Total Pageviews

Sunday, October 19, 2025

സർവ്വ … സ്മരണ -38 രണ്ട് ഇൻക്രിമെൻ്റ് പോയി |

പിൻവാതിൽ നിയമനത്തിനെതിരെ ‘ കേരളാ യൂണിവേസിറ്റി ജീവനക്കാർ നടത്തു ന്നസമരം അവസാനിപ്പിക്കാനുള്ള ഒരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരുന്നപ്പോൾ ,സമരം കടുപ്പിക്കാൻ ഐക്യവേദി തീരുമാനിച്ചു. അതിൻ്റെ ഭാഗമായി ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പു സത്യഗ്രഹം ആരംഭിച്ചു. അധികാ രികളും അവർക്കു ദാസ്യവേല ചെയ്യുന്ന ഒരു സംഘടനയും ചേർന്ന് സമരം പൊളി ക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യാനും തുടങ്ങി.
സമാധാനപരമായി കുത്തിയിരുന്നു മുദ്രാ വാക്യം വിളിക്കുന്ന വനിതകൾ ഉൾപ്പടെ യുള്ള സമരക്കാരെ അറസ്റ്റു ചെയ്തു നീക്കാനുള്ള ശ്രമം പാളിയപ്പോൾ വിദ്യാർത്ഥിക ളെ ഇളക്കിവിടാൻ നോക്കി. അതും ഫലിക്കാതായപ്പോൾ ഗുണ്ടാകളെ SFI വേഷം കെട്ടിച്ച് ഞങ്ങളെ ആക്രമിക്കാൻ വിട്ടു. അവർ ചെടിച്ചട്ടിയും കല്ലും കമ്പും ഉപയോ ഗിച്ച് സമരക്കാരെ ആക്രമിച്ചു. നിരവധി സ്ത്രീകൾ കൈയുംകാലും തലയും പൊ ട്ടി ആശുപത്രിയിലായി. പോലീസ് നോക്കി നിൽക്കേയാണ് ഗുണ്ടകൾ ഈ അക്രമ ത്തിനു മുതിർന്നത്. അധികൃതരാരും തന്നെ പരുക്കേറ്റ് ആശുപത്രിയിലായ ജീവന ക്കാരെ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല,
പോലീസൻ്റെയും ഗുണ്ടാകളുടെയും സഹായത്തോടെ സമരം അടിച്ചൊതു ക്കാമെ ന്ന അധികാരികളുടെ കണക്കുകൂട്ടൽ തെറ്റി. പൊതുജനാഭിപ്രായം സമരത്തനനു കൂലമായി . ഒരു സിൻഡിക്കേറ്റംഗത്തിൻ്റെ ദുർ വാശി കൊണ്ടു മാത്രം പിടിച്ചു നില്കാ നാകില്ലെന്ന് മറ്റംഗങ്ങൾക്കു ബോദ്ധ്യമായി. സർവ്വാധികാരിയായ ആ സിൻഡിക്കേ റ്റംഗത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയാ യിരുന്നു ഈ സസ്പൻഷൻ എന്ന് അവർ മനസ്സിലാക്കി.

