മഹാത്മാഗാന്ധി സർവ്വകലാശാലാ വൈസ് ചാൻസലർ വ്യാജ ബയോഡേറ്റ ഹാജരാക്കി നിയമനം നേടി എന്നാരോപിച്ച് വൻ പ്രക്ഷോഭങ്ങൾ നടന്നു.സർക്കാരും കോടതിയും ഗവർണ്ണറും എല്ലാം ഇടപെട്ട് അദ്ദേഹത്തെ പിരിച്ചു വിട്ടു.കോഴിക്കോടു സർവ്വകലാശാലയിലെ വൈസ്ചാൻസലർ കൃത്രിമം കാട്ടി സാമ്പത്തിക ലാഭമുണ്ടാക്കി എന്നാരോപിച്ച് ജീവനക്കാരും വിദ്യാർത്ഥി സംഘടനകളും പ്രക്ഷോഭത്തിലാണു്.കേരളസർവ്വകലാ ശാലയിലും എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥിസംഘടനകൾ സമരത്തിലാണു്.കണ്ണൂർ സർവ്വകലാശാലയിലാകട്ടെ വൈസ്ചാൻസലറുടെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി നടന്ന വിദ്യാർത്ഥി പ്രക്ഷോഭം സംഘട്ടനത്തിൽ കലാശിച്ചു എന്നാണു് പത്രവാർത്ത.വൈസ് ചാൻസലർമാരുടെ ദുഷ്ചെയ്തികൾക്കെതിരെയും വിദ്യാഭ്യാസയോഗ്യതയെ ചൊല്ലിയും വിദ്യാർത്ഥിസംഘടനകൾ നടത്തുന്ന സമരങ്ങൾ തീർത്തും ന്യായയുക്തമാണു്.
പക്ഷേ യുജിസി നിഷ്ക്കർഷിക്കുന്നത്ര നൂറു ശതമാനം പൂർണ്ണമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിന്റെ പേരിൽ മേല്പറഞ്ഞ വി.സിമാർക്കെതിരെ തെരുവിലിറങ്ങുന്ന വിപ്ലവ വിദ്യാർത്ഥി സംഘടനകൾ അടക്കം ആരും യു.ജി.സി നിശ്ചയിച്ച യോഗ്യതകളിൽ ഒന്നുപോലും ഇല്ലാത്ത മലയാളസർവ്വകലാശാലാ വൈസ് ചാൻസലർക്കെതിരെ ഒരക്ഷരം ഉരിയാടാത്തത് എന്തുകൊണ്ടാണു്?ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ മലയാളം അദ്ധ്യാപകനായി നിയമിക്കപ്പെടാൻ പോലും യോഗ്യതയില്ലാത്തയാളെ മലയാള സർവ്വകലാശാലയുടെ വി.സിയാക്കിയത് ആരും കാണാതെ പോകുന്നത് എന്തുകൊണ്ട്? ബിരുദാനന്തരബിരുദ ക്ലാസ്സുകളിൽ കുറഞ്ഞത് 10വർഷമെങ്കിലും പ്രൊഫസ്സറായി പഠിപ്പിച്ച പരിചയമുള്ളവരെ മാത്രമേ വി.സിമാരായി നിയമിക്കാവൂ എന്നാണു് യു.ജി.സി നിയമം.മലയാള സർവ്വകലാശാലാ വിസിക്ക് അത്തരം ഒരു വർഷത്തെ അദ്ധ്യാപന പരിചയം പോലുമില്ലെന്ന് ഈ സമരക്കാരാരും അറിഞ്ഞിട്ടില്ലേ?മലയാള ഭാഷയ്ക്ക് വേണ്ടിയുള്ള സര്‍വ്വകലാശാലയല്ലേ,അവിടെ ആര് കേറി നിരങ്ങിയാല്‍ നമുക്കെന്ത്?എന്നാണോ വിദ്യാര്ത്ഥി സംഘടനകളുടെയും ചിന്താഗതി?
Fans on the page

No comments:
Post a Comment