Thursday, July 11, 2013

നനവ് അന്വേഷണം


രാജാവിന്റെ കിടക്കയില്‍ നനവ്
ആരീ പണിപറ്റിച്ചെന്നു നൃപന്‍.. .
അങ്ങല്ലാതാരും ശയിക്കാത്ത ശയ്യയില്‍
എങ്ങനെ വരുമന്യമൂത്രമെന്നു മന്ത്രി.
"ശത്രുരാജ്യത്തിന്‍ ഗൂഢാലോചന"
ചൊല്ലുന്നു രാജന്‍ .
ഒളിക്യാമറ നോക്കാമെന്നോതി സചിവന്‍ 
ദൃശ്യങ്ങള്‍ നിരീക്ഷിക്കേ
കണ്ടലസഗമനയാളാം രാജതോഴി തന്‍
നഗ്നമേനി നനവു തട്ടിയമട്ടില്‍ ശയ്യയില്‍ .
വാര്‍ത്ത ചോര്‍ത്തിയെടുത്ത പത്ര,-
ച്ചാനല്‍ ഗൃദ്ധ്ര വംശമാകവേ
വന്നു ചേര്‍ന്നതറിഞ്ഞു മന്നവനോതിയിങ്ങനെ:
''ക്യാമറയില്‍ ദൃശ്യങ്ങള്‍ തെളിയായ്കയാല്‍
നനവന്വേഷണം സിബിഐക്ക് വിടുന്നു.''
ചോദ്യ ശരങ്ങള്‍ കടുക്കവേ കൂട്ടി-
ച്ചേര്‍ത്തവനിത്രയും:
"കണ്ടിട്ടില്ല ഞാനാരെയും--ഒരു
പെണ്ണിനെ പ്പോലും തല്പത്തില്‍ ."





Fans on the page

2 comments:

  1. ദെത്തന്‍,

    കവിത ഇഷ്ടപ്പെട്ടു, നന്ദി! “ഗൃദ്ധ്ര” എന്താണ് അര്ഥം എന്നു പറഞ്ഞു തരുമോ..?

    ReplyDelete
  2. ബൈജൂ,
    ഗൃദ്ധ്രം കഴുകനാണ്.അത്യാഗ്രഹമുള്ള എന്നും “ഗൃദ്ധ്ര”പദ ത്തിനു അര്ത്ഥമുണ്ട്.
    നല്ല വാക്കുകള്‍ക്കു നന്ദി .

    ReplyDelete