Total Pageviews

Thursday, January 28, 2010

മണി (എം.എം) മുരളുന്നത് ആര്‍ക്കു വേണ്ടി?

മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായി.സകല കൈയേറ്റക്കരെയും ഒഴിപ്പിക്കുമെന്നും കൈയേറ്റക്കാര്‍ക്ക് കൂട്ടു നില്ക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിടുകയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അധികം വൈകാതെ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറി എം. എം.മണിയുടെ പ്രഖ്യാപനവും വന്നു.മൂന്നാറില്‍ നിന്ന് ആരെയും ഒഴിപ്പിക്കാന്‍ സി.പി. എം അനുവദിക്കില്ലെന്ന്.പാര്‍ട്ടിയുടെ നയം അതാണെന്നാ
ണ് അദ്ദേഹം പറയുന്നത്.പാവപ്പെട്ട കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന പാരമ്പര്യം കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റി)ന് ഇല്ലത്രെ.

മാത്രമല്ല നവീന മൂന്നാറിന്റെ സ്ഥിതി എന്തായെന്ന് അതിനെക്കുറിച്ചു കുറിച്ചു പറഞ്ഞവരോടു പോയി ചോദിക്കണമെ
ന്നും അതൊക്കെ ശുദ്ധ തട്ടിപ്പാണെന്നും നിവേദിത പി ഹരന്‍ എന്ന സ്ത്രീ വിവര ദോഷിയാണെന്നും പഴയ ദൗത്യ സംഘത്തലവന്‍ മൂന്നാറില്‍ ഇപ്പോഴും കറങ്ങി നടക്കുകയാണെന്നും അയാളുടെ ഗൂഢാലോചനയുടെ ഫലമായുണ്ടായ മാദ്ധ്യമ സൃഷ്ടിയാണ് പുതിയ കൈയേറ്റ കഥയെന്നും ശ്രീമാന്‍ മണി അഭിപ്രായപ്പെട്ടു.

ആദ്യത്തെ മൂന്നാര്‍ ദൗത്യം പരാജയപ്പെടുത്തിയതിന്റെ പിന്നില്‍ മണിയെപ്പോലെയുള്ള ഒരുപാടു പേരുടെ ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഘടക കക്ഷികള്‍,സിപിഐ(എം)ഔദ്യോഗിക പക്ഷം,പ്രാദേശിക നേതൃത്വം,ഉദ്യോഗസ്ഥര്‍,ഭൂമി മാഫിയ തുടങ്ങിയവര്‍ക്കെല്ല്ലാം അതില്‍ പങ്കുണ്ട്.മറ്റൊന്ന് നീതിപീഠമായിരുന്നു..ചില അഭിഭാഷക പ്രമാണിമാരുടെ
യും ന്യാധിപന്മാരുടെയും റിസോര്‍ട്ടുകള്‍ക്ക് നേരേ ജെ.സി.ബി.പൊങ്ങിയ പ്പോഴാണല്ലോ ഒഴിപ്പിക്കലിനെതിരെ ഹൈ
ക്കോടതി തിരിഞ്ഞത്.ഇപ്പോള്‍ അതേ ഹൈക്കോടതി തന്നെയാണ് കൈയ്യേറ്റക്കാരെ ഇറക്കി വിടാന്‍ ഉത്തരവിട്ടിരിക്കു
ന്നത്.കൂട്ടു കക്ഷികളില്‍ പലതും ഇപ്പോള്‍ വന്‍ കിട കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് അനുകൂലമാണ്.

