലിയ വംശഹത്യ നടന്നതു ഗുജറാത്തി ലാണ്. രണ്ടായിരത്തിലധികം മുസ്ലീങ്ങളെയാണ് നരേന്ദ്രമോദി അവിടെ മുഖ്യമ ന്ത്രിയായിരിക്കുമ്പോള്‍ സംഘപരിവാരങ്ങള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ കൊന്നൊടുക്കിയത്.ക്രൂരമായ ആ നരമേധത്തില്‍ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് നാനാവതി കമ്മീഷനും കോടതികളും കുറ്റവിമുക്തരാക്കിയെങ്കിലും മോദിയും അമിത് ഷായും നിരപരാധികളാണെന്ന് ഒരു കുഞ്ഞുപോലും വി ശ്വ സിക്കുന്നില്ല.മോദിമന്ത്രിസഭയിലെ പ്രമുഖാംഗമായിരുന്ന മായാ കോട്നാനി ന രോദ പാട്യ കൂട്ടക്കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലായി.ബി ജെപി ഭരണകൂടത്തിന്റെ ഒത്താശയോടെ 2018 ല്‍ അവര്‍ കുറ്റവിമുക്തയായി പുറ ത്ത് വന്നു.ഗുജറാത്ത് മുസ്ലീം വംശഹത്യയില്‍ ജീവപര്യന്തംശിക്ഷിക്കപ്പെട്ടു ജയി ലില്‍ കിടന്ന 17 കൊലപാതകികള്‍ക്കു സുപ്രീംകോടതിവിചിത്രമായ ഉപാ ധിക ളോടെ ജാമ്യം അനുവദിച്ചത് കഴിഞ്ഞ ദിവസമാണ്.
സൊറാബുദ്ദീന്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും കോടതി ഉത്തരവ് പ്രകാരം 2010 ല്‍ നാട് കടത്തപ്പെടുകയും ചെയ്ത ആളാണ്‌ അമിത്ഷാ. 2012ല്‍ സുപ്രീംകോ ടതി ജാമ്യം അനുവദിക്കും വരെ സ്വന്തം നാട്ടില്‍ കടക്കാന്‍ അദ്ദേഹത്തിനു കഴി ഞ്ഞില്ല. മോദി, ഷാമാരെഏതു കോടതി കുറ്റവിമുക്തരാക്കിയാലും ,വിശ്വഹിന്ദു പരിഷത്തിന്റെ മുന്‍ നേതാവ് പ്രവീണ്‍ തൊഗാഡിയ നടത്തിയ പരസ്യ വെളി പ്പെടുത്തല്‍ വംശഹത്യയില്‍ അവര്‍ക്കുള്ള പങ്കിന്റെ സാക്ഷ്യപത്രമാണ്.

"വ്യാജ ഏറ്റുമുട്ടലിൽ എന്നെ കൊലപ്പെടുത്താനാണ് ബി.ജെ.പി നേതൃത്വം ശ്രമി ക്കുന്നത്"എന്നാണ് കണ്ണീരിൽ കുതിർന്ന അദ്ദേഹത്തിൻറെ ആരോപണം.ഇന്ത്യ ഒട്ടാകെ വർഗ്ഗീയ കലാപങ്ങൾ സംഘടിപ്പിക്കാൻ ബി.ജെ.പി യുടെ സേനാനായക നായി നിന്ന് പ്രവർത്തിച്ച തൊഗാഡിയ ഭയവും സങ്കടവും ആശങ്കയുംനിരാശയും മറച്ചു വയ്ക്കാതെ പത്രക്കാർക്ക് മുമ്പിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ഏതു കോടതി വിധിയേക്കാളും ഏതു അന്വേഷണ റിപ്പോർട്ടിനെക്കാളും വിശ്വസനീ യവും സത്യസന്ധവുമാണ്.ഗുജറാത്തിലെ ഏറ്റവും പ്രമുഖനായ ബിജെപി നേതാ വായിരുന്ന ഹേരൻ പാണ്ഡ്യയെ കൊലപ്പെടുത്തിയവർക്ക് താൻ വെറും അശു വാണെന്ന് തൊഗാഡിയയ്ക്ക് നന്നായറിയാം.ഈ പത്ര സമ്മേളനം നടത്തി ഏതാ നും നാള്‍ കഴിഞ്ഞപ്പോള്‍ തൊഗാഡിയ സഞ്ചരിച്ച കാറിനു നേരെ ആക്രമണമു ണ്ടായ വാര്‍ത്ത, അദ്ദേഹത്തിന്റെ ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് തെളിയിച്ചു.  ഇവിടെയും അക്രമകാരികളും ഏറ്റുമുട്ടല്‍ വിദഗ്ദ്ധരും ഒന്നും മുസ്ലീങ്ങളല്ല. ഇന്ത്യ ന്‍ ഹിന്ദുക്കളും ‘വിശ്വഹിന്ദു’ക്കളും തന്നെ.