എന്നെ എന്തെങ്കിലും കാരണം പറഞ്ഞ് സസ്പൻ്റ് ചെയ്യണമെന്ന് പ്രസ്തുത സിൻഡിക്കേ റ്റംഗം ഉന്നമിട്ടിരുന്നു. വ്യക്തിവി രോധവും പകയും മൂലം അന്ധനായ അദ്ദേഹം ആയിടക്കു നടന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ ജീവനക്കാരുടെ പ്രതിനിധിയായി മത്സരിച്ച എന്നെ തോല്പി ക്കാൻ ജീവനക്കാരുടെ വീടുവീടാന്തരം കയറിയിറങ്ങി. ജാതിവിഷം കുത്തിവച്ചാ യാരുന്നു പ്രചരണം.ഐക്യവേദി സ്ഥാനാ ർത്ഥിയായിരു ന്ന എനിക്കെതിരേ ഇദ്ദേഹം നടത്തിയ ഈ ഹീന പ്രചരണത്തെ ഫല പ്രദമായി ചെ റുക്കാൻ പറ്റിയത് ആർ.എസ്. ശശികുമാറിൻ്റെയും അദ്ദേഹത്തിൻ്റെ സംഘടനയുടെ യും ആത്മാർത്ഥമായ ‘പ്രവർത്തനം കൊണ്ടായിരുന്നു. അതാണ് ശശിക്കുനേ രേയു ള്ള അപ്രീതിക്കു കാരണം.
തോല്പിക്കാനോ പറ്റിയില്ല. ‘എന്നാൽ പിന്നെ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ നി ന്നും എന്നെ അകറ്റിനിർത്തി വോട്ടു ചെയ്യിക്കാതിരിക്കുക. എന്നതായി അടുത്ത ല ക്ഷ്യം.അപ്പോഴാണ് ഇങ്ങനെ ഒരവസരം വീണുകിട്ടിയത്. പുതിയ സെനറ്റ് ‘ പുന:സം ഘടിപ്പിച്ചിട്ടില്ലാത്തതിനാൽ അതെളുപ്പമാ ണെ’ന്നു കണക്കൂ കൂട്ടി. അതുകൊണ്ട് സെനറ്റ് റീ കോൺസ്റ്റിട്യൂഷനും സിൻഡി ക്കേറ്റിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കു ന്നതിനു മുമ്പു വരെ ഞങ്ങളെ സസ്പൻഷനിൽ നിർത്താനായിരുന്നു പ്ലാൻ.
പക്ഷേ ഗുണ്ടാ ആക്രമണത്തോടെ സമരത്തി ൻ്റെ ഗതി മാറി. താമസിയാതെ സമരം ഒത്തു തീർപ്പാക്കാനും സസ്പൻഷൻ പിൻവലി ക്കാനും സിൻഡിക്കേറ്റ് നിർബ്ബന്ധിത മായി. സമരത്തോടനുബന്ധിച്ചു നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാനും തീരുമാനമായി. പിന്നീട് അന്വേഷണത്തിനു നിയോഗിച്ച ഏകാംഗ കമ്മിഷൻ ആ രാണെന്നറിഞ്ഞ പ്പോഴാണ് അതിലെ ചതി മനസ്സിലായത്. സർവ്വാധികാരിയായ സിൻസിക്കേറ്റംഗ ത്തിൻ്റെ സിൽബന്തി ആയ ഒരു റിട്ടയേഡ് മജിസ്ട്രേട്ട് ‘ആയിരു ന്നു ആ ഏകാംഗ കമ്മീഷൻ. അപ്പോഴേ റിപ്പോർട്ടും ശുപാർശയും എന്തായി രിക്കു മെന്ന് ഊഹിച്ചു. അതുപോലെ തന്നെ സംഭവിച്ചു. ഞങ്ങളുടെ രണ്ടു പേരുടെയും രണ്ട് ഇൻക്രിമെൻ്റ് വീതം കുമിലേറ്റീവ് ഇഫക്റ്റിൽ ബാർ ചെയ്യാനായിരുന്നു ശുപാർ ശ. എന്നു വച്ചാൽ പെൻഷൻ പറ്റും വരെ 2 ഇൻക്രിമൻ്റ് പൊയ്ക്കെണ്ടി രിക്കും. ശുപാ ർശ കിട്ടേണ്ട താമസം അത് സിൻഡിക്കേറ്റ് അംഗീകരിച്ചു