ആരൊക്കെ അനുകൂലമായാലും ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന് കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും അറിയാം.മുഖ്യമ
ന്ത്രി എത്ര ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാലും മൂന്നാറിനെ രക്ഷിക്കാന്‍ കഴിയില്ല.കാരണം കാലും കൈയും വരിഞ്ഞു
കെട്ടി വെള്ളത്തിലിട്ടാല്‍ നീന്തിക്കാണിക്കാന്‍ സ.വി.എസ്.അച്യുതാനന്ദന്‍ ,പി.സി സര്‍ക്കാറോ ഗോപിനാഥ് മുതുകാടോ അല്ലല്ലോ.പാര്‍ട്ടിയുടെ പരിപൂര്‍ണ്ണ പിന്തുണയുണ്ടായാല്‍ പോലും ബ്യൂറൊക്രസിയെ ചൊല്പ്പടിയ്ക്കു നിര്‍ത്തി ഭരിക്കുക അല്പം പാടുള്ള കാര്യമാണ്.സഹായിക്കുന്നതിനു പകരം ഉപജാപക സംഘത്തിന്റെ പിടിയില്‍ അമര്‍ന്ന്, പാര വയ്ക്കുക മാത്രമാണ് പാര്‍ട്ടി നേതൃത്വം ചെയ്യുന്നതെങ്കില്‍ മുഖ്യമന്ത്രിക്കു എന്തു ചെയ്യാനാകും? ഒഴിപ്പി ക്കലെന്നല്ല,
ഒരു പരിപാടിയും ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കില്ല.പാര്‍ട്ടി നേതൃത്വത്തിന്റെ നല്ലപിള്ളയായ ധനകാര്യമ
ന്ത്രി, വ്യാപാരികളുടെ അഴിമതിയ്ക്കെതിരെ വാളോങ്ങിയപ്പോള്‍,"മൂലധനം സര്‍വ്വ ധനാല്‍ പ്രധാനം"എന്നു കരുതുന്ന ഉപജാപകക്കൂട്ടം നേരിട്ടത് എങ്ങനെയെന്ന് ജനം കണ്ടതാണ്.അപ്പോള്‍ പിന്നെ,സ്ഥാനാര്‍ത്ഥിത്വം മുതല്‍ അനിഷ്ടക
രനായിത്തീര്‍ന്ന മുഖ്യമന്ത്രിയ്ക്ക് ലഭിക്കാവുന്ന പാര്‍ട്ടി നേതൃത്വ പിന്തുണ ഊഹിക്കാവുന്നതേ ഉള്ളു.

ഇവിടെ വിഷയം അതല്ല.ശ്രീ.പിണറായി വിജയനു മുകളില്‍ സി.പി.ഐ(എം)ന് ഒരു സൂപ്പര്‍ സെക്രട്ടറി ഉണ്ടോ?
ഇടുക്കി ജില്ലാ സെക്രട്ടറി ശ്രീ.എം.എം.മണിയുടെ അടുത്ത കുറച്ചുദിവസത്തെ പ്രസ്താവനകളും പ്രസംഗങ്ങളും ശ്രദ്ധി
ച്ചാല്‍ സംസ്ഥാന സെക്രട്ടറിക്കും മുകളിലുള്ള ഏതോ ഭാരവാഹി ആണ് അദ്ദേഹമെന്നാണ് തോന്നുക.പ്രവര്‍ത്തന പരിചയം കൊണ്ടും പാര്‍ട്ടിയിലെയും ഭരണത്തിലെയും സ്ഥാനം കൊണ്ടും സ്വഭാവ ശുദ്ധി കൊണ്ടും മണിയെക്കാള്‍ വളരെ ഉയരത്തിലുള്ള സ.വി.എസ്.അച്യുതാനന്ദനെ, അയാള്‍ ഓടി നടന്ന് തെറി വിളിക്കുകയാണ്.മുഖ്യമന്ത്രിയെ തട്ടിപ്പുകാരനെന്നും വെട്ടിപ്പു കാരനെന്നും പറഞ്ഞ് അധിക്ഷേപിക്കുവാന്‍ ആരാണ് അയാള്‍ക്ക് അധികാരം കൊടുത്തത് ?കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് പാര്‍ട്ടി നയമല്ല എന്ന് നാട്ടുകാരോട് വിശദീകരിക്കാന്‍ ആരാണ് ഈ ഏഴാം കൂലിയെ ചുമതലപ്പെടുത്തിയത്?