2008 സെപ്റ്റംബര്‍ 29 നു മഹാരാഷ്ട്രയിലെ മാലെഗാവിലും ഗുജറാത്തിലെ
മൊഡോസയിലും ഉണ്ടായ ബോംബു സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെ ടുകയുണ്ടായി.ഈ സ്ഫോടനത്തിന്റെ സൂത്രധാര കടുത്ത ആർ.എസ്.എസ് | ബിജെപി സംഘപരിവാര പുത്രിയും ഗോഡ്സെ ആരാധികയും മോദിഭക്തയും ഭോപാല്‍ എം.പിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ എന്ന ഭയങ്കരിയാണ്.കൂട്ടു പ്രതിയാകട്ടെ ലഫ്ടനന്റ്റ് കേണല്‍ ശ്രീകാന്ത് പുരോഹിതും. അവര്‍ ര ണ്ടു പേരും മുസ്ലീങ്ങളല്ല.അജ്മീര്‍ ദര്‍ഗ്ഗ, മെക്കാ മസ്ജിദ്,സംജോധാ
എക്സ്പ്രസ് എന്നിവിടങ്ങളില്‍ ബോംബു വച്ചത് അസീം ആനന്ദ് എന്ന ആർ.എസ്.എസ്
കാവി ഭീകരന്റെ പങ്കു പോലീസ് കണ്ടെത്തിയിരുന്നു.2013 ലെ മുസാഫര്‍ നഗര്‍
കലാപം ആസൂത്രണം ചെയ്തതും സംഘപരിവാര്‍ സംഘങ്ങളായിരുന്നു.
ഔദ്യോഗികകണക്കനുസരിച്ച് കൊല്ലപ്പെട്ട ഹിന്ദുക്കളുടെ ഇരട്ടി മുസ്ലീങ്ങള്‍
ആ കലാപത്തില്‍ കൊല്ലപ്പെട്ടു. ധാരാളം മുസ്ലീം കുടുംബങ്ങള്‍ വീടും നാടും
ഉപേക്ഷിച്ച് പലായനം ചെയ്തു.അവിടെ നടത്തിയ കൊലപാതകങ്ങളും
കൊള്ളയും കൊള്ളിവയ്പ്പും ആണ് തങ്ങള്‍ക്കു ബാലികേറാമലയായിരുന്ന
ഉത്തര്‍പ്രദേശില്‍ ആധിപത്യം ഉറപ്പിക്കാന്‍ ബിജെപിയെ സഹായിച്ചത്.

2016 ല്‍, അന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്‍റ്
ആയിരുന്ന കനയ്യകുമാറിനെ മോദി സര്‍ക്കാര്‍ കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്യുകയും
തീഹാര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു.അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍
ബിജെപിയുടെ അഭിഭാഷകരായ ക്രിമിനലുകള്‍ ജഡ്ജിയുടെ മുന്‍പിലിട്ടു തല്ലി.
നിയമം കയ്യിലെടുത്ത ആ വര്‍ഗ്ഗീയ വെറിയന്മാർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല.
കനയ്യയെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് ശിക്ഷി ക്കാൻ ശ്രമിച്ചതും സംഘപരിവാരങ്ങളാണ്.
അതും ചീറ്റിപ്പോയി. അന്യായമായ ഫീസ്‌ വര്‍ദ്ധനവിനെതിരെ അടുത്തകാലത്ത് സമരം ചെയ്ത ജെ.എന്‍.യുവിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ തല തല്ലിക്കീറിയതും
കാമ്പസിൽ കയറി അതിക്രമങ്ങള്‍ കാട്ടിയതും ഹിന്ദുമത ഭ്രാന്തന്മാരായിരുന്നു.പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച ജാമിയ മിലിയ ഇസ്ലാമിയയിലെയും
അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെയും വിദ്യാര്‍ത്ഥികളെ കാമ്പസിൽ കയറി
ഉപദ്രവിച്ചതും ഹൈന്ദവ ഗുണ്ടകളായിരുന്നു

ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തില്‍ രാജ്ഘട്ടിലേക്ക് മാര്‍ച്ച് ചെയ്ത ജാമിയ മിലിയ
വിദ്യാര്‍ത്ഥികളെ വെടിവച്ചതും ഷായുടെ ശിഷ്യനായ ഒരു ഹിന്ദുമത ഭ്രാന്തനായിരുന്നു. അമിത് ഷായുടെ പോലീസുകാര്‍ നോക്കി നില്‍ക്കുമ്പോള്‍ ആയിരുന്നു പുതിയ ഗോഡ്സെയുടെ പരാക്രമം. ഏതാനും
ദിവസം മുമ്പ് മംഗലാപുരം വിമാനത്താവളത്തില്‍ ബോംബു വച്ച ഭീകരനും
സംഘപരിവാരമായിരുന്നു.ഭീകര പ്രവര്‍ത്തനം നടത്തിയ മോദി, ഷാമാരുടെ അനുയായികളായ ചെറുപ്പക്കാര്‍ക്കെല്ലാം മനോരോഗമാണെന്ന് ചിത്രീകരിച്ചു രക്ഷപ്പെടുത്താനാണ് ഷായുടെ പോലീസ് ശ്രമിക്കുന്നത്.ഇതിനൊക്കെ പുറമേ 2014 ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്ന കാലം മുതല്‍ ഗോഹത്യ ആരോപിച്ച് ഹിന്ദു ഭീകരര്‍ നിരവധി മുസ്ലീങ്ങളെ തല്ലിക്കൊന്നിട്ടുണ്ട്.2014 മുതല്‍ 2019 ഡിസംബര്‍ വരെ 45 പേരെ കൊല്ലുകയും 56 പേരെ മാരകമായി പരിക്കേല്പിക്കുകയും ചെയ്തതായാണ്
ഔദ്യോഗിക കണക്ക്. മുസ്ലീങ്ങള്‍ക്ക് നേരെ ഈ അതിക്രമം കാണിച്ചിട്ടുള്ളവരെല്ലാം
ആർഎസ്എസ്സിലും അനുബന്ധ ഹിന്ദു സംഘടനകളിലുംപെട്ട തീവ്രവാദികളാണ്.