സമരം നടക്കുന്നതിനിടെ ഞങ്ങളോട് അനുഭാവമുള്ള പല പ്രമുഖരും ഒത്തുതീർ പ്പിനു ശ്രമിക്കുകയുണ്ടായി. പേരു കേട്ട ഗാന്ധിയനായ ശ്രീ കെ.ഇ.മാമ്മൻ ആയിരു ന്നു അതിൽ ഒരാൾ. അന്നത്തെ പ്രോവൈസ് ചാൻസലറായിരുന്ന പ്രൊഫ. സിറിയ ക് തോമസുമായും ഞാനുമായും അദ്ദേഹത്തിന് നല്ല അടുപ്പമുണ്ടായിരുന്നു. ഞങ്ങ ളാരും അഭ്യർത്ഥിക്കാതെയാണ് മാമൻസാർ ഇതിൽ ഇടപെട്ടത്. പി.വി.സിയെ കണ്ട ശേഷo അദ്ദേഹം എന്നെ കാണാൻ വന്നിരുന്നു. പിവിസിയുടെ ഓഫീസ് തല്ലിപ്പൊ ള്ളിച്ചു അകത്തു കയറിയത് ക്രിമിനൽ കുറ്റമാണ്. അതുകൊണ്ട് ഞങ്ങൾ രണ്ടു പേരും മാപ്പുപറഞ്ഞാലേ പ്രശ്നം തീരു എന്ന് പിവിസി പറഞ്ഞത്രേ. അദ്ദേഹം പറയു ന്നത് കള്ളമാണെന്നും തുറന്നു കിടന്ന വാതിൽ തല്ലിപ്പൊളിക്കേണ്ട ആവശ്യമി ല്ലാ യിരുന്നു എന്നും ഞാൻ അറിയിച്ചു. അപ്പോൾ മാമൻ സാർ പറഞ്ഞത്: ‘’ സിറിയക് സത്യമല്ല പറയുന്നതെന്ന് എനിക്കും തോന്നി”എന്നാണ്.
സസ്പൻഷൻ, വോട്ടു ചെയ്യിക്കാതെ അകററി നിർത്തുക തുടങ്ങിയ പരിപാടികൾ നടപ്പിലാക്കി എന്നെ വരുതിയിലാക്കാം എന്ന കണക്കു കൂട്ടലുകൾ മനസ്സിൽ വച്ചു കൊ ണ്ടായിരി ക്കണം, “അയാൾ എൻ്റെ കാൽക്ക ൽ വന്നു വീഴും” എന്ന് സർവ്വാധി കാരി ഞങ്ങളുടെ പ്രസിഡൻ്റിനോടു പറഞ്ഞ് മന: പായസം കുടിച്ചത്. ഞങ്ങൾക്ക് കുറച്ചു സാമ്പത്തിക നഷ്ടം ഉണ്ടാക്കാൻ കഴിഞ്ഞെന്ന് അദ്ദേഹ ത്തിനും അദ്ദേഹ ത്തിൻ്റെ സേവകന്മാർക്കും സന്തോഷിക്കാം. പക്ഷേ ഞാൻ ചെന്ന് അദ്ദേത്തിൻ്റെ കാ ലു പിടിക്കും എന്നു സ്വപ്നം കണ്ടതു വെറുതേയായി. ഉദ്ദേശ ശുദ്ധിയി ല്ലാതെ ചെയ്യു ന്ന ഏതു പ്രവൃത്തി യുടെയും ഫലം ഇങ്ങനൊക്കെത്തന്നെയായിരിക്കും. സിൻഡി ക്കേറ്റിലിരുന്നുകൊണ്ട് സർവ്വകലാശാലയെ ചൂഷണം ചെയ്യുകയും അഴിമതിയും ‘സപജനപക്ഷപാതവും നടത്തുകയും ചെയ്യുന്നതിനെതിരെ നിരന്തരം ശബ്ദിക്കുക യും അദ്ദേഹത്തിൻ്റെ പല കള്ളത്തരങ്ങളും വെളിച്ചത്തു കൊണ്ടുവരികയും ചെയ’തതാണ് എന്നോട്ടുളള വിദ്വേഷത്തിനു കാരണം.








