“നീയവന്റെ മുഖത്തു തുപ്പി
നാറുന്ന തെറിവിളിച്ചു
വടിവാളും വെട്ടുകത്തിയും കൊണ്ടു വെട്ടി
മുഖം വികൃതമാക്കി;
മുഴം കൈ അറുത്തു
നാഭിക്കു തൊഴിച്ചു
മൂക്കിടിച്ചു പരത്തി
പല്ലു തെറിപ്പിച്ചു
അത് കണ്ടു നിന്ന എന്റെ മുമ്പിൽ
നിരപരാധി ചമയുന്നതെന്തിനു സഖാവേ?”
“മുഖത്തു തുപ്പിയതു ഞാനല്ല; വായാണു.
തെറി വിളിച്ചത് നാക്കാണു
വെട്ടിയതും കുത്തിയതും കൈയ്യാണു.
തൊഴിച്ചതു കാലാണു
മൂക്കിനിടിച്ചതും നാക്കുമുറിച്ചതും
പല്ലു കൊഴിച്ചതും തലയാണു.
പിന്നെങ്ങനെ ഞാനപരാധിയാകും?“
Fans on the page
ചെയ്തതും ചെയ്യിച്ചതും ബ്രാഞ്ച് സെക്രട്ടറി,ലോക്കൽ സെക്രട്ടറി,ഏരിയാസെക്രട്ടറി,ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയവരല്ലേ?അതിൽ പാർട്ടിയ്ക്കെന്തു ഉത്തരവാദിത്വം?
ReplyDeleteഅതെയതെ.... ഞാന്‍ നിരപരാധിയാണ്...... ഈ അപരാധം ചെയ്തവര്‍ക്ക് ആര്‍ക്കും ഞാനുമായി ഒരു ബന്ധവും ഇല്ല.......!!!
ReplyDeleteകവിത നന്നായിരിക്കുന്നൂ, നല്ല മൂര്‍ച്ച....!
niiyathinu driksakshiyaanalle? nii chodyam cheyyanum muthirunnu.
ReplyDeletenjangal polisilkkotukkunna prathippattikayil ninte peravum aadyam!