കാടുകള് വെട്ടിത്തെളിച്ചാലും വേണ്ടില്ല
നാടിനെ രണ്ടായ് മുറിച്ചാലും വേണ്ടില്ല
കുന്നും മലയുമിടിച്ചാലും വേണ്ടില്ല
എന്നും വരള്ച്ച ഗ്രസിച്ചാലും വേണ്ടില്ല
പാവങ്ങളന്തിയുറങ്ങുന്ന കൂരകള്
പാടേ തകര്ത്തിട്ടാണെങ്കിലും വേണ്ടില്ല,
ഘോര പ്രളയവും ഭൂമികുലുക്കവും
തോരാത്ത മാരിയും കൊണ്ടു മലനാടു
തീരാ ദുരന്തത്തിലാണ്ടാലും വേണ്ടില്ല
എന്തു വന്നാലുമെനിക്കു പറക്കണം
കേ-റെയിലിന്റെ തിളങ്ങുന്ന ബോഗിയില്.
പറ്റിയാല് ഭാര്യക്കൊരാറക്കശമ്പളം
കിട്ടും പണിയൊന്നു പറ്റിച്ചെടുക്കണം
കേ-റെയിലില് തന്നെ; വേണ്ടേ വികസനം
നമ്മള്ക്കും നമ്മുടെ സ്വന്ത ബന്ധുക്കള്ക്കും?
No comments:
Post a Comment