കര്ഷകരോടുള്ള ബഹുമാന സൂചകമായിട്ടാണ് കാര്ഷിക കരി നിയമങ്ങള് റദ്ദാക്കുന്നതെന്നാണ് പ്രധാനമന്ത്രി മോഡി പറഞ്ഞത്.കര്ഷകസമരം ആരംഭിച്ച കാലം മുതല് മോഡിയും മറ്റു ബിജെപി നേതാക്കളും കര്ഷക ര്ക്ക് മേല് ചൊരി ഞ്ഞ ''ബഹുമാന വചനങ്ങള്'' എന്തൊക്കെയാണ് എന്ന് നോക്കാം.
*''എന്നെ നേരിടൂ ;നിങ്ങളെ നിശബ്ദരാക്കാന് എനിക്ക് വെറും രണ്ട് മിനിട്ട് മതി."--കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര
ലഖിംപൂര് ഖേരിയില് പ്രതിഷേധിച്ച കര്ഷകര് ക്കിട യിലേക്ക് കാര് ഓടിച്ചു കേറ്റിയും വെടി വച്ചും 4 കര്ഷ കരെയും ഒരു മാദ്ധ്യമ പ്രവര്ത്തകനെയും കൊന്നാണ് ഇവന്റെ സല്പുത്രന് ആശിഷ് മിശ്ര 'ബഹുമാനം' പ്രക ടിപ്പിച്ചത്.
*സമരക്കാര് ഖാലിസ്ഥാന് ഭീകരര് ആണെന്നായിരുന്നു രാജസ്ഥാനിലെ ദൌസയില് നിന്നുള്ള എം.പിയും മുന് കേന്ദ്രമന്ത്രിയുമായ ജസ് കൌര് മീണ പറഞ്ഞത്.പ്രധാന മന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്പ്പെടെയുള്ള മറ്റു ബി ജെ പി നേതാക്കള് ഈ ആരോപണം ഏറ്റുപിടിച്ചു.
*''കര്ഷക സമരക്കാര്ക്ക് ഖാലിസ്ഥാനികളും മാവോയി സ്റ്റുകളുമായി ബന്ധമുണ്ട്.''--ബിജെപിയുടെഐ.റ്റിസെല് മേധാവി അമിത് മാളവ്യ
*''യു.പിയില് കര്ഷകരെന്ന വ്യാജേന സമരം നടത്തുന്ന ത് ഗുണ്ടകളാണ്''--ബിജെപി ദേശീയ സെക്രട്ടറി വൈ.സ ത്യകുമാര്
*''ദില്ലിയില് പ്രക്ഷോഭം നടത്തുന്നവര് ഖാലിസ്ഥാന് വി ഘടന വാദികളാണ്.എന്റെ പക്കല് തെളിവുണ്ട്.''--ഹരി യാന മുഖ്യന് മനോഹര്ലാല് ഖട്ടര്
*''കര്ഷകസമരം പാക്കിസ്ഥാന് തീവ്രവാദികള് ഹൈ ജാക്ക് ചെയ്തിരിക്കുന്നു'' -- ബിജെപി ദേശീയ ജനറല് സെ ക്രട്ടറിയും ഉത്തരാഖണ്ഡ് പാര്ട്ടി ചുമതലയുമുള്ള ദുഷ്യ ന്ത് കുമാര് ഗൌതം
*''തുക് ഡെ തുക് ഡെ ഗാങ്ങ് ''--ബീഹാര് മുന് ഉപ മുഖ്യ ന് സുശീല് കുമാര് മോഡി
*''അരാജകത്വത്തിന്റെ ഗിനിപന്നികള്''--ദേശീയ സെ ക്രട്ടറി ബി.എല് .സന്തോഷ്
*''കര്ഷക സമരം നടത്തുന്നത് കുറ്റവാളികള്'' --മുന് കേന്ദ്ര മന്ത്രി രവിശങ്കര് പ്രസാദ്
*''പ്രതിഷേധിക്കുന്നതു കര്ഷകരല്ല,ഇടതുപക്ഷക്കാരും മാവോയിസ്റ്റുകളും രാജ്യദ്രോഹികളുമാണ്''-കേന്ദ്രമന്ത്രി പീയൂഷ് ഗോയല്
*''കര്ഷക പ്രതിഷേധത്തിന് പിന്നില് ചൈനയും പാക്കി സ്ഥാനുമാണ് '' --കേന്ദ്ര മന്ത്രി റാവു സാഹേബ് ധാന്വേ
*''സി എ എ വിരുദ്ധ സമരങ്ങള്ക്ക് പിന്തുണ നല്കിയ തുക് ഡെ തുക് ഡെ ഗാങ്ങുകളാണ് കര്ഷക വേഷം കെ ട്ടി സമരത്തിനിറങ്ങിയിരിക്കുന്നത്''--ദില്ലി ബിജെപി എം.പി മനോജ് തിവാരി
ബഹുമാനം പ്രകടിപ്പിക്കലും മാപ്പ് പറച്ചിലും പൂങ്കണ്ണീര് ഒഴുക്കലും എല്ലാം ഭൂലോ ക നുണയന്റെ വെറും അടവാണെന്നതിനു ഇതില്പരം തെളിവ് വേണോ?
No comments:
Post a Comment