ഉത്തര്‍പ്രദേശിലെ ദാദ്രി ഗ്രാമത്തില്‍ പശുക്കുട്ടിയെ കൊന്നെന്ന് ആരോപിച്ചു മുഹമ്മദ്‌ അഖ്‌ ലഖ്
എന്ന 52 വയസ്സ് കാരനെ തല്ലിക്കൊന്നത് സമീപത്തുള്ള അമ്പലത്തിലെപൂജാരി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍,ബിജെപി ഹിന്ദു കാപാലികരാണ്.അയാളുടെ വീട്ടില്‍ നിന്നു
പശുവിറച്ചിയെന്നും പറഞ്ഞു വിശ്വഹിന്ദു ക്കള്‍ ‘കണ്ടുകെട്ടിയ’ ഇറച്ചി ആടിന്റെതാണ്
എന്ന് പരിശോധനയില്‍ തെളിഞ്ഞു.അഖ്ലഖിന്റെ മൂത്ത മകന്‍ എയര്‍ ഫോഴ്സിലെ ഉദ്യോഗസ്ഥനായിരുന്നു.എന്നിട്ട് പോലും,പട്ടാളക്കാര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍
ഒഴുക്കുന്ന പ്രധാനമന്ത്രി ഉള്‍പ്പെടെ ആരും ആ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍
എത്തിയില്ല.72 വര്‍ഷമായി താമസിച്ചിരുന്ന സ്വന്തം വീടും കൂടും വിട്ട് അയാളുടെ
അവശേഷിച്ച ബന്ധുക്കള്‍ അവിടെ നിന്നും പലായനം ചെയ്തു.അഖ്ലഖ് വധക്കേസില്‍
പ്രതികളായ 19ല്‍ 16 പേരെയും തന്റെ തെരഞ്ഞെടുപ്പു റാലികളില്‍
ആദിത്യനാഥ് പങ്കാളികളാക്കി.പിന്നീട് യു.പി മുഖ്യമന്ത്രി ആയപ്പോള്‍
അവര്‍ക്കെല്ലാം അയാള്‍ ജോലിയും നല്‍കി.ഈ കൊലപാതകികള്‍ ആരും
മുസ്ലീങ്ങളായിരുന്നില്ല. ആദിത്യനാഥ് കിങ്കരന്മാരായ ഹിന്ദു തീവ്രവാദികളായിരുന്നു.

2018 ല്‍ ജമ്മു കാശ്മീരിലെ കത്വ എന്ന സ്ഥലത്തുള്ള ക്ഷേത്രത്തില്‍ വച്ച് 8 വയസ്സ് മാത്രം
പ്രായമുള്ള ഒരു മുസ്ലീം പെണ്‍കുട്ടിയെ അമ്പലത്തിലെ പൂജാരി ഉള്‍പ്പെടെയുള്ളവര്‍
ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു കൊന്നു. അന്ന് ബിജെപിയും പിഡിപിയും
ഒന്നിച്ച് ജമ്മു കാശ്മീര്‍ ഭരിക്കുന്ന കാലമാണ്.ആ കൊലപാതകത്തിലും
മുസ്ലീങ്ങളായിരുന്നില്ല പ്രതികള്‍.

2019 ല്‍ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ രൂപം സൃഷ്ടിച്ച് അതില്‍
വെടിവച്ചു രസിച്ച ഹിന്ദുമഹാസഭയുടെ നേതാവായ സ്ത്രീയും മുസ്ലീമല്ല. ഗാന്ധിജിയെ
'മഹാത്മാ' ആക്കിയതോർക്കുമ്പോൾ തന്റെ രക്തം തിളയ്ക്കുകയാണെന്നു പറഞ്ഞത്
ബി.ജെ.പി എം.പിയും മുൻ മന്ത്രിയുമായ അനന്തകു മാർ ഹെഗ്‌ഡെയാണ്.
ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം ഒത്തു കളിയായിരുന്നു എന്ന് ആക്ഷേപിച്ച
ഇയാള്‍ ഗോഡ്സെയേക്കാള്‍ നീചനായ ഭീകരനാണ്. ഷഹീന്‍ ബാഗില്‍ സമരം
ചെയ്യുന്ന വനിതകളെയും കുട്ടികളെയും വെടിവച്ചു കൊല്ലണമെന്ന് പറയുന്ന
യോഗി ആതിത്യനാഥും കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂറും ഭീകരന്മാരില്‍ ഭീകരന്മാരാണ്.
ഭരണഘടനയെ തൊട്ടു സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലെത്തിയ ഇവര്‍
ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും കൂടിയാണ് നടത്തിയിരിക്കുന്നത്.
സന്യാസ വേഷം കെട്ടി തീവ്ര വാദത്തിനു ഉന്നമിടുന്ന ആദിത്യനാഥന്‍ യോഗി
വര്‍ഗ്ഗത്തിന് തന്നെ അപമാനമുണ്ടാക്കുന്ന ഭീകരനാണ്.