Fans on the page

Tuesday, October 14, 2025

സർവ്വ … സ്മരണ–37 സ. ഇ കെ.നായനാരുടെ ചാണക്യ തന്ത്രം

പിൻവാതിൽ നിയമനത്തിനെതിരെ സമരം ചെയ്തതിൻ്റെ പേരിൽ നടന്ന ഞങ്ങളുടെ (ആർ.എസ് ശശികുമാറിൻ്റെയും എൻ്റെയും) സസ്പൻഷൻ്റെയും തുടർന്നുണ്ടായ സമര ത്തിൻ്റയും കഥ നേരത്തേ പറഞ്ഞുവല്ലോ. സമരം ഒരാഴ്ച പിന്നിട്ടിട്ടും ഒത്തുതീർ പ്പിനു ളള ഒരു നീക്കവും കാണാതിരുന്നപ്പോൾ സ്റ്റാഫ് യൂണിയൻ നേതൃത്വത്തിന് ഒരു ഐ ഡിയ തോന്നി. പ്രശ്നം നിയമസഭയിൽ കൊണ്ടുവരാമെന്നും ഏതെങ്കിലും കോൺസ് എം.എൽ എ യെ കൊണ്ട് ഉന്നയിപ്പിക്കാമെന്നും അവർ ‘ ഏറ്റു. ഞങ്ങൾ നിരുത്സാഹ പ്പെ ടുത്തിയില്ല അസംബ്ലി നടന്നുകൊണ്ടിരിന്ന സമയമായിരുന്നു. ആര്യാടൻ മുഹമ്മദാണ് പ്രമേയം കൊണ്ടുവന്നതു

പിൻ വാതിൽ നിയമനത്തിനെതിരെ സമരം ചെയ്തതിൻ്റെ പേരിൽ കേരള സർവ്വകലാ ശാലയിലെ രണ്ട് ഐക്യവേദി നേതാക്കളെ സസ്പൻ്റ് ചെയ്തിരിക്കയാണെന്നും അവരു ടെ സസ്പൻഷൻ അടിയന്തിരമായി പിൻവലിക്കണമെന്നും ഈ സഭ കേരള സർവ്വക ലാശാലാ അധികൃതരോട് അഭ്യർത്ഥിക്കുന്നു. എന്നോ മറ്റോ ആയിരുന്നു പ്രമേയം. പ്രമേയത്തിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായമുണ്ടായി. ഒരു ശശികു മാറിനെ യും ഒരു ഭരതനെയും സസ്പൻ്റ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്തി ഇ.കെ. നായനാർ പറഞ്ഞതോടെ ബഹളമായി. ഭരതനല്ല ദത്തനാണ് .അയാൾ സി.പി.ഐ അനുഭാവി യായതിനാൽ മുഖ്യമന്ത്രി മനപ്പൂർവ്വം ആക്ഷേപിക്കാൻ പേര് തെറ്റിച്ചു പറഞ്ഞതാ ണെന്നുമായി ആര്യാടൻ മുഹമ്മദ്.

മുഖ്യമന്ത്രി തിരുത്തിയെങ്കിലും, ബഹളമൊടുങ്ങിയില്ല. വാഗ്വാദം മുറുകിയപ്പോൾ വിഷ യം ആകെ കുഴഞ്ഞുമറിഞ്ഞു . ഒരു സിപി ഐ – സിപിഎം ശീതസമരമായി ചിത്രീകരി ക്കാനായി ശ്രമം. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇളകിവശായി. അവർ വാക്കൗട്ട് പ്രഖ്യാപിച്ചു. അവർ ഒന്നടങ്കം പുറത്തേ ക്കിറങ്ങുന്ന ഘട്ടമായി. അപ്പോൾ മുഖ്യമന്ത്രി ചോദിച്ചു:” ഇറങ്ങിപ്പോക്കിൻ്റെ കൂടെ തുണി പൊക്കി കാണിക്കലുമുണ്ടോ?” സ .നായനാരുടെ ചോദ്യം കേട്ട് ഭരണകക്ഷി അംഗങ്ങൾ പോലും സ്തംഭിച്ചിരിക്കേ പ്രതിപക്ഷം സഭ വിട്ടു പുറത്തേക്കു പോയി.

