മൈത്രിപാല സിരിസേന ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ആകുമ്പോൾ ഓർമ്മ വരുന്നത് രാമായണത്തിലെ യുദ്ധകാണ്ഡമാണ്.ആദ്യം മുതല്ക്കു തന്നെ രാവണന്റെ അതിക്രമങ്ങളോട് വിപ്രതിപത്തി പ്രകടിപ്പിച്ചിരുന്ന അനിയൻ വിഭീഷണൻ,സീതാപഹരണത്തിനു ശേഷം ചേട്ടനിൽ നിന്നും പൂർണ്ണമായി അകന്നുപോയി.ഒടുവിൽ സീതയെ വീണ്ടെടുക്കാൻ രാവണനുമായി യുദ്ധത്തിനെത്തിയ ശ്രീരാമന്റെ പക്ഷം ചേരുകയും ചെയ്തു .കൂറുമാറ്റത്തിന്റെ ഈ ഇതിഹാസ കഥയ്ക്കു സമാനമാണു നിർണ്ണായക ഘട്ടത്തിൽ രാജപക്ഷെയെ വിട്ടു മറുകണ്ടം ചാടിയ സിരിസേനയുടെ വിജയ ചരിത്രം.ഒരു വ്യത്യാസം മാത്രം:തമിഴ് പുലികളെ അമർച്ച ചെയ്യുക തുടങ്ങിയ എല്ലാ നടപടികൾക്കും രാജപക്സയ്ക്കൊപ്പം നിന്നു പ്രവർത്തിക്കുകയും ഭരണത്തിന്റെ എല്ലാ സൗകര്യങ്ങളും ആസ്വദിക്കുകയും ചെയ്ത ആളാണു് മൈത്രിപാല സിരിസേന.വിഭീഷണൻ ഒരിക്കലും സീതാപഹരണത്തെയോ രാവണന്റെ അക്രമപ്രവൃത്തികളെയോ അനുകൂലിച്ചി രുന്നില്ല.മാത്രമല്ല സീതയെ തിരികെ കൊണ്ടു വിടാൻ രാവണനെ ഉപദേശിക്കുക പോലും ചെയ്തു.ആദികവിയുടെ കാവ്യ ഭാവനയും ക്രാന്ത ദർശിത്വവും എത്ര ഉഗ്രം!!കൂറുമാറ്റത്തിന്റെ ആദിമ കഥയ്ക്കു ശ്രീലങ്കയെ വേദിയാക്കിയതു കൂടി ഓർക്കുമ്പോൾ ആ കവന വൈഭവത്തിനു മുമ്പിൽ ആരും നമിച്ചു പോകും.ചതിയും വഞ്ചനയും അധികാരദുരയും എത്ര നൂറ്റാണ്ടു കഴിഞ്ഞാലും മനുഷ്യകുലത്തിൽ നിലനില്ക്കുമെന്നും പുതിയ ശ്രീലങ്കൻ തെരഞ്ഞെടുപ്പു യുദ്ധ പരിണാമം നമ്മെ പഠിപ്പിക്കുന്നു
Fans on the page
Fans on the page
3 comments:
ഹൊ.ഇതൊരു കടന്ന ചിന്ത ആയിപ്പോയല്ലോ.
Sudheesh Arackal,
സംഗതി വാസ്തവമല്ലേ?രാമായണം വായിച്ചിട്ടുള്ള ആര്‍ക്കും ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ താരതമ്യം ചെയ്യാന്‍ തോന്നും.ശ്രീലങ്കയുടെ ചരിത്രമാകുമ്പോള്‍ വിശേഷിച്ചും.
താരതമ്യം നന്നായിരിക്കുന്നു.
Post a Comment