ഇങ്ങനെ സ്വതന്ത്ര ഭാരതത്തില്‍ നടന്നിട്ടുള്ള ഭീകര,വിദ്ധ്വംസക പ്രവര്‍ത്തനത്തി നു ചുക്കാന്‍ പിടിച്ച തീവ്രവാദികള്‍ മുഴുവനും ആർ എസ് എസ്,സംഘപരിവാര്‍
ബിജെപി സംഘടനകളില്‍ പെട്ട ഹിന്ദുക്കളാണെന്നു കാണാം. ഭരണഘടനയ്ക്കും
ഇന്ത്യയുടെ സംസ്കാരത്തിനും എതിരായി ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാന്‍,
സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരുടെ പിന്‍ തലമുറ പറഞ്ഞു പരത്തുന്ന
പെരും നുണകളില്‍ ഒന്നാണ് ഇന്ത്യയിലെ ഇസ്ലാമിക തീവ്രവാദം. കൊടും
തീവ്രവാദികളായ അണികളുടെയും നേതാക്കളുടെയും തനിനിറം പുറത്തറിയാ തി രിക്കാന്‍ അവര്‍ കണ്ടെത്തിയ തന്ത്രമാണ് മുസ്ലീങ്ങളുടെ മേല്‍ തീവ്രവാദം ആരോപിക്കുക എന്നത്.






Fans on the page

Thursday, October 24, 2019

ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉന്നത അഴിമതിക്ക് വേണ്ടിയുള്ളതല്ല.



അധികാരത്തിന്റെ ആനപ്പുറത്ത് കയറി  അഹങ്കാര താണ്ഡവമാടുന്ന മന്ത്രി കെ.റ്റി ജലീല്‍ തല മറന്ന് എണ്ണ തേയ്ക്കുകയാണ്.ഉന്നത വിദ്യാ ഭ്യാസ വകുപ്പ് മന്ത്രി ആയതുകൊണ്ട് ഉന്നതവിദ്യാ ഭ്യാസ രംഗത്ത് എന്ത് തെമ്മാടിത്തരവും ചെയ്യാമെ ന്ന് അദ്ദേഹം ധരിക്കരുത്.കാരണം ഒരു വകുപ്പിന്റെ മന്ത്രി ആയി നിയമിക്കപ്പെട്ടു എന്നതു കൊണ്ട് ആ വകുപ്പ് മന്ത്രിയുടെ കുടുംബ സ്വത്തായി മാറുന്നില്ല. ആ നിലയ്ക്ക് ’’ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇനിയും തെറ്റ് ആവര്‍ത്തിക്കും “ എന്ന് പറയണമെ ങ ്കില്‍ അയാള്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണം.പ ക്ഷ ഭേദമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എ ല്ലാ ജനങ്ങളെയും ഒരുപോലെ സേവിച്ചു കൊള്ളാം എന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുന്നത് തെറ്റ് ചെയ്യാനല്ല.അല്ലെങ്കില്‍ തന്നെ ,ആവശ്യം ന്യാ യമാണെങ്കില്‍ ശരിയല്ലേ ചെയ്യേണ്ടത്?
സര്‍വ്വകലാശാലാ നിയമങ്ങളും ഭരണഘടനാ വകു പ്പുകളും നഗ്നമായി ലംഘിക്കുകയും അതിനെതിരെ ബന്ധപ്പെട്ടവര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ അത്തരം തെ റ്റു ക ള്‍ ആവര്‍ത്തിക്കും എന്ന് കൂസലില്ലാതെ പറയു കയും ചെയ്യുന്ന ഒരുത്തനെ മന്ത്രിയായി തുടരാന്‍ അ നുവദിക്കുന്നത് സിപിഎമ്മിന് മാത്രമല്ല ഇടതുപക്ഷ സര്‍ക്കാരിനു ഒന്നടങ്കം അപമാനമാണ്.സ ര്‍വ്വകലാ ശാലാ നിയമങ്ങളനുസരിച്ച് അദാലത്ത് നടത്താനോ, സര്‍വ്വകലാശാലയുടെ ദൈനം ദിനപ്രവര്‍ ത്തനങ്ങ ളില്‍ ഇടപെടാനോ മാര്‍ക്ക് ദാനം ചെയ്യാനോ ഒന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കു അധികാര മി ല്ല . മാര്‍ക്ക് കൂട്ടിക്കൊടുക്കാനോ തോറ്റവനെ ജയിപ്പി ക്കാനോ സിന്‍ഡിക്കേറ്റിന് പോലും അധികാരമില്ല. മോഡറേഷനും ഗ്രേസ് മാര്‍ക്കും ചട്ടങ്ങള്‍ക്ക് വിധേയ മായി നല്കാന്‍ മാത്രമേ സിന്‍ഡിക്കേറ്റിന് പോലും അ ധി കാരമുള്ളൂ. പഞ്ചായത്ത് പ്രസിഡന്റിനു ഇന്ത്യന്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ ഉണ്ടെന്നു ധരിച്ച അല്പനായ നാട്ടുമ്പുറത്തു കാരനെപ്പോലെ യാണ് കെ.റ്റി.ജലീല്‍.