അവർ പോയിക്കഴിഞ്ഞപ്പോൾ, അടുത്തിരുന്ന റവന്യു മന്ത്രി സ. കെ. ഇ ഇസ്മയിലി നോട് ഒരു ചെറു ചിരിയോടെ മുഖ്യൻ പറഞ്ഞു: താൻ നോക്കിക്കോ നാളെ നമ്മടെ രണ്ടു പാർട്ടിക്കാർ തമ്മിലെ സ്പർദ്ധയും വാശിയുമൊന്നുമായിരിക്കില്ല വല്യ വാർത്ത. ഞാൻ അവസാനം പറഞ്ഞതായിരിക്കും പ്രധാന തലക്കെട്ട്’

മുഖ്യമന്ത്രി പറഞ്ഞതുപോലെ ഫലിച്ചു. അദ്ദേഹം പറഞ്ഞതായിരുന്നു എല്ലാ പത്ര ങ്ങളിലെയും പ്രധാന വാർത്ത. സഭയിൽ നടന്ന വാദപ്രതിവാദങ്ങളെ ല്ലാം മുഖ്യമ ന്ത്രിയുടെ അവസാന ത്തെ ചോദ്യത്തിൽ മുങ്ങിപ്പോയി.

പിന്നെയും പല ആഴ്ചകൾക്കു ശേഷമാണ് സമരം അവസാനിച്ചത്.