"മൂന്നാറില്‍ ഭൂമി മാനഭംഗം ചെയ്യപ്പെട്ടിരിക്കുന്നു" എന്നാണ് ബഹു.ഹൈക്കോടതിയുടെ ഡിവിഷന്‍ബഞ്ച് അഭിപ്രാ
യപ്പെട്ടത്. മൂന്നാറില്‍ നടക്കുന്ന കൈയ്യേറ്റങ്ങള്‍ നേരില്‍ കണ്ട് ബോദ്ധ്യപ്പട്ടതിനു ശേഷമാണ് വിധി പ്രസ്താവിച്ച
തെന്നാണ് സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് പറഞ്ഞത്.ഈ മാനഭംഗത്തിനും വാണിഭത്തിനും ദല്ലാള്‍ പണി ചെയ്യുന്ന
വര്‍ക്ക് പരിസ്ഥിതി സംരക്ഷണം,പ്രകൃതി സ്നേഹം എന്നതൊക്കെ പരിഹാസ്യമായി തോന്നുക സ്വാഭാവികമാണ്.
അതുകൊണ്ടാണ് നീലക്കുറിഞ്ഞി സംരക്ഷിക്കുന്നതിനെ മണി പരിഹസിക്കുന്നത്.ദല്ലാള്‍ മാത്രമല്ല വാണിഭത്തിലെ പങ്കുകാരന്‍ കൂടിയാണ് ഇയാള്‍ എന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.ഇയാളുടെ സഹോദരന്‍ നൂറു കണക്കിന് ഏക്കര്‍ വസ്തു കൈയ്യേറിയിട്ടുണ്ടത്രെ.'കട്ടവനേ കഴയ്ക്കൂ'എന്നു പറയുന്നത് എത്ര വാസതവം!ഇയാളാണ് ഇടുക്കി
ജില്ലയിലെ കവലകള്‍ തോറും ചെന്ന് മൈക്കിനു മുമ്പില്‍ നിന്ന് സ.വി.എസ്.അച്യുതാനന്ദനെ കമ്യൂണിസം പഠിപ്പി
ക്കാന്‍ ശ്രമിക്കുന്നത് !!

"മാഫിയാ മച്ചാന്‍" എന്നതിന്റെയോ "മൂന്നാര്‍ മാന്തി" എന്നതിന്റെയോ ചുരുക്കെഴുത്താണോ മണിയുടെ പേരിന്റെ മുമ്പിലുള്ള "എം. എം."എന്നു സംശയിക്കേണ്ടിയിരിക്കുന്നു.!ആഭാസകരമായ അംഗ വിക്ഷേപങ്ങളുടെ അകമ്പ
ടിയോടെ ഒരു ആദ്യകാല കമ്യൂണിസ്റ്റിനെതിരെ എം.എം.മണി മുരളുകയും മുക്ര ഇടുകയും ചെയ്യുന്നത് ആര്‍ക്കു വേണ്ടി
യാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും."കമ്യൂണിസ്റ്റ്യുഗപുരുഷന്മാരു"ടെ പട്ടികയിലൊന്നും പെടില്ലെ
ങ്കിലും സി പി എം ന്റെ രൂപീകരണത്തിനു മുന്‍ കൈ എടുത്തവരില്‍ അവശേഷിക്കുന്ന ഏക പാര്‍ട്ടി നേതാവാണ് സ.വി.എസ്. തനിക്കു വേണ്ടിയോ അനിയനു വേണ്ടിയോ അളിയനു വേണ്ടിയോ ഒരു സെന്റു ഭൂമി പോലും മൂന്നാറി
ലോ മറ്റെവിടെങ്കിലുമോ അനധികൃതമായി അദ്ദേഹം കൈവശപ്പെടുത്തിയതായി അറിവില്ല.അദ്ദേഹത്തെ പുലഭ്യം
പറയുന്ന ഒരു ഭൂമി,രിസോര്‍ട്ട് മാഫിയാ പിമ്പിനെ ജില്ലാസെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന പാര്‍ട്ടി നേതൃത്വം ആരോടൊപ്പമാണ് എന്നു വ്യക്തമാക്കണം. കൈയേറ്റക്കാരുടെ കൂടയോ സാധാരണക്കാരന്റെ കൂടയോ?

