മദ്യം വിഷമാണെന്നു ഗുരു.
വാറ്റുചാരായത്തെ കുറിച്ചാ-
ണപ്പറഞ്ഞതെന്നു ശിഷ്യൻ.
ആകയാൽ ശീമമദ്യ-
മാകാമെന്നും ശിഷ്യൻ.
ചെത്തരുതെന്നു ഗുരു.
പെൻസിൽ ചെത്തുന്ന കാര്യമെന്നു
ശിഷ്യ പുത്രവ്യാഖ്യാനം.
നല്ലവാക്കു പറയുന്നതും
മാപ്പ് കൊടുക്കുന്നതുമാണു
ഉപദ്രവം തുടരുന്ന ദാനത്തേക്കാ-
ളുത്തമമെന്നു ഗുരു.
കൈവെട്ടുന്നതും കുടലെടുക്കുന്നതു-
മാണുകേമമെന്നു ശിഷ്യർ.
“എന്റെ പിന്നാലെ വരുവിൻ;
ഞാൻ നിങ്ങളെ മനുഷ്യരെ
പിടിക്കുന്നവരാക്കും”
എന്നു മീൻ പിടുത്തക്കാരോടു ഗുരു.
“എന്റെ പിന്നാലെ വരിക പണവുമായി
ഞാൻ നിങ്ങളെ മനുഷ്യ-
ക്കടത്തിനിരയാക്കും”
എന്നു പുതിയ ശിഷ്യൻ.
ഞാൻ നിങ്ങളെ മനുഷ്യരെ
പിടിക്കുന്നവരാക്കും”
എന്നു മീൻ പിടുത്തക്കാരോടു ഗുരു.
“എന്റെ പിന്നാലെ വരിക പണവുമായി
ഞാൻ നിങ്ങളെ മനുഷ്യ-
ക്കടത്തിനിരയാക്കും”
എന്നു പുതിയ ശിഷ്യൻ.
Fans on the page
വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവിൽ അമേരിക്കയിലേക്ക് മനുഷ്യക്കടത്ത് ആസൂത്രണം ചെയ്ത കത്തോലിക്കാ വൈദികൻ ഫാ.ജൈസൺ കൊള്ളന്നൂരിനെ (കേരള കത്തോലിക്കാ മെത്രാൻ സമിതി(കെ.സി.ബി.സി)യൂത്ത് കമ്മീഷൻ സെക്രട്ടറി)കുറിച്ചുള്ള വാർത്ത അറിഞ്ഞപ്പോൾ എഴുതിയത്.
ReplyDeleteSishyan eppozhum jiivikkan patichavanum athinal guruvekkal buddhimanumanu!
ReplyDelete