23 വര്ഷം മുമ്പ് പ്രീഡിഗ്രി പരീക്ഷയ്ക്ക് തോറ്റ ഒരു വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കേരളസര്‍വ്വകലാശാ ല വൈസ്ചാന്സലറും സിന്‍ഡിക്കേറ്റും കൂടി തീരുമാ നിച്ചിട്ടും നടക്കാതെപോയ സംഭവം കേരളസര്‍വ്വക ലാശാലയില്‍ ഉണ്ടായിട്ടുണ്ട്.അന്ന് ഉമ്മന്‍ചാണ്ടി മു ഖ്യ മന്ത്രിയും ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി കെ.എം. എബ്രഹാം വൈസ്ചാന്‍സാലറുടെ ചാര്‍ജ്ജു കാരനുമായിരുന്നു.കൊല്ലം റ്റി.കെ.എം.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍1987--1989 വര്‍ഷങ്ങളി ല്‍ പ്രീഡിഗ്രീക്ക് പഠിച്ച ,കൊല്ലക്കാരനായ വിദ്യാര്‍ ത്ഥി,1989മുതല്‍ 1993 വരെ പരീക്ഷ എഴുതിയിട്ടും പ്രീഡിഗ്രി ജയിച്ചില്ല.ഈ നാല് കൊല്ലം കൊണ്ട് ലാംഗ്വേജും സബ്ജക്ടുകളും എഴിതിയെടുത്തെങ്കിലും ഇംഗ്ലീഷ് പാസ്സായില്ല.പ്രീഡിഗ്രീ കോഴ്സ് നിര്‍ത്തിയ തോടെ തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ആറോ ഏഴോ മേഴ്സി ചാന്‍സ് കൊടുത്തിരുന്നു.അത് അയാള്‍ പ്രയോ ജനപ്പെടുത്തിയില്ല.ആയിരക്കണക്കിനു വിദ്യാര്‍ത്ഥി കള്‍ ഇങ്ങനെ ജയിക്കാതെ അവശേഷിക്കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ അപേക്ഷയുടെ പുറത്ത് അയാള്‍ എഴുതിയ വര്‍ഷങ്ങളില്‍ ഇംഗ്ലീഷിനു നല്‍കിയിട്ടുള്ള കൂടിയ മോഡറേഷനും സിണ്ടിക്കേറ്റ് നല്‍കിയ പാ സ് മോഡറേഷനും കൂടിക്കൊടുത്ത് ജയിപ്പിക്കാന്‍ 27.7.2013 ല്‍ ചേര്‍ന്ന സിണ്ടിക്കേറ്റ് യോഗം തീരുമാ നിച്ചു. 2013 ഓഗസ്റ്റ് 21ലെ കേരളകൌമുദിയില്‍ ഇതി ന്റെ വിശദമായ വാര്‍ത്ത വന്നതോടെ, തീരുമാനം റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടു ‘’അഴിമതി പ്രതി രോധ വേദി’’ ലോകായുക്തയെ സമീപിച്ചു.ഒടുവില്‍ ഗത്യന്തരമില്ലാതെ സിന്‍ഡിക്കേറ്റിന് തങ്ങളുടെ അന്യായ തീരുമാനം റദ്ദൂ ചെയ്യേണ്ടി വന്നു. കോടതി ഇടപെട്ടിട്ടാണെങ്കിലും അന്നത്തെ സിന്‍ഡിക്കേറ്റു തെറ്റായ തീരുമാനം തിരുത്തി.അതേസമയം എന്ത് വന്നാലും തെറ്റ് തിരുത്തില്ലെന്നു മാത്രമല്ല ഇനിയും തെറ്റ് ചെയ്യും എന്നാണ് കെ.റ്റി . ജലീലിന്റെ നിലപാ ട്.
മന്ത്രി നിയമങ്ങള്‍ക്കു അതീതനാണെന്ന് ധരിക്കു ന്നത് ഒരുതരം മനോരോഗമാണ്.ബന്ധപ്പെട്ടവര്‍ മു ന്‍കൈ എടുത്തു ചികിത്സിപ്പിക്കുകയാണ് വേണ്ട ത്.അതിന്റെ ആദ്യപടിയായി മന്ത്രിപ്പദവിയില്‍ നിന്ന് നീക്കം ചെയ്യണം.അതോടൊപ്പം ഇദ്ദേഹത്തി ന്റെ ഡിഗ്രികള്‍ വ്യാജമാണോ എന്ന് അന്വേഷിക്കു കയും വേണം.ശരിയായ രീതിയില്‍ ബിരുദങ്ങള്‍ സ മ്പാ ദിച്ചവര്‍ വ്യാജന്മാര്‍ക്ക് കൂട്ട് നില്‍ക്കില്ല.