പി.ഡി.പിയുമായി തെരഞ്ഞെടുപ്പു ബാന്ധവം പാടില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം ശരിയായിരുന്നെന്ന് തെളി
യുകയും പാര്‍ട്ടി പിന്നീട് അത് അംഗീകരിക്കുകയും ചെയ്തു.എന്നിട്ടും,മേലില്‍ പി.ഡി.പി യുമായി കൂട്ടുകെട്ട് ഉണ്ടാക്കു
കയില്ല എന്ന് പറഞ്ഞതിന്റെ പേരില്‍ അദ്ദേഹം അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയ പാര്‍ട്ടി നേതൃത്വം,
മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ സംഘടിക്കുവാനും സമരം ചെയ്യുവാനും യു.ഡി.എഫ് നെ ക്ഷണിച്ചു കൊണ്ട് പരസ്യമായി രംഗത്തു വന്ന ഇടുക്കി ജില്ലാസെക്രട്ടറിയുടെ ആഭാസ നൃത്തത്തില്‍ അച്ചടക്ക ലംഘനം കാണാത്തത് അത്ഭുതം തന്നെ.

നേരിട്ടു ചെയ്യാന്‍ കഴിയാത്തത് ഇടുക്കി ജില്ലാസെക്രട്ടറി എന്ന കോടാലിക്കൈ ഉപയോഗിച്ച് ചെയ്യുകയാണോ പാര്‍ട്ടി നേതൃത്വം?പൊന്‍കുന്നം വര്‍ക്കിയെ അപമാനിക്കന്‍ പണ്ട് ഒരു വൈദികന്‍ ചെയ്തത് സി.പി.എം നേതൃത്വം പയറ്റി നോക്കുകയാണോ?

പള്ളിക്കും പട്ടക്കാര്‍ക്കും എതിരെ കഥയെഴുതിക്കൊണ്ടിരുന്ന പൊന്‍ കുന്നം വര്‍ക്കിയെ മദ്യപിച്ചു ലക്കുകെട്ട ഒരുത്തന്‍
ഒരിക്കല്‍ ചീത്ത വിളിച്ച് കൈയേറ്റം ചെയ്യാന്‍ ചെന്നു."പള്ളീലച്ചന്‍ അഞ്ചു രൂപ തന്നിട്ട് ആ വര്‍ക്കിയെ ഒന്ന് ആക്ഷേപിച്ചു വിട്ടേക്കണം" എന്നു പറഞ്ഞപ്പോള്‍ ചെയ്തു പോയതാണെന്ന്, പിന്നീട് സുഹൃത്തായിത്തീര്‍ന്ന കുഞ്ഞൂ
ഞ്ഞ് വെളിപ്പെടുത്തിയ സംഭവം പൊന്‍ കുന്നം വര്‍ക്കി തന്റെ ആത്മ കഥയില്‍ വിവരിക്കുന്നുണ്ട്.ഭൂമി മാഫിയയുടെ ഏജന്റ് ആയ എം.എം.മണി, വി എസിനെ അപമാനിക്കാന്‍ ഉപജാപക സംഘം പറഞ്ഞുവിട്ട"കുഞ്ഞൂഞ്ഞ്" ആണോ എന്നാണ് സംശയം.


Fans on the page

Friday, January 22, 2010

യുവര്‍ ഓണര്‍, മാനം കെടുത്തരുത് !

ഭാരതത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ അദ്ധ്യക്ഷനായി ഒരു മലയാളി നിയമിക്കപ്പെട്ടപ്പോള്‍ എല്ലാ കേരളീയരും ആഹ്ലാദിച്ചു.രാഷ്ട്രത്തിന്റെ അത്യുന്നത പദം അലങ്കരിച്ച മറ്റൊരു മലയാളിയുടെ സാര്‍ത്ഥകമായ ജീവിതകഥ ഓര്‍മ്മിച്ചു. ഏറ്റെടുത്ത കര്‍ത്തവ്യം, അദ്ദേഹത്തെപ്പോലെ അഭിനാര്‍ഹമായ വിധത്തില്‍ നിര്‍ വ്വഹിക്കു
മെന്ന് പ്രതീക്ഷിച്ചു.ഹൈക്കോടതി ജഡ്ജി എന്ന നിലയിലുള്ള പ്രവര്‍ത്തന ചരിത്രം അത്തരം മോഹങ്ങള്‍ വച്ചു പുലര്‍ത്താന്‍ പ്രേരിപ്പിച്ചു.

സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ ചുമതലയേറ്റ ആദ്യ നാളുകളില്‍ പുറപ്പെടുവിച്ച വിധികളും അഭിപ്രായ പ്രകടനങ്ങളും പരിണിതപ്രജ്ഞനായ ന്യായാധിപന്റേതുമായിരുന്നു.എന്നാല്‍ ജഡ്ജിമാര്‍ സ്വത്തു വിവരം വെളിപ്പെടു
ത്തണമെന്ന ആവശ്യം നാനാഭാഗത്തു നിന്നും ഉണ്ടായപ്പോള്‍ മുതല്‍ ഒരു അഴകൊഴമ്പന്‍ നിലപാടാണ്
അദ്ദേഹം സ്വീകരിച്ചത്.അതു സംബന്ധിച്ച് എങ്ങും തൊടാത്ത മറുപടികള്‍ പുറപ്പെടുവിച്ചപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിമുഖനായതു കൊണ്ടായിരിക്കും എന്നു കരുതി.അഴിമതിക്കാരനായ ഒരു ജഡ്ജിയെ സുപ്രീം
കോടതിയില്‍ നിയമിക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിട്ടും ചീഫ് ജസ്റ്റിസിന്റെ നിലപാടില്‍ വ്യക്തതയുണ്ടാകാന്‍ നാളുകള്‍ ഏറെയെടുത്തു.പ്രശ്നങ്ങള്‍ അവധാനതയോടെ മാത്രം കൈകാര്യം ചെയ്യുക എന്ന തന്റെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമാകാം അതും എന്ന് സമാധാനിച്ചു.

പക്ഷേ ഏറ്റവും ഒടുവില്‍,വിവരാകാശ നിയമത്തിനതീതനാണ് ചീഫ് ജസ്റ്റിസും അദ്ദേഹത്തിന്റെ ഓഫീസും എന്ന് സ്ഥാപിച്ചു കിട്ടുവാന്‍ നടത്തുന്ന സാഹസങ്ങള്‍ എല്ലാ നല്ല പ്രതീക്ഷകളെയും തകിടം മറിച്ചിരിക്കുന്നു.സുപ്രീം കോടതി ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിനു വിധേയനാണ് എന്ന ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കുന്നതിനു പകരം അപ്പീല്‍ പോയി.ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോട
തിയുടെ മൂന്നംഗ ഡിവിഷന്‍ ബഞ്ച് അപ്പീല്‍തള്ളി.സിംഗിള്‍ ബഞ്ച് വിധി ശരിവച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ വിവരവകാശ നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സും മറ്റുജഡ്ജിമാരും ബാദ്ധ്യസ്ഥ
രാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കയാണ്.ആ വിധിന്യായം എല്ലാ നീതിപീഠങ്ങള്‍ക്കുമുള്ള
താക്കീതാണെന്ന് നീതിബോധമുള്ള ആര്‍ക്കും മനസ്സിലാകും.

"കോടതിയുടെ സ്വാതന്ത്ര്യം എന്നത് ജഡ്ജിയുടെ അവകാശമോ പ്രത്യേക അധികാരമോ അല്ലെന്നും നിയമത്തിന്റെ
യും തെളിവുകളുടെയും അടിസ്ഥാനത്തില്‍ സത്യസന്ധമായും നിഷ്പക്ഷമായും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജഡ്ജിമാരില്‍
അര്‍പ്പിതമായ ഉത്തരവാദിത്വമാണ്"എന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്.ന്യായാസനങ്ങളുടെ കര്‍ത്തവ്യവും ലക്ഷ്യവും ശരിയായി നിര്‍ വ്വചിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന ശ്രേഷ്ഠമായ ഈ വിധിക്കെതിരെയും അപ്പീല്‍ നല്കാനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റെ നീക്കം എന്നാണ് വാര്‍ത്ത. സ്വത്തു വിവരം വെളിപ്പെടുത്തുന്നതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സ്വീകരിച്ച വളഞ്ഞവഴികള്‍ ചീഫ് ജസ്റ്റിസ് അറിയാതെയാണ് എന്നു വിശ്വസിക്കുക പ്രയാസം.

