കേരള സംസ്ഥാനത്തില്‍ എത്ര ഹൈക്കൊടതികളാണുള്ളത്?ഒന്നാണെന്നാണ് ഇതുവരെ ധരിച്ചിരുന്നത് .ഇന്ന് മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിച്ചത് സംബന്ധിച്ചു വന്ന വിധി കേട്ടപ്പോള്‍ തോന്നിയ സംശയമാണിത്.കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച നടപടി മുഴുവന്‍ നിയമവിരുദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ വിധി.അന്ന് സര്‍ക്കാര്‍ നടപടി നടക്കുമ്പോള്‍ അതിനെതിരെ കൈയ്യേറ്റക്കാരും റിസോര്‍ട്ടുടമകളും കൊടുത്ത പതിമൂന്നോളം ഹര്‍ജികള്‍ തള്ളി സര്‍ക്കാരിന് പിന്തുണ നല്‍കിയത് ഇതേ ഹൈക്കോടതി തന്നെയാണ്.ഒരു പ്രമുഖ ഹൈക്കോടതി അഭിഭാഷകന്റെ റിസോര്‍ട്ട് ഇടിച്ചതോടെയാണ് അന്ന്‍ ഹൈക്കോടതി സര്‍ക്കാരിനെതിരെ തിരിഞ്ഞത്.അഭിഭാഷകനെ തൊട്ടപ്പോള്‍ കോടതിക്ക് നൊന്തതില്‍ നീതിന്യായ ബാഹ്യമായ കാരണമാണെന്ന് എല്ലാവര്ക്കും ബോദ്ധ്യമായതാണ് .ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം സ്ഥലം മാറിപ്പോകുന്ന ചീഫ്ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബഞ്ച്, മുന്‍ സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് വിധി പുറപ്പെടുവിച്ചതും സദുദ്ദേശ്യപരമാണെന്ന് കരുതുക വയ്യ.ആറു മാസത്തിനു മുമ്പ് വാദം പൂര്‍ത്തിയാക്കിയ കേസ്സില്‍, വിധിപറയാന്‍ ചീഫ്ജസ്റ്റിസിന്‍റെ സ്ഥലംമാറ്റത്തിന്‍റെ തലേദിവസം വരെ കാത്തതും സംശയാസ്പദമാണ് .സാധാരണഗതിയില്‍ സ്ഥലം മാറ്റ ഉത്തരവ് വന്നാല്‍ പിന്നെ ഒരു ജഡ്ജിയും ചെയ്യാന്‍ തുനിയാത്ത പ്രവൃത്തി ചീഫ്ജസ്റ്റിസ് ചെയ്തതിലും ദുരൂഹതയുണ്ട്.പഴയ ഒരു ജഡ്ജി നിയമനം സംബന്ധിച്ച് ജ. കട്ജു നടത്തിയ വെളിപ്പെടുത്തലും ബി.ജെ.പി അദ്ധ്യക്ഷന്‍ പ്രതിയായ കേസ്സുകളില്‍
അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള നീക്കവും അമിക്കസ് ക്യൂറി ആയിരിക്കെ അമിത് ഷായ്ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ ഗോപാല്‍ സുബ്രഹ്മണ്യത്തെ ജട്ജിയാക്കാതിരി ക്കാന്‍ മോഡി സര്‍ക്കാര്‍ കളിച്ച തരികിടകളും എല്ലാം കൂടി നിയമവാഴ്ച്ചയിലുള്ള വിശ്വാസത്തിനു ഇളക്കം തട്ടിച്ചിരിക്കുകയാണ്.അതിന്റെ കൂടെയാണ് കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസിന്‍റെ ഈ ദുരൂഹവും യുക്തിക്കും സാമാന്യബോധത്തിനും നിരക്കാത്ത വിധിപ്രസ്താവം ഉണ്ടായിരിക്കുന്നത്.
സാധാരണക്കാരന്റെ ഏറ്റവും അവസാനത്തെ അഭയകേന്ദ്രവും രാഷ്ട്രീയ,ജാതി ,മത
മലിനീകരണത്തിന് പാത്രമാകുകയാണോ?മഹാകവി ജി.ശങ്കരക്കുറുപ്പ് ചോദിച്ചതു പോലെ ''നിഴലായിരുന്നെന്നോ സ്നേഹാധാരമീ ''സ്ഥാനം?എന്ന് സംശയം തോന്നുന്നു.
Fans on the page

2 comments:
നാലാം കിട രാഷ്ട്രീയക്കാരെ പോലെ മേല്‍ കോടതി ജഡ്ജിമാരും മാറി തുടങ്ങി....
Baiju Elikkattoor,
ഇത്തരം ജഡ്ജിമാരുള്ളിടത്ത് എങ്ങനെയാണ് സാധാരണക്കാരന് നീതി ലഭിക്കുക?
Post a Comment