കള്ളോളോം നല്ലൊരു വസ്തു
ഭൂലോകത്തില്ലെടി നാണീ
എള്ളോളോമുള്ളിൽ ചെന്നാൽ
ഭൂലോകം തരികിട തിത്തൈ.
തന്തേനെ തല്ലിക്കൊല്ലാം
തള്ളേടെ മണ്ട തകർക്കാം
പിള്ളേരുടെ പള്ളേമ്മേലും
ചെള്ളയ്ക്കും തീപൊള്ളിക്കാം.
പെണ്ണുങ്ങടെ മാനം കവരാം
ആണുങ്ങടെ കൂമ്പു ചതയ്ക്കാം
പോഴത്തം കൂവി നടക്കാം
പോരടാം നിഴലിൻ നേർക്കും.
ആരവിടെ? പായിട്ടോടീ?
പോരുന്നു കിടക്കാനീ ഞാൻ.
ഭൂലോകം തരികിട തിത്തൈ
ഈ ലോകം തരികിട..തി..ത്തൈ
Fans on the page
1 comment:
എള്ളോളം പള്ളയിൽ ചെന്നാൽ ഭൂലോകം തരികിട തിത്തൈ...
Post a Comment