Sunday, October 5, 2025

സർവ്വ ...... സ്മരണ_36 പിൻവാതിൽ നിയമനത്തിനെതിരെ

സർക്കാർ( ഇടതായാലും വലതയാലും) പിൻവാതിൽ നിയമനങ്ങളിൽ കമ്പം കയറിയിട്ടു കാലം കുറേയായി. പ്രീഡിഗ്രി ബോഡ് വിരുദ്ധ സമരസമയത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ബുദ്ധിയിലാണ് ആദ്യമായി ഈ പിൻവാതിൽ നിയമന തന്ത്രം ഉദയം കൊണ്ടതെന്നു വേണം കരുതാൻ. ഗാന്ധിജി സർവ്വകലാശാല സ്ഥാപിച്ചപ്പോൾ ‘ ഓപ്ഷൻ കൊടുത്ത കേരള സർവ്വകലാ ശാലാ ജീവനക്കാരെ തഴഞ്ഞിട്ട് പിൻവാതിൽ വഴി നിയമിച്ചതിൻ്റെ രുചിയോർത്താകണം ബോഡ് വിരുദ്ധ ‘കസമരകാലത്ത് മന്ത്രി ഇതു പയറ്റി നോക്കിയത്. പക്ഷേ ഈ തരികി ട പൂർണ്ണ ഫലപ്രാപ്തിയിൽ എത്താൻ ഞങ്ങൾ സമ്മതിച്ചില്ല. എങ്കിലും പിന്നീട് അധികാരത്തിലെത്തിയ ഇടതുപക്ഷസർ ക്കാരിൻ്റെ കാലത്തും അന്നത്തെ സിൻ്റിക്കേ റ്റ് പിൻവാതിൽ നിയമനം ഫലപ്രദമായി നടപ്പാക്കാൻ തുടങ്ങി. ചെറിയ പ്രതിഷേധ ങ്ങൾ വക വയ്ക്കാതെ അഴിമതി നിയമനം തുടർന്നപ്പോൾ, സിൻഡിക്കേറ്റ് സഹായ ഇടതുപക്ഷ സംഘടന ഒഴിച്ചുള്ള സംഘടന കൾ ഐക്യവേദി രൂപവത്കരിച്ച് സമരം തുടങ്ങി. തങ്ങളുടെ സ്വന്തം സർക്കാർ ഭരിക്കുമ്പോൾ ഒരു സമരവും വകവയ്ക്കില്ല എന്ന അഹങ്കാരത്തോടെ സിൻഡിക്കേറ്റ് അഴിമതി തുടർന്നപ്പോൾ ഒരു സിൻഡിക്കേറ്റ് യോഗം തടസ്സപ്പെടുത്താൻ ഐക്യ വേദി തീരുമാനിച്ചു. വ്യവസ്ഥാപിത മാർഗ്ഗത്തിൽ സമരനോട്ടീസ് നൽകിയെങ്കിലും ചർച്ചക്കു പോലും അധികാരികൾ തയ്യാറായില്ല . ഗ്രില്ലും കതകും എല്ലാം അടച്ച് സിൻഡിക്കേറ്റ് യോഗം ആരംഭിച്ചു.
ഗ്രിൽ അടച്ച്’ കവാടത്തിൽ സെക്യൂരിറ്റിക ളെയും നിർത്തിയതിൻ്റെ ബലത്തിൽ സിൻഡിക്കേറ്റ് യോഗം ആരംഭിച്ചെങ്കിലും തുറന്നു കിടന്ന, പ്രോ വൈസ് ചാൻസലറുടെ മുറിയിൽ കൂടി യോഗം നടക്കുന്ന ഹാളിൽ എത്തിയ ഐക്യവേദി പ്രവർത്തകർ ഉപരോധം തുടങ്ങി. മുദ്രാവാക്യം വിളക ളുടെയും പ്രസംഗത്തിൻ്റെയും ബഹളം മൂലം സിൻഡിക്കേറ്റിന് യോഗം നടത്തിക്കൊണ്ടു പോകാൻ കഴിയാതായി. യോഗം പിരിച്ചു വിട്ടു. സിൻഡിക്കേറ്റ് റൂമിനു വെളിയിലേക്കു ‘ ഇറങ്ങുന്ന തിരക്കിൽപെട്ട് ഒരു പ്രമാണിയാ യ അംഗം താഴെ വീണു. ഞാൻ നിൽക്കുന്ന തിനടുത്താണ് അദ്ദേഹം വന്നു പതിച്ചതു. ഭാഗ്യത്തിന് അദ്ദേഹത്തിനു പരിക്കൊന്നും പറ്റിയില്ല. പക്ഷേ ഇതു കണ്ടുകൊണ്ടുനിന്ന അസോസിയേഷൻ പ്രസിഡൻ്റ് ചിരിച്ചു കൊണ്ട് എന്നോടു പറഞ്ഞു: “ഇതു കാല ത്തിൻ്റെ കാവ്യനീതിയാ”.