ബഹു.ചീഫ് ജസ്റ്റിസ് എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നില്ലേ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ
കുറ്റപ്പെടുത്താന്‍ കഴിയില്ല.രാജ്യത്തെ അത്യുന്നത നീതിപീഠത്തിന്റെ അന്തസ്സും നീതിന്യായ വ്യവസ്ഥയുടെ വിശുദ്ധിയും കാത്തു സൂക്ഷിക്കാന്‍ കടമയുള്ള ചീഫ് ജസ്റ്റിസ് സ്വന്തം നിലപാടുകള്‍ക്ക് പരിരക്ഷയും പിന്തുണയും കിട്ടാന്‍ ഇത്ത
രം വിലകുറഞ്ഞ നടപടികള്‍ക്ക് മുതിരുന്നത് ശരിയല്ല.ജഡ്ജിമാര്‍ സ്വത്തു വിവരം വെളിപ്പെടുത്തുന്നതിന് എതിരായി ആദ്യം മുതല്‍ അദ്ദേഹം കൈക്കൊണ്ട നിലപാടുകളെ വിമര്‍ശിക്കുവാന്‍ ഇന്നേവരെ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ ആരും തുനിയാത്തത് ഭയം കൊണ്ടു മാത്രമാണ്.സാധാരണ ജഡ്ജിക്കെതിരെ ശബ്ദിച്ചാല്‍ തന്നെ കോടതി കയറേണ്ടതായും
അഴി എണ്ണേണ്ടതായും വരും.അപ്പോള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചാല്‍ എന്താകും സ്ഥിതി എന്ന അര്‍ത്ഥാപത്തി ശങ്ക.പക്ഷേ അന്തമറ്റ അഭിമാന മുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിച്ച് കഴിയുമ്പോള്‍ ആക്ഷേപാര്‍ഹമായ നടപടികളുണ്ടായാല്‍ മൗനം ദീക്ഷിക്കാന്‍ കഴിയില്ല.

ബഹു.ചീഫ് ജസ്റ്റിസ്,അങ്ങ് നീതിമാനും നിയമവിധേയനും കളങ്ക രഹിതനും ആണെന്ന് കേള്‍ക്കാനാണ് മലയാളി
കള്‍ ആഗ്രഹിക്കുന്നത്.ഞങ്ങളെ നിരാശപ്പെടുത്തരുത്.


Fans on the page

Tuesday, January 12, 2010

ശവഭക്തര്‍

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിമോര്ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതശരീരം കാണാതായത്രെ. മറ്റൊരാളുടെ ബന്ധുക്കള്‍ വാങ്ങിക്കൊണ്ടു പോയി സംസ്കരിച്ചു എന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം. എറണാകുളത്തെ ഒരു ജഡ്ജിയുടെ ഭാര്യാപിതാവിന്റെ ജഡമാണ് ഇങ്ങനെ അന്യര്‍ അന്ത്യകര്മ്മങ്ങള്‍ ചെയ്ത് അടക്കിയത്. ഇതേ ആശുപത്രിയിലെ മോര്ച്ചറിയില്‍ സൂക്ഷിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹമാണെന്നു കരുതി അദ്ദേഹത്തിന്റെ അനന്തരാവകാശികളാണ് ജഡ്ജിയുടെ ശ്വശുരന്റെ മൃതദേഹം കൊണ്ടുപോയത്.തിരുവനന്തപുരത്തുകാരന്റെ യഥാര്‍ത്ഥ ശവത്തിന് എന്തു പറ്റി എന്ന് വ്യക്തമല്ല.