Fans on the page

Saturday, October 12, 2019

കോഴിമുലയില്‍ നിന്ന് പാല് കറക്കുന്നവര്

കൊല്ലത്തിനടുത്തുള്ള പാരിപ്പള്ളിയില് അസുഖം ബാധിച്ചു ചികിത്സയി ലിരുന്ന കുഞ്ഞിനെ അതി ന്റെ തള്ള അടിച്ചു.കുറച്ചു കഴിഞ്ഞപ്പോള് കുഞ്ഞു മരിച്ചുപോയി.ഉടന് ചാനലായ ചാനലുകളിലെല്ലാം വാര്ത്ത പ്രത്യക്ഷപ്പെട്ടു: ''പാരിപ്പള്ളിയില് അമ്മ കു ഞ്ഞിനെ തല്ലിക്കൊന്നു".പിന്നീട് കുഞ്ഞിന്റെ അച്ഛ ന് പെങ്ങളുടെ(അപ്പച്ചി),അയല്‍ വാസികളുടെ,അടു
ത്ത ബന്ധുക്കളുടെ,വഴിപോക്കരുടെ ഒക്കെ പ്രതിക രണങ്ങള് ,കുട്ടിയെ തല്ലാനുപയോഗിച്ച വടിയുടെ ചി ത്രങ്ങള് ,കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രികളുടെ ദൃശ്യങ്ങള്,എന്നുവേണ്ട ആകെ ജഗപൊക.ഒടുവില് പോസ്റ്റുമോര്ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ മെനന്ജൈറ്റി സും ന്യൂമോണിയയും കലശലായിട്ടാണ് കുട്ടി മരിച്ച തെന്ന് വ്യക്തമായി. ഒരു ഖേദപ്രകടനം നടത്താനു
ള്ള മര്യാദ പോലും കാണിക്കാതെ ,ജനാധിപത്യത്തി ന്റെ നാലാം തൂണെന്നു വാഴ്ത്തപ്പെടുന്ന മാദ്ധ്യമങ്ങ ള് കൂടത്തായി കൊലപാതകത്തിലേക്ക് ക്യാമറയും മൈക്രോഫോണും തിരിക്കുകയായി.
കാഴ്ച്ചക്കാരുടെയും കേഴ് വിക്കാരുടെയും വായന ക്കാരുടെയും എണ്ണം കൂട്ടാന്‍ മാധ്യമങ്ങള്‍ കാണിക്കു ന്ന ഇത്തരം നെറികേടുകള്‍ ഏതാനും വ്യക്തികളെ മാത്രമേ പ്രതികൂലമായി ബാധിക്കൂ.എന്നാല്‍ നീതി പീഠങ്ങള്‍ ഇതുപോലെ,കാള പെട്ടെന്ന് കേള്‍ക്കുമ്പോ ഴേക്കും കയറുമെടുത്ത് പായുകയും കാളയ്ക്കും കി ടാവിനും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെ യ്‌താല്‍ എന്താകും സ്ഥിതി ?ആള്‍ക്കൂട്ട കൊലപാത കങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെ ന്ന് ആവശ്യപ്പെട്ടു പ്രധാന മന്ത്രിക്കു കത്തെഴുതിയ ,അടൂര്‍ ഗോപാലകൃഷ്ണനും രാമചന്ദ്ര ഗുഹയും ഉള്‍പ്പെ ടെയുള്ള പ്രമുഖര്‍ക്കെതിരെ ഏതോ വ്യാജവക്കീല്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ രാജ്യദ്രോ ഹക്കുറ്റം ചുമത്തി കേസ്സെടുക്കുവാന്‍ ഉത്തരവിട്ട പാ റ്റ്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇപ്രകാരം കയറെ ടുക്കുകയാണ് ചെയ്തത്. നാടിനെ നാണംകെടുത്തിയ ഈ ഉത്തരവ് ഏതാനും ദിവസം രാഷ്ട്രീയ,സാമൂഹി ക മണ്ഡലങ്ങളില്‍ കോലാഹലമുണ്ടാക്കിയ ശേഷം അപ്രത്യക്ഷമായി.വക്കീലും അയാളുടെ ഹര്‍ജിയും എല്ലാം വ്യാജമാണെന്ന് വെളിവായതോടെ മജിസ്ട്രേ റ്റ് ഇളിഭ്യനായി. സമഗ്രമായ അന്വേഷണം നടത്തി യാല്‍ വക്കീലിന്റെയും മജിസ്ട്രേട്ടിന്റെയും ബി രുദങ്ങളുടെ നിജസ്ഥിതി അറിയാന്‍ കഴിയും.അ തു വരെ രണ്ടു പേരെയും കോടതിയില്‍ കയറുന്നതില്‍ നിന്നും തടയണം.കേന്ദ്രത്തില്‍ മോഡി അധികാര ത്തില്‍ വന്ന കാലം മുതല്‍ വ്യാജ ബിരുദക്കാരുടെ വിളയാട്ടമാണ്.






