ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി രൂപാ കോഴ വാങ്ങി എന്ന ആരോപണം പ്രഥമ ദൃഷ്ട്യാ തെളിഞ്ഞതിനെ തുടർന്ന് ധനകാര്യമന്ത്രി കെ.എം.മാണിയെ മുഖ്യപ്രതിയാക്കി വിജിലൻസ് കേസ്സെടുത്തി രിക്കുകയാണ്.മാണിയെ പ്രതിയാക്കിയ പ്രഥമ വിവര റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷമാണു കേസ്സുണ്ടെന്നു കണ്ടെത്തിയതും പ്രഥമവിവര റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതും.ആ സ്ഥിതിക്ക് മാണി മന്ത്രിയായി തുടരുന്നത് അധാർമ്മികമാണ്.ജനാധിപത്യ ഭരണത്തിനു തന്നെ കളങ്കമാണ്.ഒരു ട്രയിൻ അപകടമുണ്ടായതിന്റെ പേരിൽ റയിൽ വേ മന്ത്രി ആയിരുന്ന ലാൽ ബഹദൂർ ശാസ്ത്രി മന്ത്രിസ്ഥാനം രാജിവച്ച ചരിത്രമുള്ള നാടാണിത്.മാണി, ശാസ്ത്രിയെപ്പോലെ ധാർമ്മിക ബോധമുള്ള ആളാണെന്നു ആരും പറയില്ല.അതുകൊണ്ട് ട്രഷറി പൂട്ടിയതിന്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവക്കണമെന്ന ആവശ്യം ആരും ഉന്നയിക്കില്ല.പക്ഷേ പ്രതിപ്പട്ടികയിൽ മുഖ്യ പേരുകാരനായി വന്ന നിലക്ക് മന്ത്രിയായി തുടരുന്നത് നിയമപരമായിതന്നെ തെറ്റാണ്.ജനങ്ങളോടുള്ള വെല്ലുവിളിയാണ്.ഭരണഘടനയെ അവഹേളിക്കലാണ്.
1967ലെ ഇ.എം.എസ് മന്ത്രിസഭയിലുണ്ടായിരുന്ന എമ്മെനും റ്റി.വി.തോമസ്സിനുമെതിരേ ഉണ്ടായ ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു പറഞ്ഞ് അന്നത്തെ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച ഉടനെ എമ്മനും റ്റിവിയും രാജിവച്ച കീഴ് വഴക്കം കേരളത്തിൽ തന്നെയുണ്ട്.ഒരു അന്വേഷണവും നടത്താതെയാണ് നമ്പൂതിരിപ്പടിന്റെ പ്രഥമദൃഷ്ടി സഹമന്ത്രിമാരിൽ കുറ്റം കണ്ടു പിടിച്ചത്.എന്നിട്ടും അന്വേഷണത്തിനു ഉത്തരവിട്ടപ്പോഴേ അവർ രാജി വച്ചു.ഇപ്പോഴാകട്ടെ,മാണി കൂടി ഉൾപ്പെട്ട സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസി ചട്ടപ്രകാരം നടത്തിയ ആദ്യാന്വേഷണത്തിൽ തന്നെ പ്രതി ചേർക്കാനുള്ളത്ര കുറ്റം അദ്ദേഹത്തിൽ കണ്ടെത്തിയിരിക്കുന്നു.എന്നിട്ടും താൻ രാജി വയ്ക്കില്ല എന്നാണു മാണി പറയുന്നത്.അദ്ദേഹത്തിന്റെ പാർട്ടിയും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എല്ലാം അതേ പല്ലവി ആവർത്തിക്കുന്നു.മാണിയിൽ നിന്നും രാജി ആവശ്യപ്പെടേണ്ട മുഖ്യമന്ത്രി തന്നെ അദ്ദേഹം രാജിവക്കേണ്ട എന്നാണു പറയുന്നത്.അദ്ദേഹം അങ്ങനെയേ പറയൂ. കാരണം ഇതിനേക്കാൾ പതിന്മടങ്ങു അഴിമതി ആരോപണങ്ങൾ നേരിടുന്ന ആളാണു അദ്ദേഹം.ഹൈക്കോടതി മുതൽ സുപ്രീം കോടതി വരെ പ്രതികൂല വിമർശനം ഉയർത്തിയിട്ടും കൂസാതെ ഇരിക്കുന്ന ആളാണു മുഖ്യൻ.അദ്ദേഹത്തിനു മാണിയെ രാജിവക്കാൻ നിർബ്ബന്ധിക്കനോ ഉപദേശിക്കാനോ അപേക്ഷിക്കാനോ ഉള്ള യാതൊരു യോഗ്യതയും ഇല്ല.അതിനുള്ള ധൈര്യവുമില്ല.
പക്ഷേ നികുതിദായകരായ സാമാന്യ ജനങ്ങൾക്ക് അഴിമതിക്കാരനായ ഒരു മന്ത്രി രാജി വയ്ക്കണമെന്നു പറയാൻ നിയമ പരമായും ധാർമ്മികമായും അവകാശമുണ്ട്.

Fans on the page
3 comments:
ജനാധിപത്യ മേലങ്കിയണിഞ്ഞ ഈ ജന്മി തമ്പ്രാക്കൾ അങ്ങിനെ അങ്ങ് രാജി വച്ച് പോകാൻ പറ്റുമോ..?!!
ബൈജു,
കാലവും ലോകവും ഇതെല്ലാം കണ്ടും കേട്ടുമിരിക്കുകയാണ്.ഇതിനെല്ലാം കണക്കു പറയേണ്ടി വരും ഇതിനേക്കാള്‍ വമ്പന്മാര്‍ കാലപ്രവാഹത്തില്‍ ഒലിച്ചു പോയിട്ടുണ്ട്.പിന്നല്ലേ കെ.എം.മാണി?
what are we going to achieve after his resignation? another corrupt minister will come. better to remove the ruling party from state in next election.
Post a Comment