നിലവാരമില്ലാത്ത 418 ബാറുകൾക്ക് ലൈസൻസ് സർക്കാർ പുതുക്കി നല്കാത്തതിന്റെ പേരിൽ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനു നേരേ പുലയാട്ടുമായി വെള്ളാപ്പള്ളി നടേശനീഴവൻ തുള്ളൽ തുടങ്ങിയിരിക്കുന്നു.ശ്രീനാരായണ ധർമ്മ പരിപാലനത്തിന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും സെക്രട്ടറിയായി വീണ്ടും അവരോധിതനായ വെള്ളാപ്പള്ളിയ്ക്ക് ബാർ ലൈസൻസ് പുതുക്കിയാലെന്ത്? റദ്ദു ചെയ്താലെന്ത്? ശ്രീനാരായണ ധർമ്മം കള്ളും ചാരായവും കച്ചവടമല്ലെന്നാണു ഒരുമാതിരി ബോധജ്ഞാനം ഉള്ളവർ മനസ്സിലാക്കിയിട്ടുള്ളത്.എസ്.എൻ.ഡി.പി യോഗത്തിന്റെ ആയുഷ്ക്കാല സെക്രട്ടറിയും വൈസ് പ്രസിഡന്റുമായി അവരോധിതരായിട്ടുള്ള തന്തയ്ക്കും മോനും പക്ഷേ അങ്ങനെയല്ല മനസ്സിലിരിപ്പ്.“മദ്യം വിഷമാണു്”എന്നു ഗുരു പറഞ്ഞത് വിദേശമദ്യത്തെ ഉദ്ദേശിച്ചല്ല എന്നു വ്യാഖ്യാനിക്കുന്ന ഈ ഈഴവ രാജാവിനും കുമാരനും ബാർ ലൈസൻസ് പ്രശ്നം മഹാകാര്യമാകാതെ തരമില്ല.അതിനു സുധീരനെ പഴിക്കുന്നത് എന്തിനാണെന്നാണു മനസ്സിലാകാത്തത്.തന്റെ സ്വാധീനം കൊണ്ട് ഈഴവ സംവരണത്തിൽ കിട്ടിയതാണു് സുധീരന്റെ കെ.പി.സി.സി പ്രസിഡന്റു സ്ഥാനം എന്ന ഈഴവപ്രഭുവിന്റെ എട്ടുകാലിമമ്മൂഞ്ഞിയൻ അവകാശവാദം എഴുത്തും വായനയും വശമുള്ളവർക്കു മനസ്സിലാകും വിധം സുധീരൻ പൊളിച്ചടുക്കിയതാണു്.എന്നിട്ടും ഈ പ്രശ്നത്തിന്റെ പേരിലുള്ള കേളികൊട്ടിലും അതാവർത്തിക്കുന്നു വെള്ളാപ്പള്ളി.കോൺഗ്രസ്സ് ഹൈക്കമാന്റിൽ അത്രയ്ക്കു സ്വാധീനമുണ്ടെങ്കിൽ സർവ്വകലാവല്ലഭനും തന്തപ്പടിയുടെ ചൊല്പ്പടിക്കു നില്ക്കുന്നവനുമായ കൊച്ചു വെള്ളാപ്പള്ളിയെ കെ.പി.സി.സി.പ്രസിഡണ്ട് ആയി നിയമിപ്പിച്ചു കൂടായിരുന്നോ?എങ്കിൽ സർക്കാർ തീരുമാനത്തിൽ ഇടപെടില്ലെന്നു പറഞ്ഞ ഹൈക്കോടതിയെ ഉൾപ്പെടെ തെറി വിളിക്കാൻ എന്തെളുപ്പമായിരുന്നു!!മന്ത്രിസഭാ തീരുമാനം പുല്ലുപോലെ മാറ്റാൻ കഴിയുമായിരുന്നില്ലേ?
എസ്.എൻ.ട്രസ്റ്റിൽ സെക്രട്ടറിയും അസ്സിസ്റ്റന്റ് സെക്രട്ടറിയും ആയുള്ള അച്ഛന്റെയും മകന്റെയും കിരീടധാരണ ദിവസമായിരുന്നു എസ്.എൻ.ഡി.പി യോഗം പ്രസിഡന്റായും ജന.സെക്രട്ടറിയായും 7 വർഷം പ്രവർത്തിച്ച ഒരു പഴയ പ്രൊഫസ്സറുടെ ജന്മശതാബ്ദി.പ്രൊഫ.പി.എസ്.വേലായുധൻ കള്ളുകച്ചവടക്കാരനല്ലായിരുന്നതിനാലാകണം വെള്ളാപ്പള്ളി അക്കാര്യം മറന്നു പോയത്.അതിനേക്കാൾ വലിയ ഡിസ്ക്വാളിഫിക്കേഷൻ അദ്ദേഹത്തിനു അക്ഷരാഭ്യാസമുണ്ടായിരുന്നതാകാം.കേരള സർ വ്വകലാശാലയുടെ ആദ്യത്തെ പരീക്ഷാ കണ്ട്രോളറും വിവിധ ഗവ. കോളജുകളിൽ പ്രൊഫസ്സറും പ്രിൻസിപ്പാളും എസ്.എൻ.വനിതാ കോളേജിന്റെ പ്രിൻസിപ്പാളും ഒക്കെ ആയിരുന്ന അദ്ദേഹത്തിന്റെ നൂറാം ജന്മ വാർഷികത്തെ ക്കുറിച്ചായിരുന്നില്ല ,ബാർ ലൈസൻസിനെ കുറിച്ചായിരുന്നു പുതിയ എസ്.എൻ.ട്രസ്റ്റു സെക്രട്ടറി മാദ്ധ്യമങ്ങൾക്കു മുമ്പിൽ വാചാലനായത്.ഈഴവഡംഭു പറഞ്ഞ് അന്യജാതിക്കരെയും മതക്കാരെയും ആക്ഷേപിക്കുകയും ഗർവ്വ് നടിക്കുകയും ചെയ്യുന്ന യോഗം സെക്രട്ടറിയുടെ ജാതിക്കാരനല്ലാത്ത ഡോ.ശങ്കരങ്കുട്ടി നായർ കേരളകൗമുദിയിൽ പി.എസ്.വേലായുധനെക്കുറിച്ച് ലേഖനമെഴുതിയതുകൊണ്ടാണു കുറെ അക്ഷരസ്നേഹികളെങ്കിലും അദ്ദേഹത്തിന്റെ ജന്മശതാബ്ദിയെപ്പറ്റി അറിഞ്ഞതു തന്നെ.ബാർ ലൈസൻസ് പ്രശ്നവും മുൻ എസ്.എൻ.ഡി.പി യോഗം ജന.സെക്രട്ടറിയുടെ ജന്മശതാബ്ദി വിഷയവും മുന്നിൽ വന്നപ്പോൾ ഇപ്പോഴത്തെ ജന.സെക്രട്ടറിയുടെ കണ്ണും മനസ്സും ബാറുകാരോടൊപ്പമാകാതെ തരമില്ലല്ലോ!!