എനിക്കൊന്നും അപ്പോൾ മനസ്സിലായില്ല. ബഹളം കഴിഞ്ഞ പ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു “ രണ്ടാ ഴ്ച മുമ്പ് ഒരു കമ്മിറ്റി’ മീറ്റിംഗ് കഴിഞ്ഞിറ ങ്ങിയപ്പോൾ , ആ ദത്തൻ എൻ്റെ കാലിൽ വന്നു വീഴും. എന്ന് അങ്ങേർ എന്നോട് പറഞ്ഞതാ.ഇപ്പോൾ ദാ അങ്ങേർ അക്ഷ രാർത്ഥത്തിൽ ദത്തൻ്റെ കാൽക്കൽ വന്നു വീണിരിക്കുന്നു. അദ്ദേഹം ചിരിച്ചു; ഞാനും. പക്ഷേ അതൊരു ഗൂഢാലോച നയുടെ ബഹിസ്ഫു രണമായിരുന്നെന്നു പിന്നീട് തെ ളിഞ്ഞു.
അന്നു തന്നെ എന്നെയും സ്റ്റാഫ് യൂണിയൻ നേതാവ് ആർ എസ് . ശശികുമാറിനെയും സസ്പൻ് ചെയ്തു. അടുത്ത ദിവസം മുതൽ ഞങ്ങളുടെ സസ്പൻഷൻ പിൻവലിക്കണ മെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ സ്റ്റേ ഇൻ സ്ട്രൈക്കും തുടങ്ങി.
സമരം നീണ്ടു പോയപ്പോൾ ഒത്തു തീർപ്പാക്കാൻ പല ഫോ ർമുല കളുമായി ദൂതന്മാർ ഐക്യവേദി നേതാക്കന്മാരെ സമീപിക്കാൻ തുടങ്ങി. എല്ലാറ്റിലും ഉണ്ടായിരുന്ന കോമൺ ഫാക്ടർ ഞങ്ങൾ രണ്ടു പേരും മാപ്പു പറയ ണം എന്നതായിരുന്നു. അപ്പോഴാണ് “ദത്തൻ വന്നൻ്റെ കാൽക്കൽ വീഴും” എന്ന സിൻഡി ക്കേറ്റ് സർവ്വാധികാരിയുടെ പ്രവചനത്തിൻ്റെ പൊരുൾ മനസ്സിലായത്. ഞങ്ങൾ അതിനു തയ്യാറായില്ല. സമരം നീണ്ടു പോയി. ഒടുവിൽ അദ്ദേഹത്തിൻ്റെ ദുർവ്വാശി തിരിച്ചറിഞ്ഞ മറ്റു സിൻഡിക്കേറ്റംഗങ്ങൾ മുൻകൈ എടുത്ത് ഒരു മാസത്തിനു ശേഷം സമരം ഒത്തു തീർപ്പാക്കി. സിൻഡിക്കേറ്റ് ഉപരോധവും തുടർന്നുണ്ടായ സംഭവങ്ങളെയും കുറിച്ചു ഒരു ഏകാംഗ കമ്മീഷനെ കൊണ്ട് അന്വേ ഷിപ്പിക്കാനും ഞങ്ങളെ തിരിച്ചെടുക്കു വാനും തീരുമാനിച്ചു.

Fans on the page

Monday, August 25, 2025

സര്‍വ്വ…. സ്മരണ – 33 അക്കരജപ്പാന്‍

യൂണിവേഴ്സിറ്റിയില്‍ അസ്സിസ്റ്റന്റായി ജോലിക്ക് കയറിയിട്ട് അധിക നാളായില്ല.പ്രീഡി ഗ്രീപരീക്ഷാ സെക് ഷനിലാണ് ആദ്യമായി ജോയിന്‍ ചെയ്തത്.സെക് ഷന്റെ മേധാവി സെക് ഷന്‍ ഓഫീസറാണ്.അദ്ദേഹമുള്‍പ്പെടെ എല്ലാവരും സൌഹാര്‍ദ്ദത്തോടെയും സ്നേഹത്തോടെയും  ആണ് പെരുമാറുന്നതു.നല്ല സഹകരണം എല്ലാവരില്‍ നിന്നും കിട്ടിയതു മൂലം വേഗം ജോലികള്‍ പഠിക്കാന്‍ കഴിഞ്ഞു.ഒന്ന് രണ്ടു വര്‍ഷത്തെ പരീക്ഷാജോലികള്‍ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു.കോളേജുകളില്‍ നിന്നുമെത്തുന്ന അപേക്ഷകളും പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ അപേക്ഷകളും അടുക്കി പ്പെരുക്കി നോമിനല്‍ റോള്‍തയ്യാറാക്കി ഹാള്‍ട്ടിക്കറ്റ്‌ അയച്ചു കഴിഞ്ഞാല്‍ കുറെ ദിവസത്തെക്കു പണി കുറവാണ്.അങ്ങനെഇരിക്കുന്ന ഒരുദിവസം ഞങ്ങളുടെ സെക് ഷന്റെ മുമ്പില്‍ കൂടി പോയ ഒരാളെ ചൂണ്ടി എന്റെ അടുത്തിരിക്കുന്ന സുഹൃത്ത് ചോദിച്ചു അയാളെ അറിയുമോ? കാമ്പസ്സില്‍ വച്ചു പലപ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടിട്ടില്ല.    