Fans on the page

Saturday, September 28, 2019

കരുണാമയി ''അമ്മച്ചി''യുടെ പിറന്നാൾ



എല്ലാവിധ നിയമലംഘനങ്ങളുടെയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെയും അന്യമത വിദ്വേ ഷത്തിന്റെ യും അന്ധ വിശ്വാസങ്ങളുടെയും വിള നിലമായ അമൃ താന്ദമയി എന്ന വ്യാജ ദൈവത്തിന്റെ പിറന്നാളിന് ആശംസയേകാൻ കേന്ദ്ര പ്രതിരോ ധ മന്ത്രി മുതൽ കേരളത്തിലെ വിപ്ലവ പുലികൾ വരെയാണ് വന്നെത്തിയത്.അന്ധവി ശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്ന കേന്ദ്ര ത്തിലെ സംഘപരിവാർ മന്ത്രിമാർ ഈ ആൾ ദൈവത്തെ കുമ്പിടാൻ വന്നതി ൽ അത്ഭുതമില്ല.'സത്യമാണ് ദൈവം' എന്ന് പഠി പ്പിച്ച ഗാന്ധിജിയുടെ അനുയായി എന്ന് പറഞ്ഞു നടക്കുന്ന രമേശ് ചെന്നിത്തലയും കമ്യൂ ണിസ്റ്റുകൾ എന്ന് അഭിമാനിക്കുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മയും എം എൽഎ രാമചന്ദ്രനും ഈ വ്യാജദൈവത്തിനെ കുമ്പിടാൻ പോയത് എന്തടിസ്ഥാനത്തി ലാണ് ?ചെയ്ത ജോലി ക്കു കൂലി ചോദിക്കുന്ന തൊഴി ലാളികളെ തല്ലിച്ചതപ്പിയ്ക്കുന്ന അമൃതാനന്ദമയി അക്ഷ രാർത്ഥത്തില്‍  തൊഴിലാളി ദ്രോഹിയും വർഗ്ഗ ശത്രുവു മാണ്.അവരുടെ മുമ്പിൽ കുമ്പി ടു ന്നവർ എങ്ങനെ കമ്യൂണിസ്റ്റുകാരാകും? ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 51 A യിൽ ഉപ വിഭാഗം g യും h ഉം നിരന്തരം ലംഘിച്ചുകൊ ണ്ടിരിക്കുന്ന അമൃതാനന്ദ മയി യെ വണങ്ങാൻ പോയത് വഴി മന്ത്രിമാരും എംഎൽഎ മാരും ഗുരുതരമായ സത്യ പ്രതി ജ്ഞാ ലംഘനമാണ് ചെയ്തിരിക്കുന്നത്.
രണ്ടു പതിറ്റാണ്ടു മുമ്പ് ഞങ്ങളുടെ ഹൌസിങ് കോളനിയിലുള്ള ഒരു വനിതാ പ്രൊഫസ ർ പെൻഷൻ പ റ്റി ഒരു മാസത്തിനകം ''അമ്മച്ചി''യോടുള്ള ഭക്തി മൂ ത്ത് വള്ളിക്കാവിലേ ക്കു പോയി .പെൻഷൻ ആനുകൂല്യമായി കിട്ടിയ ലക്ഷങ്ങൾ മുഴുവൻ 'അമ്മ' യ്ക്ക് കാ ണിക്കയിട്ടു.അവിടെ സ്ഥിരതാമസമായി. ഒടുവി ൽ പ്രൊഫസർക്ക് വാർദ്ധക്യ സഹജ മായ അസുഖങ്ങൾ ബാധിക്കാൻ തുടങ്ങിയപ്പോൾ മക്കളെ വിളി ച്ചു വരുത്തി വീട്ടിലേ ക്കു പറഞ്ഞു വിട്ടു.കരുണാ മൂർത്തിയായി, പ്രധാനമന്ത്രി മുതൽ കേരളത്തിലെ വിപ്ലവ പുലികള്‍ വരെ വാഴ്ത്തുന്ന അമ്മയുടെ തനിനിറം ഇതിൽ നിന്നും വ്യക്തമാണ്.ഈ പ്രൊഫസ്സറെപ്പോലെ നൂറുകണക്കിന് ഭക്തരുടെ മുതൽ തട്ടിപ്പറിച്ചതിന്റെ കഥകൾ എ ത്ര വേണമെങ്കിലും ഈ ആൾ ദൈവത്തിന്റെ പേരിൽ ഉണ്ട്.വേതനം കൂട്ടി ചോദിച്ച നേ ഴ്‌സുമാരെ ഗുണ്ടാകളെ വിട്ടു കാൽ തല്ലിയൊടിച്ച ഇവരുടെ കാരുണ്യത്തിന്റെ കഥകൾ ഏറെയാണ്.നിയമ വിരുദ്ധമായി വയൽ നികത്തി പഞ്ചനക്ഷത്ര ഹർമ്യങ്ങൾ നിർമ്മിച്ച ഇവർക്കെതിരെ ഒരു കോടതിയും സർക്കാരും നടപടി എടുത്തിട്ടില്ല.സത് നാം സിംഗ് എന്ന നിയമ വിദ്യാർത്‌ഥി മുതൽ കഴിഞ്ഞ ദിവസം ഇവരുടെ മെഡിക്കൽ കോളേജിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത മെഡിക്കൽ വിദ്യാർത്ഥിനി വരെയുള്ളവരുടെ ദുരൂഹ മ രണങ്ങൾ ഒന്നും കാര്യമായി അന്വേഷിക്കപ്പെട്ടിട്ടില്ല.ഇവർ നടത്തുന്ന ടാക്സ് വെട്ടിപ്പിനെ കുറിച്ചും അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചും ഒരു ഇൻകം ടാക്സുകാരനും എൻ ഫോഴ്‌സ്‌ മെന്റ് കാരനുംഅന്വേഷിക്കില്ല.