പണ്ട് ഈഴവർ പേരിനൊപ്പം ശൗണ്ഡികൻ എന്ന് ചേർക്കുമായിരുന്നു.സരസ കവി മൂലൂർ എസ്.പദ്മനാഭപ്പണിക്കർ ആദ്യകാലത്ത് പദ്മനാഭ ശൗണ്ഡികൻ എന്നായിരുന്നു എഴുതിയിരുന്നത്.ശൗണ്ഡികന്റെ അർത്ഥം 'ചാരായം വാറ്റുന്നവൻ', 'മദ്യം കൂട്ടുകയും വില്ക്കുകയും ചെയ്യുന്നവൻ','ചെത്തുകാരൻ' ,എന്നൊക്കെയാണെന്നു മനസ്സിലാക്കിയിട്ടോ “ചെത്തുകരനെ നാറും അവന്റെ വീടു നാറും”,“ചെത്താനുള്ള കത്തി മുറിച്ചാൽ നാലു ക്ഷൗരക്കത്തിയുണ്ടക്കാം.ക്ഷൗരം ചെയ്യുന്നത് ചെത്തുന്നതിനേക്കാൾ അന്തസ്സുള്ള തൊഴിലാണു” തുടങ്ങിയ ശ്രീനാരായണ വചനങ്ങൾ സ്വാധീനിച്ചിട്ടോ മൂലൂർ, ‘ശൗണ്ഡിക’വാൽ ഉപേക്ഷിച്ചു.ഈഴവ സംഗമം നടത്തിയും “ജാതി ചോദിക്കരുത്,പറയരുത്” എന്നു പറഞ്ഞ ഗുരുവിനെ തിരുത്തി ഈഴവരെല്ലാം ജാതി പറഞ്ഞു നടക്കുന്നതിൽ അഭിമാനിക്കണമെന്നു ഉദ്ബോധിപ്പിക്കുകയും 'മദ്യം വിഷമാണെ'ന്നു ഗുരു പറഞ്ഞത് ,ബാറിൽ വിളമ്പുന്ന മദ്യത്തെ കുറിച്ചല്ല എന്നു വ്യാഖ്യാനിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനും മകനും കുഴലൂത്തുകാരും തങ്ങളുടെ പേരിനോടൊപ്പം ‘ശൗണ്ഡിക’വാൽ കൂടി ഫിറ്റു ചെയ്യുന്നതു നന്നായിരിക്കും.മദ്യക്കച്ചവടം മഹത്തണെന്നു വാഴ്ത്തുന്നവർക്ക് പേരിനോടൊപ്പം ചേർക്കാൻ പറ്റിയ ഇത്ര അർത്ഥവത്തായ മറ്റൊരു വാക്കില്ല.വെള്ളാപ്പള്ളി നടേശ ശൗണ്ഡികൻ എന്നു കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ‘ചടപടാലിറ്റി’അനുഭവപ്പെടുന്നില്ലേ?
Fans on the page

1 comment:
ഈഴവ സംഗമം നടത്തിയും “ജാതി ചോദിക്കരുത്,പറയരുത്” എന്നു പറഞ്ഞ ഗുരുവിനെ തിരുത്തി ഈഴവരെല്ലാം ജാതി പറഞ്ഞു നടക്കുന്നതിൽ അഭിമാനിക്കണമെന്നു ഉദ്ബോധിപ്പിക്കുകയും മദ്യം വിഷമാണെന്നു ഗുരു പറഞ്ഞത് ബാറിൽ വിളമ്പുന്ന മദ്യത്തെ കുറിച്ചല്ല എന്നു വ്യാഖ്യാനിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനും മകനും കുഴലൂത്തുകാരും തങ്ങളുടെ പേരിനോടൊപ്പം ‘ശൗണ്ഡിക’വാൽ കൂടി ഫിറ്റു ചെയ്യുന്നതു നന്നായിരിക്കും.മദ്യക്കച്ചവടം മഹത്തണെന്നു വാഴ്ത്തുന്നവർക്ക് പേരിനോടൊപ്പം ചേർക്കാൻ പറ്റിയ ഇത്ര അർത്ഥവത്തായ മറ്റൊരു വാക്കില്ല.വെള്ളാപ്പള്ളി നടേശ ശൗണ്ഡികൻ എന്നു കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ‘ചടപടാലിറ്റി’അനുഭവപ്പെടുന്നില്ലേ?
Post a Comment