ചിതാഭസ്മം യഥാര്ത്ഥ അവകാശികള്ക്കു നല്കി ശവമാറ്റക്കേസ് അവസാനിപ്പിച്ചു എന്നാണു തോന്നുന്നത്.എങ്കിലും ഈ സംഭവം
ഒരുപാട് സാമൂഹിക സത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

വാഹനാപകടമോ ജല ദുരന്തമോ തീപ്പൊള്ളലോ മൂലമായിരുന്നില്ല രണ്ടു പേരും മരിച്ചത്; വാര്ദ്ധക്യ സഹജമായ അസുഖം ബാധിച്ചായിരുന്നു.തിരുവനന്തപുരത്തെ പരേതന്റെ മക്കളോ സഹോദരങ്ങളോ മറ്റ് അടുത്ത ബന്ധുക്കളോ ആയിരുന്നിരിക്കണം അന്യശവം ഏറ്റുവാങ്ങി സംസ്ക്കരിച്ചത്.മറ്റൊരാളുടെ മൃത ദേഹം സ്വന്തം പിതാവിന്റെയോ സഹോദരന്റെയൊ ആണെന്നു കരുതിയവരുടെ ബന്ധുത്വം എത്ര അഗാധമായിരിക്കണം !

ജീവിച്ചിരിക്കെ സ്നേഹമോ ദയയോ അല്പം പോലും കാണിക്കാതിരിക്കുകയും മരിച്ചു കഴിയുമ്പോള്‍ ആഘോഷപൂര്‍വ്വം മരണാനന്തര ചടങ്ങുകള്‍ നടത്തുകയും ചെയ്യുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു.അതിന്റെ ഏറ്റവും ജുഗുപ്സാവഹമായ ഉദാഹരണമാണ് ഇത്.അച്ഛനമ്മമാര്ക്ക് അവശ്യം വേണ്ട ചികിത്സയോ ശുശ്രൂഷ
യോ യഥാ സമയം ചെയ്യാതിരുന്നിട്ട് ചത്തു കഴിഞ്ഞപ്പോള്‍ ആര്ഭാടമായി സഞ്ചയനവും പതിനാറടി
യന്തിരവും നടത്തിയ നിരവധി മക്കളെ എനിക്കറിയാം.അങ്ങനെ ആഘോഷിക്കാന്‍ പാകത്തില്‍ ഒരെണ്ണം വേണമെന്നേ ഇവരും കരുതിയിട്ടുണ്ടാകൂ.

മരണ ശേഷം,ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ ഏതാണു നല്ലതെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ ''അത്
ചക്കിലിട്ടാട്ടി തെങ്ങിന് വളം വയ്ക്കുന്നതാണു നല്ലത്" എന്നാണ് ശ്രീനാരായണഗുരു മറുപടി പറഞ്ഞത്.
തന്റെ അമ്മയുടെ മൃതദേഹം സംസ്ക്കരിക്കാന്‍ ബന്ധുക്കളും സമുദായക്കാരും സഹകരിക്കാതിരുന്നപ്പോള്‍ ശങ്കരാചര്യര്‍ തനിയെ അത് സംസ്കരിക്കുകയായിരുന്നു.വേദാന്തത്തിന്റെ മറുകര കണ്ട രണ്ടു മഹാചാര്യന്മാര്‍ മരണാനന്തര കര്‍മ്മങ്ങളുടെ അന്തസ്സാരശൂന്യത വെളിവാക്കിയിട്ടും പേട്ടു ജ്യോത്സ്യന്മാരുടെയും വരട്ടു തന്ത്രിമാരുടെയും വാക്കുകളുടെ പിന്നാലെയാണ് ആളുകള്‍ പോകുന്നത്.

വിവാഹം ആര്‍ഭാടപൂര്‍ണ്ണമാക്കി സ്റ്റാറ്റസ് പ്രകടിപ്പിക്കാന്‍ കേരളീയര്‍ കാട്ടുന്ന വ്യഗ്രത അശ്ലീലകരമാണ്.
മരണാനന്തര ചടങ്ങുകള്‍ അതിനെയും കവച്ചു വയ്ക്കുമെന്നാണ് ഇതൊക്കെ കാണുമ്പോള്‍ തോന്നുന്നത്.അന്ധ
വിശ്വാസം കൂടുകയും പരസ്പര വിശ്വാസവും സ്നേഹവും കുറയുകയും ചെയ്യുന്നതിന്റെ ഫലമാണിത്.ഇത്തരം അവസ്ഥ ഒരു പരിഷ്കൃത സമൂഹത്തിനും ഭൂഷണമല്ല.


Fans on the page