Fans on the page

Tuesday, September 10, 2019

പക പുകഞ്ഞ നൂറു നാളുകൾ


പകയുടെയും വിദ്വേഷത്തിന്റെയും അപ്പോസ്തല ന്മാർ ഇന്ത്യാ മഹാരാജ്യത്തിന്റെ അമരക്കാരായി രണ്ടാം തവണ എത്തിയപ്പോഴും അവരുടെ സഹജ സ്വഭാവം തന്നെയാണ് വെളിപ്പെടുത്തിക്കൊണ്ടിരി ക്കുന്നത്.കഴിഞ്ഞ 5 കൊല്ലത്തെ മോഡി സർക്കാരി ന്റെ തനിയാവർത്തനമാണ് വരാനിരിക്കുന്നത് എ ന്ന് പിന്നിട്ട നൂറു ദിവസം കൊണ്ട് അവർ തെളിയി ച്ചു കഴിഞ്ഞു.പിടിപ്പുകേടിന്റെയും അഴിമതിയു ടെയും കറപുരണ്ട പഞ്ചവത്സര മോഡിഭരണത്തിൽ ഉണ്ടായിരുന്നതിനേക്കാൾ പ്രതികാര നടപടികളും ഭരണഘടനാ ലംഘനങ്ങളും ജനാധിപത്യ,മനുഷ്യാ വകാശ ധ്വംസനങ്ങളുമാണ് ഇപ്പോൾ നടന്നുകൊണ്ടി രിക്കുന്നത്.ചിദംബരം,ഡി.കെ.ശിവകുമാർ തുടങ്ങി യ കോൺഗ്രസ് നേതാക്കളെ ഓടിച്ചിട്ട് പിടിച്ചു ജയി ലിലാക്കുന്നതു പോലുള്ള തറ വേലകളിൽ പോലും പ്രകടമാകുന്നത് പ്രതികാരാവേശമാണ്.ശാരദാ ചിട്ടി അഴിമതിക്കേസ്സിൽ സിബിഐ ബുക്ക് ചെയ്ത മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നതോടെ വിശുദ്ധനായി.അതുകൊണ്ടു ഒരു സിബിഐകാരനും മതിൽ ചാടി അദ്ദേഹത്തെ പി ടിക്കാൻ പോയില്ല. അമിത്ഷായുടെ മകന്റെ വരു മാ നം കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 16000 ഇരട്ടിയായി. അതേക്കുറിച്ചു യാതൊരന്വേഷണവു മില്ല.മോദിയുടെ മുൻ ഭരണകാലത്ത് നടത്തിയ നോ ട്ടു നിരോധനം പോലുള്ള ആനമണ്ടത്തരങ്ങ ളുടെ ഫലമായുള്ള സാമ്പത്തിക പ്രതിസന്ധിക്കും വില ക്കയറ്റത്തിനും തൊഴിലില്പായ്മയക്കും പരിഹാരം കാണാനുള്ള ചെറിയ ശ്രമം പോലും ഈ നൂറു ദിവ സ ത്തിനിടയിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നി ന്നുണ്ടായിട്ടില്ല.ഭരണഘടനാ സ്ഥാപനങ്ങളെ ദുർബ്ബ ലപ്പെടുത്താനും വരുതിക്ക് നിർത്താനും ഒന്നാം മോഡിസർക്കാർ തുടങ്ങിവച്ച ഭരണഘടനാ വിരുദ്ധ നടപടികൾ പൂർവ്വാധികം ശക്തിയായി ഈ നൂറു നാളുകൾക്കിടയിൽ കൈക്കൊണ്ടിട്ടുണ്ട്.ഏറ്റവും ഒടുവിൽ 75 ജഡ്ജിമാരുള്ള മദ്രാസ് ഹൈക്കോടതി യി ലെ ചീഫ് ജസ്റ്റിസ് ശ്രീമതി താഹിൽ രമണിയെ മൂന്നു ജഡ്ജിമാർ മാത്രമുള്ള മേഘാലയ ഹൈക്കോ ടതിയിലേക്കു സ്ഥലം മാറ്റി അപമാനിക്കാൻ ശ്രമി ച്ചു.ഗുജറാത്ത് കലാപത്തിൽ കൂട്ടമാനഭംഗത്തിന് ഇരയാവുകയും ഉറ്റവർ കൊല്ലപ്പെടുകയും ചെയ്ത ബിൽക്കീസ് ബാനു കേസിൽ പതിനൊന്നു പേർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ഗുരുതരമായ കൃത്യനിർവ്വഹണ വിലോപം കാട്ടി തെളിവുകൾ നശിപ്പിച്ച 5 പോലീസുകാരും 2 ഡോക്ടർമാരുമടക്കമുള്ള ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ ഉത്തരവ് റദ്ദുചെയ്യുകയും ചെയ്ത അന്നത്തെ ബോംബെ ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് താഹിൽ രമണി.അതിന്റെ പക പോക്കലാണ് ഈ സ്ഥലം മാറ്റം.പക്ഷെ അവർ മോദിയുടെയും അമിത്ഷായുടെയും ജനുസ്സിൽ പെട്ടതല്ലാത്തതു കൊണ്ട് ,റിട്ടയർ ചെയ്യാൻ ഒരു കൊല്ലത്തിലേറെ സർവ്വീസ് അവശേഷിക്കെ രാജി വച്ചു.അതുകൊണ്ടു പ്രതികാര ഫലം വേണ്ടവണ്ണം ആസ്വദിക്കാൻ സർക്കാരിനും വൈതാളിക്കാർക്കും കഴിഞ്ഞില്ല.
സർക്കാരിന്റെ ദുഷ് ചെയ്തികളെയും അഴിമതി യെയും എതിർക്കുന്നവരെ ''രാജ്യദ്രോഹ'' കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുകയായിരുന്നു കഴിഞ്ഞ ശതദിന പരിപാടികളിൽപ്രധാനം.'സർക്കാരിനും സേനയ്ക്കും എതിരായുള്ള വിമർശനം രാജ്യ ദ്രോഹമല്ല' എന്ന് ജസ്റ്റിസ് ദീപക് ഗുപ്തയെ പോലുള്ള ഒരു മുതിർന്ന ന്യായാധിപന്
പോലും പറയേണ്ടി വന്നു.എന്നിട്ടും ദാവൂദ് ഇബ്രാഹിമിന്റെ കൈയ്യിൽ നിന്നും
മാസപ്പടി പറ്റുന്ന ബിജെപി നേതാക്കൾക്കൊപ്പം നിന്ന് യാഥാർത്‌ഥ രാജ്യസ്നേഹികളെ വേട്ടയാടുകയാണ് ഭരണക്കാർ.വെറുപ്പും പ്രതികാരവും വർഗ്ഗീയ വെറിയും അന്യമത വിദ്വേഷവും കള്ളവും മാത്രം കൈമുതലായു ള്ളവർക്ക് ഒരു കാലത്തും നല്ല ഭരണം കാഴ്ച വയ്ക്കാൻ ക ഴിയില്ലെന്ന് ഈ കുറഞ്ഞ കാലയളവ് കൊണ്ട് രണ്ടാം മോദിസർക്കാർ തെളിയിച്ചിരിക്കുന്നു.







Fans on the page