മോടിയും ധാടിയും കൂട്ടാൻ
താടി വടിച്ചും വളർത്തിയും നോക്കി.
റോഡു വെട്ടി കാടു വെട്ടി
ഒടുവിൽ അടുത്തു നിന്ന
അന്യമതക്കാരന്റെ തലവെട്ടി.
അധികാരമുറപ്പിക്കാൻ
നരമേധം അനിവാര്യം.
ഉറച്ച സിംഹാസനം കാക്കാൻ
നിറവയറു കീറി
ഭ്രൂണത്തെ ശൂലത്തിൽ കോർത്തു.
ഇനിയെന്റെ ലക്ഷ്യം
ഇന്ദ്രപ്രസ്ഥം.
അതിനെത്ര തലവേണമെന്നതാ-
ണടിയന്റെ ചിന്ത!
Fans on the page
2 comments:
സമയാസമയം ഗുരുസി നടത്തിയില്ലെങ്കിൽ പിന്നെ അനർത്ഥങ്ങളാണ്....!!
ബൈജൂ,
കുരുതി നടത്തി രസിച്ച കിരാതന്മാരൊന്നും കാലത്തിന്റെ മുമ്പില്‍ കണക്കു പറയാതെ പോയിട്ടില്ല.
Post a Comment