‘’ആരാ കക്ഷി?’’ ഞാന്‍ ചോദിച്ചു.

‘’അതാണ്‌ അക്കരജപ്പാന്‍’’ 

പല കുസൃതികളും ഒപ്പിക്കുന്നതില്‍ വിരുതനായ സുഹൃത്തിന്റെ പറച്ചില്‍ കേട്ട് ഞാന്‍ ചിരിച്ചു. ‘’അതെന്തൊരു പേര്‍?’’ ഒറിജിനല്‍ പേര് തന്നെയോ?അതോ നിങ്ങള്‍ കല്പിച്ചു കൊടുത്തതോ?”

‘’ഞാനല്ല.അയാളുടെ സെക് ഷന്‍ കാര്‍ കല്പിച്ചു കൊടുത്തതാണെന്നാ കേള്‍ക്കുന്നത്.”

സുഹൃത്ത് ആ കഥ പറഞ്ഞു:

‘’ടൈപ്പ  വരുന്നകോപ്പി നമ്മള്‍ എഴുതിക്കൊടുത്തതുമായി ഒത്തനോക്കാറില്ലേ?’’ 

അതായത് കമ്പയര്‍ ചെയ്യാറുണ്ട് എന്ന്. ഞാന്‍ സംശയം ചോദിച്ചു.

“അതെ.’’സുഹൃത്ത് സമ്മതിച്ചു.നോമിനല്‍ റോളിന്റെ പേജില്‍ അടിച്ചു വന്നത് മുഴുവന്‍ ഇംഗ്ലീഷു ക്യാപ്പിറ്റല്‍ അക്ഷരങ്ങളില്‍ ആയിരുന്നു.സ്പീഡില്‍ വായിച്ചു വന്നപ്പോള്‍ AKARAJAPPAN എന്നത് പുള്ളിക്കാരന്‍ വായിച്ചത് ‘അക്കരജപ്പാന്‍’ എന്നായിപ്പോയി. അതോ ടെ കക്ഷിക്ക് അക്കരജപ്പാന്‍ എന്ന പേരും വീണു.

‘’അയാള്‍ കേള്‍ക്കെ തമാശായിപോലും അങ്ങനെ പറയരുത്.തടി കേടാകും’’ കഥ പറഞ്ഞുകഴിഞ്ഞു സുഹൃത്ത് മുന്നറിയിപ്പ് തന്നു.

‘’അപ്പോള്‍ സൂക്ഷിച്ചു കമ്പയര്‍ ചെയ്തില്ലെങ്കില്‍ ഇരട്ടപ്പേര് വീഴും അല്ലെ?”എന്ന യെന്റെ ചോദ്യത്തിനു”ഉറപ്പായും”എന്നായിരുന്നു സുഹൃത്തിന്റെ മറുപടി.

‘’വേറെ വല്ലവര്‍ക്കുമിങ്ങനെ കമ്പയറിങ്ങിന്റെ ഫലശ്രുതിയായി വട്ടപ്പേര്‍ കിട്ടിയിട്ടുണ്ടോ’’എന്നായി ഞാന്‍.കംപയരിങ്ങിറെ ഫലമായി കിട്ടിയിട്ടില്ല.അല്ലാതെ വട്ടപ്പേ രുള്ള ഒരുപാട് പേരുണ്ടെന്ന് സുഹൃത്ത് പറഞ്ഞു.                                                                                                                                                                                                                                                                                                                                           



Fans on the page